ആ പ്രമുഖ നടന്റെ ഭാര്യയ്ക്കും രക്ഷയില്ല! മദ്യപിച്ച് ലൈംഗിക കേളി... എല്ലാം വലിച്ച് പുറത്തിട്ട് രാധിക

തമിഴ് സിനിമയിലെ ഇപ്പോഴത്തെ ഒരു പ്രമുഖ നടന്റെ ഭാര്യയ്ക്ക് നേരെ വർഷങ്ങൾക്ക് മുമ്പ് ലൈംഗികാതിക്രമം ഉണ്ടായെന്ന വെളിപ്പെടുത്തലുമായി നടി രാധിക ശരത്കുമാർ. സിനിമയിലെ പ്രമുഖ നടി പ്രമുഖ നടനെ വിവാഹം കഴിച്ചിട്ടുണ്ട്. ആ നടിക്ക് നേരെ മറ്റൊരു പ്രമുഖ നടൻ മദ്യപിച്ച് ലൈംഗികാതിക്രമം നടത്തി. താൻ ഇടപെട്ടാണ് അന്ന് ആ താരത്തെ രക്ഷിച്ചതെന്ന് രാധിക പറഞ്ഞു.
ഞാൻ ആ നടനോട് കയർത്തു. പിന്നാലെ ആ പെൺകുട്ടി എന്നെ കെട്ടിപ്പിടിച്ചു, ഭാഷയറിയില്ലെങ്കിലും നിങ്ങളെന്ന രക്ഷിച്ചുവെന്ന് എനിക്ക് മനസിലായെന്നും പറഞ്ഞു. ആ പെൺകുട്ടി ഇന്നും എന്റെ നല്ല സുഹൃത്താണെന്നും രാധിക പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള നടന്മാർ ആദ്യം സ്വന്തം സിനിമാ മേഖലയിലെ സ്ത്രീകളെ സംരക്ഷിക്കണമെന്നും രാധിക കൂട്ടിച്ചേർത്തു.
പുതിയ സീരിയലുമായി ബന്ധപ്പെട്ട് ചെന്നൈയിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് ഒന്നും അറിയില്ലെന്ന സൂപ്പർ സ്റ്റാർ രജിനികാന്തിന്റെ പ്രസ്താവനയ്ക്കും രാധിക മറുപടി നൽകി. അദ്ദേഹത്തിന് അറിയില്ലെങ്കിൽ അറിയില്ല, അദ്ദേഹത്തിന് ഇതേക്കുറിച്ച് എന്തെങ്കിലും അറിഞ്ഞാൽ പ്രതികരിക്കുമായിരിക്കും എന്നാണ് രാധിക പറഞ്ഞത്.
മലയാള സിനിമ സെറ്റുകളിൽ കാരവാനുകളിൽ രഹസ്യ ക്യാമറ വച്ച് നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്ന വെളിപ്പെടുത്തിൽ അടുത്തിടെ രാധിക നടത്തിയിരുന്നു. ആ സംഭവം നടക്കുമ്പോൾ പ്രധാന താരങ്ങളാരും അവിടെയുണ്ടായിരുന്നില്ല. ഒളിക്യാമറ ദൃശ്യങ്ങളാണ് സെറ്റിലുണ്ടായിരുന്നവർ കണ്ടതെന്ന് മനസിലാക്കിയതോടെ ഞാൻ ബഹളം വച്ചു.
നിർമാണക്കമ്പനി അധികൃതരെ വിളിച്ച് നടപടിയെടുക്കാനും ആവശ്യപ്പെട്ടു. ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്പ്പിച്ചു. വർഷങ്ങൾക്ക് മുൻപുള്ള സംഭവങ്ങൾ വിളിച്ചുപറഞ്ഞ് വിവാദമുണ്ടാക്കുന്നത് എന്തിനാണെന്നാണ് ചിലർ ചോദിക്കുന്നത്. എന്റെ ജീവിതത്തിൽ ഉണ്ടായ ദുരനുഭവങ്ങൾക്കെതിരെ ഞാൻ അപ്പോൾ തന്നെ പ്രതികരിച്ചിട്ടുണ്ട്. അനാവശ്യ വിവാദമുണ്ടാക്കാൻ ശ്രമിച്ചിട്ടില്ല',- രാധിക വ്യക്തമാക്കി.
