Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...


മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം


തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ


അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...

പുകഞ്ഞ കൊള്ളികൾ പുറത്ത്...അൻവർ ബോംബിട്ടതോടെ പുകഞ്ഞത് പിണറായിക്ക്..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്്ക്കും ഡിജിപിക്കും മുൻപിൽ പരാതിയെത്തി... കേന്ദ്രം ഇത് കണ്ടിട്ട് കയ്യും കെട്ടി നോക്കി നിൽക്കാനും പോകുന്നില്ല..തീരുമാനം ഉടൻ...

04 SEPTEMBER 2024 03:27 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള രാഷ്ട്രീയത്തിൽ ട്വിസ്റ്റ്... സുകുമാരൻ നായർക്ക് പിന്നാലെ വെള്ളാപ്പള്ളിയും സതീശനിലേക്ക്, ഒരിക്കൽ കടുത്ത വിമർശനം, ഇപ്പോൾ ചക്കരയും ഈച്ചയും പോലെ നടന്നവരെന്ന് വെള്ളാപ്പള്ളി; കേരള രാഷ്ട്രീയത്തിൽ പുതിയ അടുപ്പത്തിന്റെ സൂചന

വിസ്മയം ഇനി വിരൽത്തുമ്പിൽ... പ്രിയദർശിനി ബസിന്റെ വിജയത്തിന് പിന്നാലെ കെഎസ്ആർടിസിയുടെ മറ്റൊരു വമ്പൻ പ്രഖ്യാപനം; ഇനി പകുതി പണം തിരിച്ചുകിട്ടും, സ്വകാര്യ ബസുകൾക്ക് വെല്ലുവിളിയായി പുതിയ ഓഫർ

ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...

ഉണ്ണിത്താന്റെ മകനോട് കളിക്കല്ലേ... നിങ്ങൾ കുരച്ചോ, ആ സകലകലാ വല്ലഭന്റെ യോഗ്യതയെന്താ? ഷാഫിക്കെതിരെ വീണ്ടും തുറന്നടിച്ച് അമൽ ഉണ്ണിത്താൻ; ഹൈക്കമാൻഡ് വിലക്കിലും അടങ്ങാതെ കോൺഗ്രസിലെ ഗ്രൂപ്പ് പോര്

രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത് ഞെട്ടിക്കുന്നത്.. അയ്യപ്പനെ വിറ്റ് കാശാക്കാൻ യൂട്യൂബർമാർ! ക്യാമറ പോക്കറ്റിലും ഇരുമുടിക്കെട്ടിലും ഒളിപ്പിച്ച് ചിത്രീകരണം; പോലീസിന്റെ കണ്ണുവെട്ടിച്ച് ശ്രീകോവിലിലെ ദൃശ്യങ്ങൾ, റീൽസുകാർക്ക് ഇനി പിടിവീഴും

ഈ പുകഞ്ഞ കൊള്ളികൾ പുറത്തെന്ന് പറയാറുണ്ട്. അങ്ങനെ പുകഞ്ഞ കൊള്ളികളെ പുറത്താക്കാൻ ഇറങ്ങി തിരിച്ചിട്ട് അതിപ്പോൾ ബൂമറാങ് പോലെ കറങ്ങി തിരിഞ്ഞു വന്ന അവസ്ഥയിലായി. നിലമ്പൂർ എം എൽ എ പി വി അൻവർ ഇപ്പോൾ ഒരു ബോംബിട്ടതോടെ ഹേമ കമ്മിറ്റിയും നടന്മാർക്കെതിരെ ഉയർന്നു വന്നിട്ടുള്ള പീഡന ആരോപണങ്ങളും വയനാടും എല്ലാം അങ്ങ് ഒളിച്ചു പോയി . ഇപ്പോൾ ആഭ്യന്തര വകുപ്പിലെ പല കളികളുമാണ് ഇപ്പോൾ ചൂടേറിയ ചർച്ച വിഷയം. കുടുങ്ങിയിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് . തള്ളാനും വയ്യ കൊള്ളാനും വയ്യെന്നുള്ള അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി നിൽക്കുമ്പോൾ . ഇനി ഇത് കേന്ദ്രത്തിന്റെ ചെവിയിലെത്തിയാൽ എന്താകും ഉണ്ടാകാൻ പോകുന്നത് എന്നുള്ളതാണ് മുഖ്യമന്ത്രിയുടെ ഉറക്കം കളയുന്നത്.

