നടൻ നിവിൻ പോളിക്കെതിരെ പീഡനക്കേസ്! 5 പേർ ചേർന്ന് പീഡിപ്പിച്ചു...

നടൻ നിവിൻ പോളിക്കെതിരെ പീഡനക്കേസ്. വിദേശത്ത് വെച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് പീഡിപ്പിച്ചു. കോതമംഗലം ഊന്നുകൽ പോലീസ് ആണ് നടനെതിരെ കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തൽ നൽകിയത്.
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് നിവിൻ പോളിക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസിൽ ആറാം പ്രതിയാണ്. നിർമാതാവ് എ.കെ. സുനിലാണ് രണ്ടാം പ്രതി. നാലംഗ സംഘം പീഡിപ്പിച്ചു എന്നാണ് കേസ്. കേസിന്റെ അന്വേഷണം ലോക്കൽ പോലീസിൽ നിന്നും എസ്ഐറ്റി ഏറ്റെടുക്കുമെന്ന് പൊലീസ് അറിയിച്ചു. വിദേശത്ത് വച്ചാണ് സംഭവം നടക്കുന്നത്.
വിദേശത്ത് കേസെടുക്കാൻ സാധ്യതയില്ലാത്തതിനാൽ കേരളത്തിൽ രജിസ്റ്റർ ചെയ്യുന്നത്. രഞ്ജിത്ത്, സിദ്ദിക്ക്, മുകേഷ്, ഇടവേള ബാബു, ബാബുരാജ് പിന്നാലെയാണ് ഇപ്പോൾ നിവിൻ പോളിയും. ഡിജിപിയുടെ ഓഫീസ് വഴി ഇനി പ്രത്യേക നിർദ്ദേശം ലഭിക്കുന്നതായിരിക്കും. ഇനി മൊഴിയെടുത്ത് തെളിവ് ശേഖരണമടക്കം നടത്തും.
നേരത്തേ ഇവർ തമ്മിൽ പരിചയമുണ്ടായിരുന്നോ എന്ന കാര്യത്തിൽ ഒന്നും വ്യക്തമല്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷമുള്ള വെളിപ്പെടുത്തലുകളിൽ എറണാകുളത്ത് റജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 11 ആയി.
https://www.facebook.com/Malayalivartha
