വാർത്ത കണ്ടയുടൻ ഇടപെട്ട പ്രത്യേക അന്വേഷണം സംഘം രാധികാ ശരത് കുമാറിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനുള്ള നീക്കം തുടങ്ങിയിരുന്നു. രാധികയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനും മൊഴിയെടുത്ത് കേസെടുക്കാനുളള സാധ്യതയുമാണ് പൊലീസ് പരിശോധിക്കുന്നത്. സംഭവത്തിൽ കേസെടുക്കുന്നതടക്കമുള്ള തുടർ നടപടികൾ ശേഷമുണ്ടാകും.
ഈ വെളിപ്പെടുത്തലിന് പിന്നാലെ മോഹൻലാൽ തന്നെ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചെന്നും രാധിക പറഞ്ഞു. 'മോഹൻലാൽ സാർ എന്നെ വിളിച്ച് ചോദിച്ചു, അയ്യോ ഇത് എന്റെ സെറ്റിൽ നടന്നതാണോ എന്ന് ചോദിച്ചു. സാർ ഞാൻ പേര് പറയാൻ താൽപര്യപ്പെടുന്നില്ലെന്ന് ഞാൻ മറുപടി പറഞ്ഞു. നിങ്ങളുടേതോ അതോ മറ്റാരുടെയെങ്കിലുമോ സെറ്റ് എന്ന കാര്യം വെളിപ്പെടുത്താൻ താൽപര്യമില്ലെന്ന കാര്യം അറിയിച്ചു' എന്നും രാധിക ശരത്കുമാർ പറഞ്ഞു. മലയാള സിനിമാ മേഖലയിലാണ് പ്രശ്നങ്ങളുളളതെന്നും കോളിവുഡിൽ എല്ലാം ഭദ്രമാണെന്നും തമിഴ് സിനിമയിലെ പുരുഷ താരങ്ങൾ അവകാശപ്പെടുമ്പോഴാണ് രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തൽ.
അതേസമയം, ലൈംഗീക ഉദ്ദേശത്തോടെ പെരുമാറിയെന്ന ബംഗാളി നടിയുടെ പരാതിയിൽ മുൻകൂർ ജാമ്യം തേടി രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചു. സംഭവം നടന്നെന്ന് പറയുന്ന സമയം കഴിഞ്ഞ് 15 വർഷത്തിനു ശേഷമാണ് പരാതി നൽകിയിട്ടുള്ളത് എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. പരാതിക്കാരിയുടെ ആരോപണത്തിൽ അവ്യക്തതയുണ്ടെന്നും 2009 ൽ നടന്നുവെന്ന് പറയുന്ന സംഭവത്തിൽ 2024 ലാണ് പരാതി നൽകുന്നതെന്നും രഞ്ജിത് ഹർജിയിൽ ചൂണ്ടിക്കാട്ടി.
സിനിമയിൽ അവസരം കിട്ടാതിരുന്നതിൽ നിരാശയിലായിരുന്ന നടി ഹർജിക്കാരനെ ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനത്ത് നിന്നു നീക്കുന്നതിന് വേണ്ടി കരുതിക്കൂട്ടിയാണ് ആരോപണം ഉന്നയിച്ചത്. സംഭവം നടക്കുമ്പോൾ മറ്റ് അണിയറ പ്രവർത്തകരും ഫ്ളാറ്റിൽ ഉണ്ടായിരുന്നുവെന്നും സിനിമയെക്കുറിച്ച് പരാതിക്കാരിയുമായി സംസാരിച്ച അസോസിയേറ്റ് ഡയറക്ടർ ശങ്കർ രാമകൃഷ്ണന്റെ മൗനം സംശാസ്പദമാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. യഥാർഥത്തിൽ ശങ്കർ രാമകൃഷ്ണനാണ് സിനിമയെക്കുറിച്ച് നടിയുമായി ചർച്ച നടത്തിയത്.
