Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...


മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം


തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ


അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...

മുഖ്യമന്ത്രിയുടെ ഓഫീസ് ക്രിമിനലുകളുടെ താവളം; അധികാരത്തിൽ കടിച്ചു തൂങ്ങാൻ മുഖ്യമന്ത്രിക്ക് നാണമില്ലേ? പ്രതിപക്ഷ നേതാവ്

03 SEPTEMBER 2024 08:18 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള രാഷ്ട്രീയത്തിൽ ട്വിസ്റ്റ്... സുകുമാരൻ നായർക്ക് പിന്നാലെ വെള്ളാപ്പള്ളിയും സതീശനിലേക്ക്, ഒരിക്കൽ കടുത്ത വിമർശനം, ഇപ്പോൾ ചക്കരയും ഈച്ചയും പോലെ നടന്നവരെന്ന് വെള്ളാപ്പള്ളി; കേരള രാഷ്ട്രീയത്തിൽ പുതിയ അടുപ്പത്തിന്റെ സൂചന

വിസ്മയം ഇനി വിരൽത്തുമ്പിൽ... പ്രിയദർശിനി ബസിന്റെ വിജയത്തിന് പിന്നാലെ കെഎസ്ആർടിസിയുടെ മറ്റൊരു വമ്പൻ പ്രഖ്യാപനം; ഇനി പകുതി പണം തിരിച്ചുകിട്ടും, സ്വകാര്യ ബസുകൾക്ക് വെല്ലുവിളിയായി പുതിയ ഓഫർ

ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...

ഉണ്ണിത്താന്റെ മകനോട് കളിക്കല്ലേ... നിങ്ങൾ കുരച്ചോ, ആ സകലകലാ വല്ലഭന്റെ യോഗ്യതയെന്താ? ഷാഫിക്കെതിരെ വീണ്ടും തുറന്നടിച്ച് അമൽ ഉണ്ണിത്താൻ; ഹൈക്കമാൻഡ് വിലക്കിലും അടങ്ങാതെ കോൺഗ്രസിലെ ഗ്രൂപ്പ് പോര്

രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത് ഞെട്ടിക്കുന്നത്.. അയ്യപ്പനെ വിറ്റ് കാശാക്കാൻ യൂട്യൂബർമാർ! ക്യാമറ പോക്കറ്റിലും ഇരുമുടിക്കെട്ടിലും ഒളിപ്പിച്ച് ചിത്രീകരണം; പോലീസിന്റെ കണ്ണുവെട്ടിച്ച് ശ്രീകോവിലിലെ ദൃശ്യങ്ങൾ, റീൽസുകാർക്ക് ഇനി പിടിവീഴും

ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ ഓഫീസാണ് ആരോപണത്തിന്റെ കേന്ദ്രബിന്ദു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണമുയർന്നിരുന്നു. അതിന്റെ പേരിലാണ് സീനിയർ ഐ.എ.എസ് ഉദ്യോഗസ്ഥനായ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ജയിലിൽ കിടന്നത്.

കൊലപാതകം, കൊള്ള, അഴിമതി, സ്വത്ത് സമ്പാദനം, സ്വർണക്കള്ളക്കടത്ത്, സ്വർണം പൊട്ടിക്കൽ ഉൾപ്പെടെ ഞെട്ടിക്കുന്ന ആരോപണങ്ങളാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയർന്നിരിക്കുന്നത്. രാജ്യത്തിന് തന്നെ അപമാനമായി നിൽക്കുകയാണ് കേരള സർക്കാർ. മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെയാണ് ഇത്തരം ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്.

സ്വർണക്കള്ളക്കടത്തും സ്വർണം പൊട്ടിക്കലും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി നടത്തിയെന്നാണ് ആരോപണം. അതിന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പിന്തുണ നൽകിയെന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത് ഭരണകക്ഷി എം.എൽ.എയാണ്. സി.പി.എം നേതാവായ പൊളിറ്റിക്കൽ സെക്രട്ടറിക്ക് മുഴുവൻ ഉത്തരവാദിത്തവും കൈമാറിയിരിക്കുന്ന മുഖ്യമന്ത്രിക്ക് എങ്ങനെ ഈ ആരോപണങ്ങളിൽ നിന്നും ഒളിച്ചോടാനാകും. ഒരു മഞ്ഞു മലയുടെ അറ്റം മാത്രമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

കേരളം ഞെട്ടാൻ പോകുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ഈ ഉപജാപക സംഘം നടത്തിയിരിക്കുന്നത്. ക്രിമിനലുകളുടെ താവളമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയിരിക്കുകയാണ്. ഒരു നിമിഷം പോലും മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ല. അന്വേഷണം സി.ബി.ഐക്ക് വിട്ട് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണം.

