വടകര മുക്കാളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം.... ഒരാള്‍ ഗുരുതര പരുക്കേറ്റ് ആശുപത്രിയില്‍

വടകര മുക്കാളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു ഒരാള്‍ മരിച്ചു. കാറില്‍ സഞ്ചരിച്ചയാളാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ആള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു പേരെയും തിരിച്ചറിഞ്ഞിട്ടില്ല.
എതിര് ദിശകളില്‍ നിന്ന് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചതായാണ് പ്രാഥമിക നിഗമനത്തിലുളളത്. അപകടത്തില്‍ പെട്ട സ്വിഫ്റ്റ് ഡിസയര്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. കെഎല്‍ 76 ഡി 3276 നമ്പര്‍ ലോറിയുമായാണ് കാര്‍ കൂട്ടിയിടിച്ചത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha
