 

പക്ഷെ അറിഞ്ഞത് ഇനി എത്താനൊന്നുമില്ല . എത്തി കഴിഞ്ഞിരിക്കുന്നു എന്നാണ്. അന്‍വര്‍ എം എല്‍ എ ഉന്നയിച്ച ഫോണ്‍ ചോര്‍ത്തല്‍ ആരോപണം സമഗ്രമായി അന്വേഷിക്കണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്്ക്കും ഡിജിപിക്കും ഇപ്പോൾ പരാതി എത്തിയിരിക്കുന്നു എന്നാണ് റിപോർട്ടുകൾ പുറത്തു വരുന്നത്. അങ്ങനെ ആണെകിൽ ഇനി പാർട്ടിക്ക് ഇവിടെ കിടന്നു മെഴുകിയിട്ട് ഒരു കാര്യവുമില്ല . നേരിട്ടുള്ള ഇടപെടൽ തന്നെയുണ്ടാകും. പൈൻ ആരോപണങ്ങൾ ഉയർന്നു വന്നിരിക്കുന്നത് . പോലീസ് സേനയിലെ തന്നെ ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ പേരിലാണ് .അതുകൊണ്ട് കേന്ദ്രം ഇത് കണ്ടിട്ട് കയ്യും കെട്ടി നോക്കി നിൽക്കാനും പോകുന്നില്ല.

പ്രത്യേകിച്ച് അവിടെ തലപ്പത്ത് ഇരിക്കുന്നത് അമിത് ഷായും .ഇപ്പോൾ കേന്ദ്രത്തിനടക്കം പരാതി നല്കിയിരിക്കുന്നത് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ, അത്വാവാല വിഭാഗം കേരള ഘടകം സംഘടനാ ജനറല്‍ സെക്രട്ടറി, ആര്‍.സി.രാജീവ് ദാസാണ് .പിവി അന്‍വറും മലപ്പുറത്തെ മുന്‍ എസ് പിയായ സുജിത് ദാസും തമ്മിലെ ഒരു ഫോണ്‍ സംഭാഷണം പുറത്തു വന്ന പശ്ചാത്തലത്തിലാണ് അമിത്ഷായ്ക്കും, ഡിജിപിക്കും പരാതി നല്‍കിയത്. ചാനലുകളിലൂടെ കേട്ട ഫോണ്‍ സംഭാഷണത്തില്‍ പലരുടേയും ഫോണ്‍ ചോര്‍ത്തിയെന്ന് അന്‍വര്‍ സമ്മതിക്കുന്നുണ്ട്. വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റമാണ് ഫോണ്‍ ചോര്‍ത്തല്‍.പൊലീസ് ഉദ്യോഗസ്ഥരുടേയും ഭാര്യമാരുടേയും ഫോണ്‍ ഇത്തരത്തില്‍ ചോര്‍ത്തിയെന്ന് അന്‍വര്‍ സമ്മതിക്കുന്നു.