കേരളം ഭരിച്ച ഏതെങ്കിലും ഒരു മുഖ്യമന്ത്രി ഇതുപോലൊരു നാണം കെട്ട ആരോപണം നേരിട്ടിട്ടുണ്ടോ? സ്വർണം പൊട്ടിക്കലുമായി ബന്ധപ്പെട്ട രണ്ട് കൊലപാതകങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസിലെ തെളിവുകൾ നശിപ്പിക്കാൻ രണ്ട് കൊലപാതകങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് ആസൂത്രണം ചെയ്‌തെന്നാണ് വെളിപ്പെടുത്തൽ.

ഇന്ത്യയിൽ ഏത് മുഖ്യമന്ത്രിക്കെതിരെ ഇത്രയും ഗുരുതര ആരോപണം ഉയർന്നിട്ടുണ്ട്. എന്നിട്ടും അധികാരത്തിൽ കടിച്ചു തൂങ്ങാൻ മുഖ്യമന്ത്രിക്ക് നാണമില്ലേ? ഇതൊക്കെ ചോദിക്കാൻ പാർട്ടിയിൽ നട്ടെല്ലുള്ള ആരെങ്കിലുമുണ്ടോ? ഇത്രയും ഗുരുതര ആരോപണം ഉയർന്നിട്ടും പാർട്ടിയിലുള്ളവരൊക്കെ മുഖ്യമന്ത്രിയെ ഭയന്നു കഴിയുകയാണ്.

ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം പുകമറ സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ളതാണ്. ആരോപണങ്ങൾ തെറ്റാണെങ്കിൽ എം.എൽ.എയ്‌ക്കെതിരെ കേസെടുക്കണം. സർക്കാരിന് അതിനുള്ള ധൈര്യമില്ല. അയാളെ പേടിയാണ്. അതുകൊണ്ടാണ് എം.എൽ.എയെ തൃപ്തിപ്പെടുത്താൻ ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ ഏറ്റവും വലിയ വിശ്വസ്തനാണ് ഈ എം.എൽ.എ. പ്രതിപക്ഷ നേതാവിനെതിരെ എടുത്താൽ പൊങ്ങാത്ത ആരോപണം ഉന്നയിക്കാൻ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയതും ഈ എം.എൽ.എയെയായിരുന്നു.

മുഖ്യമന്ത്രി അറിയാതെ ഭരണകക്ഷി എം.എൽ.എ പ്രതിപക്ഷ നേതാവിനെതിരെ ആരോപണം ഉന്നയിക്കില്ല. രാഹുൽ ഗാന്ധിയുടെ ഡി.എൻ.എ പരിശോധിക്കണമെന്നു പോലും ഈ എം.എൽ.എ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനെയും മുഖ്യമന്ത്രി ന്യായീകരിച്ചു. വിശ്വസ്തനായ എം.എൽ.എ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ തെറ്റാണെങ്കിൽ മുഖ്യമന്ത്രി അയാൾക്കെതിരെ നടപടി എടുക്കട്ടെ.

എത്ര വലിയ ആളാണെങ്കിലും നടപടി എടുക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇത് പണ്ടും പറഞ്ഞിട്ടുണ്ട്. ഇവിടെ ആരോപണ വിധേയൻ മുഖ്യമന്ത്രിയാണ്. എന്നിട്ടും എന്തിനാണ് ശശിയുടെയും അജിത് കുമാറിന്റെയും നെഞ്ചത്ത് കയറുന്നത്. ഇത് പി. ശശിയുടെയോ അജിത് കുമാറിന്റെയോ ശിവശങ്കരന്റെയോ ഓഫീസല്ല. പിണറായി വിജയന്റെ ഓഫീസാണ്.

ആ ഓഫീസിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. മുഖ്യമന്ത്രി വാ തുറന്ന് മറുപടി പറയണം. നേരത്തെ എന്തൊരു പത്രസമ്മേളനമായിരുന്നു. ഇപ്പോൾ മിണ്ടാട്ടമില്ലല്ലോ? മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടെങ്കിൽ മാധ്യമങ്ങളെ കണ്ട് ആരോപണങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറയണം. പൊലീസിനെ നിയന്ത്രിക്കുന്ന മുഖ്യന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിന് സ്വർണക്കള്ളക്കടത്താണ് പണി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള രാഷ്ട്രീയത്തിൽ ട്വിസ്റ്റ്... സുകുമാരൻ നായർക്ക് പിന്നാലെ വെള്ളാപ്പള്ളിയും സതീശനിലേക്ക്, ഒരിക്കൽ കടുത്ത വിമർശനം, ഇപ്പോൾ ചക്കരയും ഈച്ചയും പോലെ നടന്നവരെന്ന് വെള്ളാപ്പള്ളി; കേരള രാഷ്ട്രീയത്തിൽ പുതിയ അ  (9 minutes ago)

