റവന്യു വകുപ്പില്‍ നിന്ന് ഇനി വരുമാന സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ അപേക്ഷകന് ഇനി നിര്‍ബന്ധമായും സത്യവാങ്മൂലവും നല്‍കണം...

റവന്യു വകുപ്പില്‍ നിന്ന് ഇനി വരുമാന സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ അപേക്ഷകന് ഇനി നിര്‍ബന്ധമായും സത്യവാങ്മൂലവും നല്‍കണം. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
ഇ ഡിസ്ട്രിക്ട് പോര്‍ട്ടല്‍ വഴി അപേക്ഷിക്കുമ്പോള്‍ ഇനി സത്യവാങ്മൂലവും അപ്ലോഡ് ചെയ്യേണ്ടതാണ്. സത്യവാങ്മൂലം തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍, വരുമാന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച ആനുകൂല്യങ്ങള്‍ റദ്ദാക്കുന്നതാണ്.
ഇക്കാര്യങ്ങളെക്കുറിച്ചും ഇതു സംബന്ധിച്ച നിയമനടപടികളെക്കുറിച്ചും അറിവും ബോധ്യവും ഉണ്ടെന്നും ഈ സംഭവത്തില്‍ സര്‍ക്കാരിനു വന്നിട്ടുള്ള നഷ്ടങ്ങള്‍ അപേക്ഷകനില്‍ നിന്ന് ഈടാക്കുമെന്നു മനസ്സിലാക്കുന്നുവെന്നും രേഖപ്പെടുത്തുന്ന സത്യവാങ്മൂലം അപേക്ഷകന് സാക്ഷ്യപ്പെടുത്തേണ്ടതാണ്.
കൃത്യമായ വരുമാന സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ കഴിയുന്നത് സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കു മാത്രമാണെന്നും സര്‍ക്കാര്‍ ഇതര മേഖലയില്‍ ജോലി ചെയ്യുന്നവര്‍ കൃത്യമായ വരുമാനം ബോധ്യപ്പെടുത്താതെയാണ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുന്നതെന്നും ലാന്‍ഡ് റവന്യു കമ്മിഷണര്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് റവന്യു വകുപ്പിന്റെ പുതിയ ഉത്തരവുള്ളത്.
"
https://www.facebook.com/Malayalivartha
