 

മലപ്പുറം കേന്ദ്രീകരിച്ച് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന തരത്തില്‍ അടക്കം വ്യാജ ടെലിഫോണ്‍ എക്സചേഞ്ചുകളും മറ്റും ഉണ്ടെന്ന വസ്തുത കേരളാ പോലീസ് തന്നെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അന്‍വറിന്റെ ആരോപണം ഗുരുതരമാണെന്ന് പരാതിയില്‍ എടുത്തു പറയുന്നുണ്ട്. പൊലീസ് ഉദ്യോഗസ്ഥരുടെ അടക്കം ഫോണ്‍ ചോര്‍ത്തിയെന്ന സമ്മതം സത്യസന്ധരായ പോലീസ് സേനയിലെ ഉദ്യോഗസ്ഥരെ പോലും സമ്മര്‍ദ്ദത്തിലാക്കുന്നതും പോലീസ് സേനയ്ക്ക് കളങ്കം ഏല്പിക്കുകയും ചെയ്യുന്നതാണ്.ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ എതിരെ കടുത്ത ശിക്ഷ ലഭിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആര്‍ സി രാജീവ് ദാസ് അമിത് ഷായ്ക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

 

പരാതി കിട്ടി കഴിഞ്ഞാൽ ഇനി കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകാൻ പോകുന്ന ഭവിഷ്യത്തുകൾ എന്താണെന്ന് വേറെ ആർക്കും അറിയില്ലെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന് നന്നായി അറിയാം.അതുകൊണ്ട് വരാൻ പോകുന്നത് മുഖ്യമന്ത്രിയുടെ ഉറക്കം കെടുത്തുന്ന രാത്രികളാവാം. അല്ലെങ്കിലേ മുഖ്യമന്ത്രിയുടെ ചുറ്റും കേന്ദ്ര അന്വേഷണ ഏജസികൾ കിടന്നു കറങ്ങുകയാണ്.അതുകൊണ്ട് ഇനിയും ഒരു അവസരം വീണു കിട്ടിയാൽ അവർ ഉറപ്പായും തന്നെ പൊതിയുമെന്ന് മുഖ്യമന്ത്രിക്ക് അറിയാം. മാത്രവുമല്ല പുറത്തു വന്നിരിക്കുന്ന ആരോപങ്ങളുടെ വ്യാപ്തി എത്രത്തോളം വലുതാണെന്ന് അറിയാം എഡിജിപി എം ആര്‍ അജിത് കുമാർ നൊട്ടോറിയസ് ക്രിമിനലാണ് , സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എം ആര്‍ അജിത് കുമാര്‍ ആളുകളെ കൊല്ലിച്ചിട്ടുണ്ട്.

 

അജിത് കുമാറിന്റെ റോള്‍മോഡല്‍ ദാവൂദ് ഇബ്രാഹിമാണോയെന്ന് സംശയിച്ചു പോകും തുടങ്ങി ഗുരുതരമായ കുറ്റകൃത്യങ്ങളാണ് തുറന്നു പറഞ്ഞിരിക്കുന്നത്.അപ്പോൾ ഇതെല്ലം കേട്ടിട്ട് കേന്ദ്രം അടങ്ങിയിരിക്കില്ല. കഴിഞ്ഞ ദിവസം ശോഭ സുരേന്ദ്രൻ അടക്കം വിഷയത്തെ ഒന്നും കൂടെ ആളിക്കത്തിക്കാനായിട്ട് മുൻപിലേക്ക് വന്നിരുന്നു. ശോഭ സുരേന്ദ്രനും ഇത് തന്നെ ആവർത്തിച്ചിരുന്നു .എഡിജിപിക്കെതിരായ കേസ് കേന്ദ്ര ഏജൻസികൾക്ക് വിടാൻ അമിത് ഷായെ കണ്ട് സംസാരിക്കും. അഞ്ചംഗ കള്ളക്കടത്ത് സംഘത്തിലെ ഒരാളാണ് അജിത് കുമാർ. ആ സംഘത്തിൻ്റെ തലവൻ മുഖ്യമന്ത്രിയാണ്.കേരള മുഖ്യമന്ത്രിയുടെ നയങ്ങൾ മാറ്റിയില്ലെങ്കിൽ മാക്സിസ്റ്റ് പാർട്ടിയുടെ അന്ത്യം പിണറായിയിലൂടെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസന്വേഷണം സിബിഐക്ക് വിടാൻ തയ്യാറല്ലെങ്കിൽ ഭരണം ആരുടെ കയ്യിലാണെന്ന് കേരള മുഖ്യമന്ത്രി ജനങ്ങളോട് പറയണം.