വിസ്മയം ഇനി വിരൽത്തുമ്പിൽ... പ്രിയദർശിനി ബസിന്റെ വിജയത്തിന് പിന്നാലെ കെഎസ്ആർടിസിയുടെ മറ്റൊരു വമ്പൻ പ്രഖ്യാപനം; ഇനി പകുതി പണം തിരിച്ചുകിട്ടും, സ്വകാര്യ ബസുകൾക്ക് വെല്ലുവിളിയായി പുതിയ ഓഫർ  (1 hour ago)

അമേരിക്കൻ എയർലൈൻസ് അടിയന്തരമായി നിലത്തിറക്കി... എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കീഴടക്കി  (1 hour ago)

#AttukalPongala ക്യു.ആർ കോഡ് ഉപയോഗിച്ച് കാണിക്ക വാങ്ങാം  (2 hours ago)

ആ കാണുന്ന സഞ്ജുവല്ല ഈ സഞ്ജു... ആന്റിബയോട്ടിക് കഴിച്ച് 10 കിലോമീറ്റർ ഓട്ടം, അസുഖം മറച്ചുവച്ച് കേരളത്തിനായി കളത്തിലിറങ്ങി; പുറത്തുകാണുന്ന ചിരിക്ക് പിന്നിൽ ഇത്രയും കഷ്ടപ്പാടോ? സഞ്ജുവിനെക്കുറിച്ച് വെളിപ്പ  (2 hours ago)

മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം  (2 hours ago)

ഉണ്ണിത്താന്റെ മകനോട് കളിക്കല്ലേ... നിങ്ങൾ കുരച്ചോ, ആ സകലകലാ വല്ലഭന്റെ യോഗ്യതയെന്താ? ഷാഫിക്കെതിരെ വീണ്ടും തുറന്നടിച്ച് അമൽ ഉണ്ണിത്താൻ; ഹൈക്കമാൻഡ് വിലക്കിലും അടങ്ങാതെ കോൺഗ്രസിലെ ഗ്രൂപ്പ് പോര്  (3 hours ago)

തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ  (3 hours ago)

രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത് ഞെട്ടിക്കുന്നത്.. അയ്യപ്പനെ വിറ്റ് കാശാക്കാൻ യൂട്യൂബർമാർ! ക്യാമറ പോക്കറ്റിലും ഇരുമുടിക്കെട്ടിലും ഒളിപ്പിച്ച് ചിത്രീകരണം; പോലീസിന്റെ കണ്ണുവെട്ടിച്ച് ശ്രീകോവിലിലെ ദൃശ്യങ  (4 hours ago)

ആ മനസിലിരിപ്പ് കുടുംബത്തിനറിയില്ല... ഷാഫിക്കെതിരായ നീക്കത്തിൽ എ ഗ്രൂപ്പിന് അതൃപ്തി, പരസ്യപ്പോരിന് കടിഞ്ഞാണിട്ട് ഹൈക്കമാൻഡ്!  (5 hours ago)

8 കോടിയുടെ സ്വത്തും ഇൻഷുറൻസും കിട്ടാൻ... ഇടയ്ക്കിടെ ഭർത്താവിന് അസുഖം, മകനും അനന്തരവനും വയ്യാതായി; മെഡിക്കൽ പരിശോധനയിൽ കണ്ടെത്തിയത് ശരീരത്തിൽ മാരക വിഷാംശം! 8 കോടി രൂപയുടെ സ്വത്തും ഇൻഷുറൻസും സ്വന്തമാക്ക  (5 hours ago)

അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ  (5 hours ago)

ഇനി പരീക്ഷണ കാലം...ശബരിമലയിൽ ദർശനത്തിന് അനുമതി തേടി ട്രാൻസ്‌ജെൻഡറുടെ ഹർജി; മദ്രാസ് ഹൈക്കോടതി തള്ളി, ഹർജിക്കാരിയെ മാത്രം വ്യക്തിപരമായി ബാധിക്കുന്ന വിഷയമല്ലേ, അതെങ്ങനെ പൊതുതാത്പര്യ ഹർജിയായി പരിഗണിക്കാനാ  (6 hours ago)

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (16 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (16 hours ago)

Malayali Vartha Recommends