ചീങ്കണ്ണികള്‍ മുഖ്യമന്ത്രിയെ വിഴുങ്ങും: ചെറിയാന് ഫിലിപ്പ്

മുഖ്യമന്ത്രി പിണറായി വിജയന് തന്റെ ഓഫീസില്‍ വളര്‍ത്തിയ ചീങ്കണ്ണികളെ ഉടന്‍ കൊല്ലുന്നില്ലെങ്കില്‍ താമസിയാതെ അവ അദ്ദേഹത്തെ വിഴുങ്ങും
പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി ഐ. പി.എസ് ഉദ്യോഗസ്ഥരെയും അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് ഐ.എ എസ് ഉദ്യോഗസ്ഥരെയും നിയന്ത്രിക്കുകയും വഴി തെറ്റിക്കുകയും ചെയ്യുന്ന അമിതാധികാര ശക്തികളാണ്. മുഖ്യമന്ത്രിയുടെ പേരില്‍ പി.ശശി ഡി.ജി.പിയുടെയും സി.എം.രവീന്ദ്രന് ചീഫ് സെക്രട്ടറിയുടെയും അധികാരം കയ്യാളുന്നു. സ്വര്‍ണ്ണ കടത്ത്, കരിമണല്‍ , നാര്‍കോട്ടിക്, മദ്യം, മണല്‍, ക്വാറി തുടങ്ങിയ മാഫിയകളെ ഇവര്‍ സംരക്ഷിക്കുന്നു. ഇവരുടെ മുമ്പില്‍ മന്ത്രിമാരെല്ലാം ഓച്ഛാനിച്ചു നില്ക്കുന്നു.
ഇ.കെ.നായനാര്‍ സര്‍ക്കാരിന്റെ പതനത്തിന് മുഖ്യപങ്കുവഹിച്ച അന്നത്തെ പൊളിറ്റിക്കല്‍ സെക്രട്ടറി ശശി ഇപ്പോഴത്തെ പിണറായി വിജയന് സര്‍ക്കാരിന്റെയും കഥ കഴിക്കും. ബ്രാഞ്ച് മുതല്‍ സംസ്ഥാനം വരെയുള്ള സി.പി.എം പാര്‍ട്ടി സമ്മേളനങ്ങളില്‍ ശശിക്കും രവീന്ദ്രനും അവരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്കുമെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുമെന്ന് തീര്‍ച്ചയാണ്.
https://www.facebook.com/Malayalivartha
