നാട് നന്നാക്കാനാണ് പി വി അൻവർ ഇതൊക്കെ ചെയ്തതെങ്കിൽ ഒരു ടിക്കറ്റ് എടുത്ത് ഡൽഹിയിൽ പോയി കേന്ദ്രത്തിന് തന്റെ കയ്യിലുള്ള വിവരങ്ങൾ നൽകണമെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കിയത് .ഏതായാലും എന്ത് സംഭവിക്കും എന്നുള്ളത് കാത്തിരുന്ന് കാണാം. എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത് ഏവരേയും ഞെട്ടിച്ചിരുന്നു. കാരണം അല്ലെങ്കിൽ ഒരു വിഷയം ഉണ്ടാകുമ്പോൾ അതിന്റെ എല്ലാം വശങ്ങളും പരിശോധിച്ചതിന് ശേഷമേ ഉത്തരവിടുകയുള്ളു. ഇത് പരസ്യമായി തന്നെ മുഖ്യമന്ത്രി ഉത്തരവിറക്കിയത് എല്ലാവരെയും ഞെട്ടിച്ചു . . സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണ സംഘത്തില്‍ താഴെ റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ട്. കോട്ടയത്ത് സംഘടിപ്പിച്ച കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്.

 

ശേഷം പതിനൊന്ന് മണിക്കൂറ് കഴിഞ്ഞാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഉത്തരവിറക്കിയത്. ബാഹ്യ ഇടപെടലായിരുന്നു ഈ താമസത്തിന് കാരണം. ഇപ്പോൾ നിലവിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ കണ്ട് പരാതി നൽകി പി.വി.അൻവർ എംഎൽഎ. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ പാർട്ടിതല നടപടി വേണമെന്ന് ആവശ്യപ്പെട്ടതായാണ് സൂചന. എഡിജിപി എം.ആർ.അജിത് കുമാറിനും മറ്റ് പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരെയുള്ള പരാതികളും പാർട്ടി സെക്രട്ടറിയെ അറിയിച്ചു. മുഖ്യമന്ത്രിക്ക് ഇന്നലെ നൽകിയ പരാതിയുടെ പകർപ്പും കൈമാറി. വെള്ളിയാഴ്ച ചേരുന്ന സെക്രട്ടേറിയറ്റ് യോഗം അൻവറിന്റെ പരാതി പരിഗണിച്ചേക്കും എന്നുള്ള സൂചനകളും പുറത്തു വരുന്നുണ്ട് . അതിനു മുൻപ് കേന്ദ്രം അടുത്ത ബോംബ് പൊട്ടിക്കുമോ എന്നുള്ളത് ഉടനെ അറിയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള രാഷ്ട്രീയത്തിൽ ട്വിസ്റ്റ്... സുകുമാരൻ നായർക്ക് പിന്നാലെ വെള്ളാപ്പള്ളിയും സതീശനിലേക്ക്, ഒരിക്കൽ കടുത്ത വിമർശനം, ഇപ്പോൾ ചക്കരയും ഈച്ചയും പോലെ നടന്നവരെന്ന് വെള്ളാപ്പള്ളി; കേരള രാഷ്ട്രീയത്തിൽ പുതിയ അ  (1 minute ago)

വിസ്മയം ഇനി വിരൽത്തുമ്പിൽ... പ്രിയദർശിനി ബസിന്റെ വിജയത്തിന് പിന്നാലെ കെഎസ്ആർടിസിയുടെ മറ്റൊരു വമ്പൻ പ്രഖ്യാപനം; ഇനി പകുതി പണം തിരിച്ചുകിട്ടും, സ്വകാര്യ ബസുകൾക്ക് വെല്ലുവിളിയായി പുതിയ ഓഫർ  (1 hour ago)

