Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...


മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം


തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ


അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...

ആദ്യം ശശി പിന്നാലെ പിണറായി മുഹൂർത്തം കുറിച്ചു അങ്കം തുടങ്ങുന്നു

04 SEPTEMBER 2024 04:00 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള രാഷ്ട്രീയത്തിൽ ട്വിസ്റ്റ്... സുകുമാരൻ നായർക്ക് പിന്നാലെ വെള്ളാപ്പള്ളിയും സതീശനിലേക്ക്, ഒരിക്കൽ കടുത്ത വിമർശനം, ഇപ്പോൾ ചക്കരയും ഈച്ചയും പോലെ നടന്നവരെന്ന് വെള്ളാപ്പള്ളി; കേരള രാഷ്ട്രീയത്തിൽ പുതിയ അടുപ്പത്തിന്റെ സൂചന

വിസ്മയം ഇനി വിരൽത്തുമ്പിൽ... പ്രിയദർശിനി ബസിന്റെ വിജയത്തിന് പിന്നാലെ കെഎസ്ആർടിസിയുടെ മറ്റൊരു വമ്പൻ പ്രഖ്യാപനം; ഇനി പകുതി പണം തിരിച്ചുകിട്ടും, സ്വകാര്യ ബസുകൾക്ക് വെല്ലുവിളിയായി പുതിയ ഓഫർ

ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...

ഉണ്ണിത്താന്റെ മകനോട് കളിക്കല്ലേ... നിങ്ങൾ കുരച്ചോ, ആ സകലകലാ വല്ലഭന്റെ യോഗ്യതയെന്താ? ഷാഫിക്കെതിരെ വീണ്ടും തുറന്നടിച്ച് അമൽ ഉണ്ണിത്താൻ; ഹൈക്കമാൻഡ് വിലക്കിലും അടങ്ങാതെ കോൺഗ്രസിലെ ഗ്രൂപ്പ് പോര്

രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത് ഞെട്ടിക്കുന്നത്.. അയ്യപ്പനെ വിറ്റ് കാശാക്കാൻ യൂട്യൂബർമാർ! ക്യാമറ പോക്കറ്റിലും ഇരുമുടിക്കെട്ടിലും ഒളിപ്പിച്ച് ചിത്രീകരണം; പോലീസിന്റെ കണ്ണുവെട്ടിച്ച് ശ്രീകോവിലിലെ ദൃശ്യങ്ങൾ, റീൽസുകാർക്ക് ഇനി പിടിവീഴും

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്നും പി.ശശിയെ  പുറത്താക്കാൻ സി പി എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തിൽ നീക്കം തുടങ്ങിയതായി മനസിലാക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന് ആണിയടിക്കാനുള്ള നീക്കത്തിന്റെ ആദ്യപടിയാണ് ഈ സംഭവം. ഒരാഴ്ചക്കുള്ളിൽ തീരുമാനമുണ്ടാകും. 


പാർട്ടിക്കുമേലെയൊന്നും ആരും വളരില്ല. പാർട്ടിയുടെ ഭാഗമാവാതെ പാർട്ടിക്കപ്പുറം കടക്കാൻ ഒരാൾക്കും സാധിക്കില്ല.' -സി.പി.എം. സംസ്ഥാനകമ്മിറ്റിക്കുശേഷമുള്ള പത്രസമ്മേളനത്തിൽ സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഈ മറുപടിയിൽ സന്ദേശം വ്യക്തമായിരുന്നു. ചോദ്യം അൻവറിനെക്കുറിച്ചായിരുന്നു. പക്ഷേ, മറുപടിയിലെ ഉന്നം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു. ഈ ഒറ്റവരിയിൽ നിന്നും ശശിയുടെ ജാതകം കുറിച്ചു.


സർക്കാരിനെ പിടിച്ചുകുലുക്കിയ അൻവറിന്റെ ആരോപണത്തെത്തുടർന്ന്, പി. ശശിക്കെതിരേ അന്വേഷണത്തിനൊരുങ്ങുകയാണ് സി.പി.എം. മുഖ്യമന്ത്രിയുടെ ഓഫീസിൽ 'സമാന്തര അധികാരകേന്ദ്ര'മായി വളർന്നതായുള്ള തോന്നലിൽ ശശിക്ക് പൂട്ടിടാനാണുനീക്കം. പൊളിറ്റിക്കൽ സെക്രട്ടറിസ്ഥാനത്തുനിന്ന് ശശിയെ മാറ്റാനുള്ളനീക്കവും ഊർജിതമാണ്.  ഈയാഴ്ച ചേരുന്ന സെക്രട്ടേറിയറ്റ് യോഗവും മുഖ്യമന്ത്രിയുടെ നിലപാടുമൊക്കെ ഇതിൽ നിർണായകമാവും.