തന്നെ ചലച്ചിത്ര അക്കാദമി ചെയർമാൻ പദവിയിൽ നിന്ന് നീക്കാനുള്ള ചില നിക്ഷിപ്ത താൽപര്യക്കാർ ഇത് ആളിക്കത്തിച്ചു. പരാതിയിൽ പറഞ്ഞിരിക്കുന്ന അപ്പാർട്ട്മെന്റിന്റെ ഭൂരിഭാഗം സ്ഥലവും ഓഫിസ് കാര്യങ്ങൾക്കായി ഉപയോഗിക്കുന്നതാണ്. ബംഗാളി നടി അപ്പാർട്ട്മെന്റിലുണ്ടായിരുന്ന മുഴുവൻ സമയത്തും അസോഷ്യേറ്റ് ഡയറക്ടർമാരായ ശങ്കർ രാമകൃഷ്ണൻ, ഗിരീഷ് ദാമോദരൻ, നിർമാതാവ് സുബൈർ, ഓഫിസ് അസി. ബിജു തുടങ്ങിയവരും ഫ്ലാറ്റിലുണ്ടായിരുന്നു എന്നും രഞ്ജിത്ത് പറയുന്നു. ഗോസിപ്പുകളിലോ വിവാദങ്ങളിലോ മറ്റ് ആരോപണങ്ങളിലോ ഉൾപ്പെടാതെ കഴിഞ്ഞ 37 വർഷമായി സിനിമാരംഗത്തുള്ള ആളാണ് താനെന്നും രഞ്ജിത്ത് ഹർജിയിൽ പറയുന്നു.
സംഭവം നടക്കുമ്പോൾ ആരോപിക്കപ്പെടുന്ന കുറ്റം ജാമ്യം ലഭിക്കാവുന്ന കുറ്റമായിരുന്നുവെന്നും ശിക്ഷ കൂടിയത് പുതിയ നിയമം അനുസരിച്ചാണെന്നും ഹർജിയിൽ പറയുന്നു. തനിക്ക് കുറ്റകൃത്യങ്ങളുടെ പശ്ചാത്തലം ഇല്ലന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ജാമ്യം അനുവദിക്കണമെന്നും രഞ്ജിത് ഹർജിയിൽ ആവശ്യപ്പെടുന്നു. അടുത്തിടെയാണ് തന്റെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. താൻ നിരവധി അസുഖങ്ങളാൽ ബുദ്ധിമുട്ടുന്ന ആളാണ്. അതിനാൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ല.
പാലേരിമാണിക്യം സിനിമയിൽ അഭിനയിക്കാൻ വിളിച്ചു വരുത്തിയശേഷം സിനിമാ ചർച്ചയ്ക്കിടെ രഞ്ജിത്ത് ലൈംഗികമായ ഉദ്ദേശ്യത്തോടെ തന്റെ ശരീരത്തിൽ സ്പർശിച്ചു എന്നായിരുന്നു നടിയുടെ ആരോപണം. തുടർന്ന് അവർ രഞ്ജിത്തിനെതിരെ പരാതി നൽകുകയും ചെയ്തു. ഇതിനു പിന്നാലെ എറണാകുളം നോർത്ത് പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് രഞ്‍ജിത്ത് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം, ലൈംഗികാതിക്രമണ കേസിൽ പ്രതിയായ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും. തനിക്കെതിരായ ആരോപണത്തിൽ ഗൂഢാലോചനയുണ്ടെന്നാണ് സിദ്ദിഖിൻറെ വാദം. കേസ് നിലനിൽക്കില്ലെന്ന് ബോധ്യമായപ്പോഴാണ് നേരത്തെ ഉന്നയിക്കാത്ത ബലാത്സംഗ ആരോപണം ഇപ്പോൾ പറയുന്നത് എന്നുമാണ് സിദ്ധിഖിന്റെ വാദം.
https://www.facebook.com/Malayalivartha
























