തൃശൂര്‍ മരത്താക്കരയില്‍ ഫര്‍ണീച്ചര്‍ കടയില്‍ തീപിടുത്തം.. പുലര്‍ച്ചെ നാലു മണിയോടെയാണ് തീ പടര്‍ന്നത്, ഫയര്‍ഫോഴ്‌സിന്റെ അഞ്ച് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു, ഫര്‍ണീച്ചര്‍ കട പൂര്‍ണമായി കത്തി നശിച്ചു.....

തൃശൂര്‍ മരത്താക്കരയില്‍ ഫര്‍ണീച്ചര്‍ കടയില്‍ തീപിടുത്തം.. പുലര്‍ച്ചെ നാലു മണിയോടെയാണ് തീ പടര്‍ന്നത്, ഫയര്‍ഫോഴ്‌സിന്റെ അഞ്ച് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു, ഫര്‍ണീച്ചര്‍ കട പൂര്‍ണമായി കത്തി നശിച്ചു.....
ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായത്. ഫര്‍ണീച്ചര്‍ കട പൂര്‍ണമായി കത്തിനശിച്ചിട്ടുണ്ട്. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായെന്നാണ് സംശയിക്കുന്നത്. അപകട സമയത്ത് ശക്തമായ മഴ പെയ്തതിനാല്‍ തീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിച്ചിരുന്നില്ല. അപകടത്തിന്റെ കാരണം സംബന്ധിച്ച് വിശദമായ പരിശോധന നടത്തുന്നതാണ്.
്അതേസമയം തിരുവനന്തപുരം പാപ്പനംകോട് സ്വകാര്യ ഇന്‍ഷുറന്‍സ് സ്ഥാപനത്തില്‍ ഉണ്ടായ തീപിടിത്തത്തിന്റെ ദുരൂഹത നീങ്ങി. രണ്ട് പേരാണ് സംഭവത്തില്‍ മരിച്ചത്. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണയും ഇവരുടെ ആണ്‍സുഹൃത്ത് ബിനുവുമാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. മരിച്ച രണ്ടാമന്‍ ബിനുവെന്ന് തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തുമെന്നും പൊലീസ് .
"
https://www.facebook.com/Malayalivartha
