 


പോലീസിനെക്കുറിച്ച് പാർട്ടിയിലുള്ള വിമർശനവും വികാരവുമാണ് അൻവറിലൂടെ പുറത്തുവന്നതെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. ഇതിന്റെ തെളിവാണ് സി.പി.എമ്മിന്റെ ഔദ്യോഗിക സൈബർ ഗ്രൂപ്പുകളിൽ അൻവറിനുലഭിക്കുന്ന കൈയടി. മുഖ്യമന്ത്രിയുടെ വകുപ്പിനെ വിമർശിക്കാനുള്ള ഊർജം പാർട്ടിനേതൃത്വത്തിൽനിന്നുതന്നെയാണെന്ന വാദം സി.പി.എം. വൃത്തങ്ങൾ നിഷേധിക്കുന്നില്ല.


പാർട്ടി സമ്മേളനങ്ങൾ തുടങ്ങിയിരിക്കേ, ഇപ്പോഴത്തെ കോളിളക്കം സ്വാഭാവികമായും അംഗങ്ങളുടെ വിചാരണയ്ക്കുവിധേയമാവും. ഇതിനൊക്കെ മറുപടിപറയാൻ ബാധ്യസ്ഥരാണ് നേതൃത്വം. പാർട്ടി പിന്തുണയുള്ള എം.എൽ.എ. ഉന്നയിച്ച ആരോപണമായതിനാൽ നിഷേധിക്കാനുമാവില്ല. അതിനാൽ, പി. ശശിയെ പൊളിറ്റിക്കൽ സെക്രട്ടറിസ്ഥാനത്തുനിന്ന് പിൻവലിച്ച് അഗ്നിശുദ്ധി വരുത്താനുള്ള ആലോചനയിലാണ് സി.പി.എം. ഉയർന്നുവന്ന എല്ലാപ്രശ്നങ്ങളും ഗൗരവത്തോടെയെടുത്ത്, പരിശോധിച്ച് നിലപാടെടുക്കുമെന്നാണ് അൻവറിന്റെ തുറന്നുപറച്ചിലുകളെക്കുറിച്ച് തിങ്കളാഴ്ച എം.വി. ഗോവിന്ദന്റെ മറുപടി. അൻവറിന്റെ നീക്കങ്ങൾക്ക് പാർട്ടി സെക്രട്ടറിയുടെ പൂർണ പിന്തുണയുണ്ടെന്ന് വേണം കരുതാൻ. 


മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി. ശശിയെ നിയമിക്കാനുള്ള നിർദേശംവന്ന സംസ്ഥാനകമ്മിറ്റിയിൽ പി. ജയരാജൻ ചോദ്യംചെയ്തിരുന്നു. നിയമനം ശ്രദ്ധയോടെവേണമെന്നും തീരുമാനമെടുക്കുമ്പോൾ തെറ്റ് ആവർത്തിക്കരുതെന്നുമായിരുന്നു ജയരാജന്റെ ഓർമ്മപ്പെടുത്തൽ.


അധോലോകമായി ചിത്രീകരിക്കപ്പെടുന്ന പോലീസ് ലോബിയുമായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കുള്ള കൂട്ടുകെട്ടിൽ സി.പി.ഐ.ക്കും അതൃപ്തി. ഇക്കാര്യം എം.വി. ഗോവിന്ദനുമായി ബിനോയ് വിശ്വം സംസാരിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കുശേഷം നിർണായകവിഷയങ്ങളിൽ ഇരു പാർട്ടിസെക്രട്ടറിമാർ തമ്മിൽ ഏകോപനം ഊർജിതമാണ്. ഇ.പി. ജയരാജൻ വിവാദപ്രസ്താവന നടത്തിയപ്പോഴും എം. മുകേഷിന്റെപേരിൽ പരാതി വന്നപ്പോഴും തീരുമാനമെടുക്കുന്നതിൽ ഈ കൂടിയാലോചന ഫലംകണ്ടിരുന്നു. ഇപ്പോഴത്തെ ആരോപണങ്ങളിൽ പി. ശശിയെ മാറ്റണമെന്ന നിലപാടുണ്ടെങ്കിലും സി.പി.ഐ. അത് പരസ്യമാക്കിയിട്ടില്ല.


