പുതിയ ന്യൂനമര്‍ദ്ദത്തിന് സാധ്യത... കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വടക്കന്‍ കേരള തീരത്തെ ന്യൂനമര്‍ദ്ദപാത്തി ദുര്‍ബലമായി. വ്യാഴാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദത്തിന് സാധ്യതയുണ്ട്. എന്നാല്‍ ഇന്ന് മീന്‍പിടിത്തത്തിന് തടസ്സമില്ലെന്നും കാലാവസ്ഥ വകുപ്പ് .
അതേസമയം തിരുവനന്തപുരത്ത് പുലര്‍ച്ചെ മുതല്‍ പല സ്ഥലങ്ങളിലും ശക്തമായ മഴ പെയ്യുന്നു. മഴയോടൊപ്പം ശക്തമായ കാറ്റും വീശുന്നുണ്ട്. തുടര്‍ച്ചയായ മഴ ജനജീവിതത്തെയാകെ ബാധിക്കുന്നു.
ഓണക്കാലത്ത് കച്ചവടക്കാര്‍ ഏറെ പ്രതീക്ഷയോടെയാണിരിക്കുന്നത് . തുടര്‍ച്ചയായി പെയ്തിറങ്ങുന്ന ഈ മഴയത്ത് അവര്‍ക്ക് കച്ചവടസാധ്യത കുറയുകയാണ് . പൂക്കൃഷി നടത്തിയവരും പച്ചക്കറി കൃഷി നടത്തിയവരുമെല്ലാം ആശങ്കയിലായിരിക്കുകയാണ് . ഈ മഴ ഇങ്ങനെ തുടര്‍ന്നാല്‍ പൂക്കൃഷിയേയും പച്ചക്കറിവിളവെടുപ്പിനെയുമെല്ലാം ബ്ാധിച്ചേക്കാം.
"
https://www.facebook.com/Malayalivartha
























