എസ്.എ.ടി ആശുപത്രിയ്ക്ക് ആംബുലൻസ് നൽകി KSFE

എസ് എ ടി ആശുപത്രിയ്ക്ക് കേരളാ സ്റ്റേറ്റ് ഫിനാൻഷ്യൽ എൻ്റർപ്രൈസസ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ആംബുലൻസ് നൽകി. കെ എസ് എഫ് ഇ യുടെ സി.എസ്.ആർ ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ ചെലവഴിച്ചാണ് ആംബുലൻസ് വാങ്ങി നൽകിയത്. വെൻ്റിലേറ്റർ ഉൾപ്പെടെ അത്യന്താധുനിക ജീവൻ രക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കാൻ ആംബുലൻസിൽ സൗകര്യമുണ്ട്.
എസ് എ ടി ആശുപത്രി റിക്രിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ കെ എസ് എഫ് ഇ ചെയർമാൻ കെ വരദരാജൻ എസ് എ ടി ആശുപത്രി സൂപ്രണ്ട് ഡോ എസ് ബിന്ദുവിന് ആംബുലൻസിൻ്റെ താക്കോൽ കൈമാറി. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ ലിനറ്റ് ജെ മോറിസ് അധ്യക്ഷയായി.
എസ് എ ടി ആശുപത്രി ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മറ്റി അംഗം എസ് എസ് രാജലാൽ, സൊസൈറ്റി എക്സിക്യൂട്ടീവ് കൗൺസിൽ അംഗം ജി ആർ രാജേഷ്, ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ അജിത്ത്, ആർ എം ഒ ഡോ ശർമിൻ, ഡോ സുജമോൾ ജേക്കബ് എന്നിവർ സംസാരിച്ചു.
https://www.facebook.com/Malayalivartha
