പി.വി.അൻവർ ഉയർത്തിവിട്ട ആരോപണങ്ങളുടെ കേന്ദ്രബിന്ദു എഡിജിപി എം.ആർ.അജിത്കുമാറാണെങ്കിലും സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ ആശീർവാദത്തോടെ ലക്ഷ്യമിടുന്നതു പി.ശശിയെത്തന്നെയാണ്.   ഇത്തവണത്തെ പാർട്ടി സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രവേശനവും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ തലശ്ശേരി സീറ്റും മോഹിക്കുന്ന ശശിക്കെതിരെ പഴയ കണ്ണൂർ എതിരാളികൾ തന്നെയാണു കൈകോർത്തിരിക്കുന്നത്. സിപിഎം നേതാക്കളിൽ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞാൽ പി.വി.അൻവർ അടുത്ത ബന്ധം സൂക്ഷിക്കുന്നതു പി.ജയരാജനുമായാണ് എന്നതും ഇതുമായി കൂട്ടിവായിക്കാം. കണ്ണൂരിലും പുറത്തുമുള്ള ഏതാനും കേന്ദ്ര കമ്മിറ്റിയംഗങ്ങളും പുതിയ നീക്കത്തെ പിന്താങ്ങുന്നു.


മുഖ്യമന്ത്രിയുടെ ഓഫിസിന്റെ അധികാരം ശശിയിലേക്കും മന്ത്രി റിയാസിലേക്കും കേന്ദ്രീകരിക്കുന്നതിൽ അസ്വസ്ഥതയുള്ള ചില മന്ത്രിമാരുടെ മൗനാനുവാദവും പുതിയ നീക്കത്തിനുണ്ട്. മുഖ്യമന്ത്രിയെ പ്രതിസ്ഥാനത്തു നിർത്താതെ, ശശിയെ മാത്രം ഉന്നംവയ്ക്കുന്ന സൂക്ഷ്മത ഇവരുമായി ബന്ധപ്പെട്ട സമൂഹമാധ്യമ ഗ്രൂപ്പുകളും പുലർത്തുന്നു. ‘പുറത്തുവരുന്ന വാർത്തകൾ അസ്വസ്ഥതയുണ്ടാക്കുന്നതാണെങ്കിലും മുഖ്യമന്ത്രിയിൽ വാനോളം പ്രതീക്ഷയുണ്ട്’ എന്നാണ് പി.ജയരാജൻ ആരാധകർ കൂടുതലുള്ള റെഡ് ആർമി ഗ്രൂപ്പിൽ വന്ന പോസ്റ്റ്. ‘തിരുത്തൽ ശക്തി’യെന്ന പ്രതീതിയുണ്ടാക്കാനാണ് ഈ വിഭാഗം ശ്രമിക്കുന്നത്. പല കാരണങ്ങളാൽ ശശിയോട് എതിർപ്പുള്ള മുഴുവൻ പേരെയും കൂട്ടിയിണക്കാനുള്ള ഈ പരിശ്രമത്തിലേക്കാണ് അൻവറും കാരാട്ട് റസാഖുമെല്ലാം എത്തുന്നത്.പാർട്ടിയിൽനിന്നു പുറത്താക്കപ്പെട്ടശേഷം ജില്ലാ കമ്മിറ്റിയിലേക്കും അതിവേഗം സംസ്ഥാന കമ്മിറ്റിയിലേക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്തേക്കും മടങ്ങിയെത്തിയ ശശി കണ്ണൂർ രാഷ്ട്രീയത്തിൽ ശക്തി തെളിയിക്കാനുള്ള അവസരം കാത്തിരിക്കുകയാണ്. 


എം.വി.ജയരാജൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽക്കാലികമായി സ്ഥാനമൊഴിഞ്ഞപ്പോൾ ആക്ടിങ് സെക്രട്ടറിയാകാൻ ശശി ശ്രമം നടത്തിയിരുന്നു. സിപിഎമ്മിന്റെ 2 ടേം മാനദണ്ഡപ്രകാരം എ.എൻ.ഷംസീർ ഒഴിഞ്ഞാൽ 2026 ൽ തലശ്ശേരി സീറ്റിൽ മത്സരിക്കാൻ ശശിക്കു താൽപര്യമുണ്ട്. 


സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വവും ശശി ആഗ്രഹിക്കുന്നു. ഇ.പി.ജയരാജൻ രാഷ്ട്രീയത്തിൽനിന്നു വിട്ടുനിന്നാൽ പിണറായിക്കും എം.വി.ഗോവിന്ദനും ശേഷം കണ്ണൂർ ജില്ലയിലെ പ്രധാന നേതാവായി ഉയരാൻ ഇതുവഴി കഴിയും. സംസ്ഥാന സമിതിയിൽ പി.ജയരാജനെക്കാൾ സീനിയറാണു ശശി. തിരുത്താനുള്ള ശ്രമമെന്നു പറയുമ്പോഴും നേതാക്കളുടെ ബലപരീക്ഷണമാണ് യഥാർഥത്തിൽ നടക്കുന്നത്. ഇ.പി.ജയരാജനെതിരെ നടപടിയെടുത്ത പശ്ചാത്തലം ശശിക്കെതിരെ നീങ്ങുന്നവർക്കു പ്രതീക്ഷ നൽകുന്നു.

 

1996  മുതൽ 2001 വരെ കേരളം ഭരിച്ച ഇ.കെ. നായനാർ മന്ത്രിസഭയുടെ അവസ്ഥയിലേക്കാണ് സർക്കാർ നീങ്ങുന്നതെന്ന പൊതു ചിന്തയാണ് കേരളത്തിലുള്ളത്. അന്ന് ഇ.കെ.നായനാരുടെ ഓഫീസാണ് നായനാരെ പ്രതിസന്ധിയിലാക്കിയത്. 


പി.ശശിക്കെതിരെയാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് കോൺഗ്രസ്  നേതാക്കൾ  പറയുന്നു.  പി.ശശിക്ക് വിശ്വസ്തരായ ഉദ്യോഗസ്ഥരാണ് പോലീസ് ഭരിക്കുന്നത്.പഴയ പോലീസ്  സിംഹങ്ങൾക്ക് ഇപ്പോൾ റോൾ ലഭിക്കുന്നില്ല. എ.ഡി. ജി.പി എം.ആർ. അജിത് കുമാറിന്റെ കൈയിലാണ് ക്രമ സമാധാനത്തിന്റെ ചുക്കാൻ. അദ്ദേഹം നല്ല ഉദ്യോഗസ്ഥനാണെങ്കിലും പോലീസിലെ ചില പാരമ്പര്യ വാദികൾക്ക് അദ്ദേഹത്തെ ഇഷ്ടമല്ല.  കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് അന്വേഷണത്തിന്റെ ചുക്കാൻ എം.ആർ. അജിത് കുമാറിനായിരുന്നു. 

ശശി  ഇന്ന് പാർട്ടിക്ക് വിശ്വസ്തനാണ്. പാർട്ടിക്കെതിരെയല്ലെങ്കിൽ, അതിനെ വലിയൊരു തെറ്റായി സിപിഎം കാണുന്നില്ല.  വ്യക്തിപരമായ തെറ്റു ചെയ്യുന്ന നേതാക്കളോ പ്രവർത്തകരോ അച്ചടക്ക നടപടിക്കാലത്ത് പാർട്ടിക്കെതിരെ തിരിഞ്ഞില്ലെങ്കിൽ അവരെ അതേ പദവിയിലേക്കോ അതിലും ഉയരത്തിലേക്കോ മടക്കിക്കൊണ്ടുവരുന്നതു സിപിഎമ്മിന്റെ പതിവാണ്. തെറ്റു ചെയ്യാനും തിരുത്താനും പാർട്ടിക്കു സ്വന്തം നിയമങ്ങളുണ്ട്. ആ മാർഗത്തിലൂടെ തിരിച്ചെത്തിയയാളാണ്  പി.ശശി. സദാചാര വിരുദ്ധ ആരോപണങ്ങളിൽ ശശി പാർട്ടിക്കു പുറത്താകുന്നതു 2011ലാണ്. അന്നു തൊട്ടിന്നോളം പാർട്ടിക്കെതിരെ ഒരു വാക്കോ നോട്ടമോ ശശിയിൽനിന്നുണ്ടായിട്ടില്ല. ഇതിനിടെ ഒരിക്കൽ മാത്രമാണു ശശിയുടെ നാവ് ഒരു പാർട്ടി നേതാവിനെതിരെ പരസ്യമായി ഉയർന്നത്. 


നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരിക്കേ കോൺഗ്രസ് നേതാവിനെ രക്ഷിക്കാൻ സൂര്യനെല്ലിക്കേസിൽ ശശി വഴിവിട്ട് ഇടപെട്ടെന്ന വി.എസ്.അച്യുതാനന്ദന്റെ ആരോപണത്തിനായിരുന്നു ശശിയുടെ മറുപടി. കേസിൽ വിഎസിന്റെ വ്യക്തി താൽപര്യങ്ങൾക്കു പാർട്ടി വഴങ്ങിക്കൊടുക്കാത്തതിന്റെ വിദ്വേഷമാണ് വിഎസിനെന്നായിരുന്നു ശശിയുടെ തിരിച്ചടി. പറഞ്ഞതു വിഎസിനെതിരെ ആയതിനാൽ, അതു പാർട്ടി വിരുദ്ധമായി പിണറായി പക്ഷം കണ്ടില്ല.

 

ഏഴു വർഷം പാർട്ടിക്കു പുറത്തു നിന്നപ്പോഴും പാർട്ടിച്ചുമതലകളുള്ള നേതാക്കളെക്കാൾ ആത്മാർഥതയോടെ ശശി പ്രവർത്തിച്ചു. അതിനു കണ്ടെത്തിയ വഴി അഭിഭാഷകവൃത്തിയായിരുന്നു. ഡിവൈഐഫ്ഐക്കാരുടെ പെറ്റിക്കേസുകൾ മുതൽ, ടിപി വധക്കേസിലും കതിരൂർ മനോജ് വധക്കേസിലും ഉൾപ്പെട്ട പ്രതികളുടെ കേസുകൾ വരെ ശശി വാദിച്ചു. പാർട്ടി അംഗമല്ലാതിരിക്കുമ്പോഴും പാർട്ടി ഏൽപിച്ച എല്ലാ ഉത്തരവാദിത്തവും നിറവേറ്റി. പാർട്ടി വൃത്തത്തിനുള്ളിൽനിന്ന് ഒരിക്കലും ശശി പുറത്തുപോയില്ല. ഇതിൻ്റെ ഫലമായാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി അദ്ദേഹത്തിന് നിയമനം ലഭിച്ചത്. ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ അച്ചുതണ്ടാണ് പി.ശശി. അദ്ദേഹത്തിനെതിരെ ആർക്കും ശബ്ദിക്കാൻ ധൈര്യമില്ല. മുമ്പ് നായനാരുടെ സെക്രട്ടറിയായിരിക്കുമ്പോഴും ഇതായിരുന്നു അവസ്ഥ.


