റിമയുടെ ലഹരി പാർട്ടി! മമ്മൂട്ടിയും ലാലും ചേർന്ന് ഫഹദിനെ തീർക്കാൻ പ്ലാൻ... ഒടുവിൽ വെളിപ്പെടുത്തൽ! സുചിത്ര പൊട്ടിച്ച കാര്യങ്ങൾ

തമിഴ് ഗായിക സുചിത്ര തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരിച്ച് റിമ കല്ലിങ്കൽ. തനിക്കെതിരെുള്ള ആരോപണങ്ങൾ എല്ലാം അടിസ്ഥാനരഹിതമാണെന്നും അവർക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും റിമ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിൽ വ്യക്തമാക്കി.
ലഹരിക്കേസുമായി ബന്ധപ്പെട്ട് എന്റെ അറസ്റ്റിനെക്കുറിച്ച് അവർ ഒരു വാർത്ത വായിച്ചുവെന്ന അടിസ്ഥാനരഹിതമായ പ്രസ്താവന ശ്രദ്ധനേടി. ഇത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്ന് റിമ കല്ലിങ്കൽ വ്യക്തമാക്കി. സംഭവത്തിൽ ഞാൻ നടപടി സ്വീകരിക്കാൻ തീരുമാനിച്ചെന്നും പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ പരാതി സമർപ്പിക്കുകയും മാനനഷ്ടത്തിന് നോട്ടീസ് അയക്കുകയും ചെയ്തെന്നും റിമ വ്യക്തമാക്കി.
റിമയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്...
'ഒരുപാട് പേർ വർഷങ്ങളായി ഡബ്ല്യൂസിസിക്ക് പിന്തുണയുമായി വർഷങ്ങളായി കൂടെ നിൽക്കുന്നു. ഈ വിശ്വാസവും പിന്തുണയുമാണ് എന്നെക്കൊണ്ട് ഈ കുറിപ്പ് എഴുതാൻ പ്രേരിപ്പിച്ചത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തമിഴ് ഗായിക സുചിത്ര നടത്തിയ പ്രസ്താവനകൾ കഴിഞ്ഞ രണ്ട് ദിവസമായി നിരവധി വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
30 മിനിറ്റ് നീണ്ട അഭിമുഖത്തിൽ 2017ലെ ലൈംഗികാതിക്രമത്തെ അതിജീവിച്ചയാളെ പേരെടുത്ത് പറഞ്ഞ് അപമാനിക്കുക മാത്രമല്ല, ഇത്തരമൊരു ആക്രമണം തന്റെ നേരെ ഉണ്ടാകുമെന്നു അതിജീവിതയ്ക്ക് അറിയാമായിരുന്നു എന്നും, മുഖ്യമന്ത്രി പിണറായിയും മോഹൻലാലും മമ്മൂട്ടിയും ചേർന്ന് ഹേമ കമ്മിറ്റിയിലൂടെ ഫഹദിനെപ്പോലുള്ള നടന്മാരുടെ കരിയർ നശിപ്പിക്കാനായി ഗൂഢാലോചന നടത്തിയെന്നും അവർ ആരോപിക്കുന്നു.
ഹേമ കമ്മിറ്റി രൂപീകരിച്ചത് എന്തിനാണെന്ന് നമുക്ക് എല്ലാവർക്കും അറിയാം. ആ ഉദ്ദേശ ശുദ്ധിയെ അധിക്ഷേപിക്കുന്നവരെ ചോദ്യം ചെയ്യുക തന്നെ വേണം. ഇവരുടെ വെളിപ്പെടുത്തലുകൾ മുഖ്യധാരാ മാദ്ധ്യമങ്ങളുടെ വാർത്തകളിൽ ഇടം നേടിയില്ല. എങ്കിലും എന്റെ അറസ്റ്റിനെക്കുറിച്ച് അവർ ഒരു വാർത്ത വായിച്ചുവെന്ന അടിസ്ഥാന രഹിതമായ പ്രസ്താവന ശ്രദ്ധനേടി.
ഇത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്ന് ഞാൻ വ്യക്തമാക്കട്ടെ. സംഭവത്തിൽ ഞാൻ നിയമ നടപടി സ്വീകരിക്കാൻ തീരുമാനിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ പരാതി സമർപ്പിക്കുകയും മാനനഷ്ടത്തിന് നോട്ടീസ് അയക്കുകയും ചെയ്തു. ഞങ്ങളുടെ ലക്ഷ്യത്തിൽ വിശ്വസിക്കുന്നവരോട്, നമുക്ക് ഒന്നിച്ച് മുന്നോട്ട് നീങ്ങാം. പിന്തുണയ്ക്ക് നന്ദി'
കഴിഞ്ഞ ദിവസമാണ് റിമയ്ക്കും ആഷിഖ് അബുവിനുമെതിരെ കനത്ത ആരോപണങ്ങളുമായി സുചിത്ര രംഗത്തെത്തിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് സംസാരിക്കവേയാണ് സുചിത്ര ഇക്കാര്യങ്ങൾ ആരോപിച്ചത്. റിമ കല്ലിങ്കൽ വീട്ടിൽ ലഹരി പാർട്ടികൾ നടത്തുന്നുവെന്നതടക്കമുള്ള ആരോപണങ്ങൾ സുചിത്ര അഭിമുഖത്തിൽ ഉന്നയിച്ചിരുന്നു.
ആഷിക് അബുവും റീമാ കല്ലിങ്കലും ചേർന്ന് കൊച്ചിയിൽ മയക്കുമരുന്നു പാർട്ടി നടത്താറുണ്ടെന്നും ഈ പാർട്ടിക്കിടയിൽ നിരവധി പെൺകുട്ടികളെ ചൂഷണം ചെയ്തിട്ടുണ്ടെന്നുമുള്ള ഗൗരവതരമായ ആരോപണമാണ് യുവഗായിക ഉന്നയിച്ചത്. നിരോധിതമായ വസ്തുക്കൾ പാർട്ടിയിൽ ഉപയോഗിച്ചിരുന്നുവെന്നും ഇത് റിമയുടെ കരിയറിനെ തന്നെ ബാധിച്ചിട്ടുണ്ടെന്നും സുചിത്ര ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha
























