കൊച്ചിയിൽ ഫ്ലാറ്റിൽ നിന്നും വലിച്ചെറിയപ്പെട്ട പിഞ്ചു കുഞ്ഞിനെ കൊന്നവരുടെ പേരോ ചിത്രമോ ആരെങ്കിലും കണ്ടിരുന്നോ? ഏതെങ്കിലും മാധ്യമങ്ങളിൽ ഉണ്ടായിരുന്നുവോ???അതിന്റെ പേരാണ് പ്രിവിലേജ്; തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

കൊച്ചിയിൽ ഫ്ലാറ്റിൽ നിന്നും വലിച്ചെറിയപ്പെട്ട പിഞ്ചു കുഞ്ഞിനെ കൊന്നവരുടെ പേരോ ചിത്രമോ ആരെങ്കിലും കണ്ടിരുന്നോ? ഏതെങ്കിലും മാധ്യമങ്ങളിൽ ഉണ്ടായിരുന്നുവോ???അതിന്റെ പേരാണ് പ്രിവിലേജ്; തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രുപം ഇങ്ങനെ ;
ചേർത്തലയിൽ നവജാത ശിശുവിനെ കൊന്നതിന്റെ പേരിൽ അമ്മയെയും കാമുകനെയും അറസ്റ്റ് ചെയ്തെന്ന വാർത്ത കണ്ടു. രണ്ടാളുടെയും ചിത്രവും ഉണ്ട്, പേരും വീട്ടുപ്പേരും TC നമ്പറും സർവ്വേ നമ്പർ വരെ ഉണ്ട്.
കൊടും പാതകം ചെയ്ത രണ്ടെണ്ണം അല്ലേ, അപ്പൊ ലോകം മുഴുവൻ കാണേണ്ടത് അല്ലേന്ന് ഒരു ചോദ്യം വരും. ചോദ്യം കൃത്യമാണ്. പക്ഷേ തിരികെ ഒരു ചോദ്യം ചോദിക്കട്ടെ. സമാനമായ ഒരു സംഭവം കൊച്ചിയിൽ നടന്നിരുന്നല്ലോ. ഫ്ലാറ്റിൽ നിന്നും വലിച്ചെറിയപ്പെട്ട ഒരു പിഞ്ചു കുഞ്ഞിന്റെ മൃതശരീരം. എന്നിട്ട് അത് ചെയ്ത പെണ്ണിന്റെ പേരോ ഡീറ്റെയിൽസോ ചിത്രമോ ആരെങ്കിലും കണ്ടിരുന്നോ? ഏതെങ്കിലും മാധ്യമങ്ങളിൽ ഉണ്ടായിരുന്നുവോ???
അതിന് കാരണം ഉണ്ട്!! അതിന്റെ പേരാണ് പ്രിവിലേജ്. പണവും പദവിയും രാഷ്ട്രീയ പിടിപ്പാടും ഉള്ള കുടുംബത്തിലെ പെണ്ണ് ആയതോണ്ട് അവൾക്ക് പേരില്ല, ചിത്രവും ഇല്ല!! മാധ്യമ ധർമ്മം
https://www.facebook.com/Malayalivartha
