അമേരിക്കൻ എയർലൈൻസ് അടിയന്തരമായി നിലത്തിറക്കി... എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കീഴടക്കി  (1 hour ago)

#AttukalPongala ക്യു.ആർ കോഡ് ഉപയോഗിച്ച് കാണിക്ക വാങ്ങാം  (1 hour ago)

ആ കാണുന്ന സഞ്ജുവല്ല ഈ സഞ്ജു... ആന്റിബയോട്ടിക് കഴിച്ച് 10 കിലോമീറ്റർ ഓട്ടം, അസുഖം മറച്ചുവച്ച് കേരളത്തിനായി കളത്തിലിറങ്ങി; പുറത്തുകാണുന്ന ചിരിക്ക് പിന്നിൽ ഇത്രയും കഷ്ടപ്പാടോ? സഞ്ജുവിനെക്കുറിച്ച് വെളിപ്പ  (2 hours ago)

മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം  (2 hours ago)

ഉണ്ണിത്താന്റെ മകനോട് കളിക്കല്ലേ... നിങ്ങൾ കുരച്ചോ, ആ സകലകലാ വല്ലഭന്റെ യോഗ്യതയെന്താ? ഷാഫിക്കെതിരെ വീണ്ടും തുറന്നടിച്ച് അമൽ ഉണ്ണിത്താൻ; ഹൈക്കമാൻഡ് വിലക്കിലും അടങ്ങാതെ കോൺഗ്രസിലെ ഗ്രൂപ്പ് പോര്  (3 hours ago)

തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ  (3 hours ago)

രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത് ഞെട്ടിക്കുന്നത്.. അയ്യപ്പനെ വിറ്റ് കാശാക്കാൻ യൂട്യൂബർമാർ! ക്യാമറ പോക്കറ്റിലും ഇരുമുടിക്കെട്ടിലും ഒളിപ്പിച്ച് ചിത്രീകരണം; പോലീസിന്റെ കണ്ണുവെട്ടിച്ച് ശ്രീകോവിലിലെ ദൃശ്യങ  (4 hours ago)

ആ മനസിലിരിപ്പ് കുടുംബത്തിനറിയില്ല... ഷാഫിക്കെതിരായ നീക്കത്തിൽ എ ഗ്രൂപ്പിന് അതൃപ്തി, പരസ്യപ്പോരിന് കടിഞ്ഞാണിട്ട് ഹൈക്കമാൻഡ്!  (5 hours ago)

8 കോടിയുടെ സ്വത്തും ഇൻഷുറൻസും കിട്ടാൻ... ഇടയ്ക്കിടെ ഭർത്താവിന് അസുഖം, മകനും അനന്തരവനും വയ്യാതായി; മെഡിക്കൽ പരിശോധനയിൽ കണ്ടെത്തിയത് ശരീരത്തിൽ മാരക വിഷാംശം! 8 കോടി രൂപയുടെ സ്വത്തും ഇൻഷുറൻസും സ്വന്തമാക്ക  (5 hours ago)

അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ  (5 hours ago)

ഇനി പരീക്ഷണ കാലം...ശബരിമലയിൽ ദർശനത്തിന് അനുമതി തേടി ട്രാൻസ്‌ജെൻഡറുടെ ഹർജി; മദ്രാസ് ഹൈക്കോടതി തള്ളി, ഹർജിക്കാരിയെ മാത്രം വ്യക്തിപരമായി ബാധിക്കുന്ന വിഷയമല്ലേ, അതെങ്ങനെ പൊതുതാത്പര്യ ഹർജിയായി പരിഗണിക്കാനാ  (6 hours ago)

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (16 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (16 hours ago)

Malayali Vartha Recommends