ധനമന്ത്രി കെ എൻ ബാലഗോപാൽ വി.എസിൻ്റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു. എന്നാൽ വ്യത്യസ്തമായ പ്രവർത്തനമാണ് ബാലഗോപാൽ കാഴ്ചവച്ചത്.അതിനാൽ തന്നെ പരാതികൾ കുറവായിരുന്നു. വി എസിൻ്റെ പ്രവർത്തന രീതിക്കും പിണറായിയുമായി ബന്ധമുണ്ടായിരുന്നില്ല. അതു കൊണ്ടു തന്നെ കെ എൻ ബാലഗോപാൽ സമാധാനത്തോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിച്ചത്.  എം.ശിവശങ്കർ മുഖ്യമന്ത്രിയുടെ ഓഫീസിൽ നടത്തിയ പ്രവർത്തനങ്ങൾ വിവാദമായപ്പോഴാണ് പി.ശശിയെ പിണറായി കൊണ്ടുവന്നത്. ഇത് ഭരണപരമായ സൗകര്യത്തിന് ഗുണകരമായെങ്കിലും പോലീസ് ശശിയുടെ പോക്കറ്റിലായി. പോലീസ് വിവാദങ്ങളിൽ പെട്ടപ്പോഴൊക്കെ ശശിയുടെ പേരും നിഴൽ പോലെ പിന്തുടർന്നു. ഇതു രണ്ടാം തവണയാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പദവിയിലേക്ക് പി. ശശി എത്തുന്നത്. ഇ.കെ.നായനാരുടെ അവസാന മന്ത്രിസഭയുടെ കാലത്തായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഊഴം. മുഖ്യമന്ത്രിയുടെ ഓഫിസിന്റെയും ഭരണത്തിന്റെയും നിയന്ത്രണം അദ്ദേഹത്തിലൂടെ പൂർണമായി പാർട്ടി ഏറ്റെടുത്ത കാലമായിരുന്നു അത്. ഇപ്പോൾ പിണറായി വിജയനാണ് മുഖ്യമന്ത്രി. ഭരണത്തിന്റെ മാത്രമല്ല പാർട്ടിയുടെ കടിഞ്ഞാണും പൂർണമായി അദ്ദേഹത്തിന്റെ കൈകളിൽത്തന്നെയാണ്. ഭരണത്തിന്റെ സമസ്തമേഖലകളിലും പിണറായിയുടെ അദൃശ്യ സാന്നിധ്യം ഉറപ്പുവരുത്തുകയെന്നതാണ് പി. ശശിയുടെ ഇപ്പോഴത്തെ ദൗത്യമെന്ന് എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ സിവിക് ചന്ദ്രൻ ഒരിക്കൽ വിലയിരുത്തിയിരുന്നു.


ശശിയെ സംബന്ധിച്ചടത്തോളം പിണറായി മാത്രമാണ് എല്ലാം. പിണറായിക്ക്  അപ്പുറത്തേക്ക് ശശി ഒന്നും ചിന്തിക്കുന്നില്ല.  പിണറായിയുടെ സംരക്ഷണം മാത്രമാണ് ശശിക്ക് മുന്നിലുള്ള ഏക ലക്ഷ്യം.  

ശശിയുടെ നീക്കങ്ങൾ പഴയത് പോലെ ഫലിക്കുന്നില്ല. ശശിക്ക് എതിരെയുള്ള നീക്കങ്ങൾ ചെറുക്കാൻ അദ്ദേഹത്തിന് കഴിയുന്നുമില്ല. കാരണം പിണറായിയാണ് ലക്ഷ്യം. ആ ലക്ഷ്യത്തിന് ശശി ഒരു ആയുധമാകുന്നുവെന്നേയുള്ളു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള രാഷ്ട്രീയത്തിൽ ട്വിസ്റ്റ്... സുകുമാരൻ നായർക്ക് പിന്നാലെ വെള്ളാപ്പള്ളിയും സതീശനിലേക്ക്, ഒരിക്കൽ കടുത്ത വിമർശനം, ഇപ്പോൾ ചക്കരയും ഈച്ചയും പോലെ നടന്നവരെന്ന് വെള്ളാപ്പള്ളി; കേരള രാഷ്ട്രീയത്തിൽ പുതിയ അ  (1 minute ago)

വിസ്മയം ഇനി വിരൽത്തുമ്പിൽ... പ്രിയദർശിനി ബസിന്റെ വിജയത്തിന് പിന്നാലെ കെഎസ്ആർടിസിയുടെ മറ്റൊരു വമ്പൻ പ്രഖ്യാപനം; ഇനി പകുതി പണം തിരിച്ചുകിട്ടും, സ്വകാര്യ ബസുകൾക്ക് വെല്ലുവിളിയായി പുതിയ ഓഫർ  (1 hour ago)

അമേരിക്കൻ എയർലൈൻസ് അടിയന്തരമായി നിലത്തിറക്കി... എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കീഴടക്കി  (1 hour ago)

#AttukalPongala ക്യു.ആർ കോഡ് ഉപയോഗിച്ച് കാണിക്ക വാങ്ങാം  (1 hour ago)

ആ കാണുന്ന സഞ്ജുവല്ല ഈ സഞ്ജു... ആന്റിബയോട്ടിക് കഴിച്ച് 10 കിലോമീറ്റർ ഓട്ടം, അസുഖം മറച്ചുവച്ച് കേരളത്തിനായി കളത്തിലിറങ്ങി; പുറത്തുകാണുന്ന ചിരിക്ക് പിന്നിൽ ഇത്രയും കഷ്ടപ്പാടോ? സഞ്ജുവിനെക്കുറിച്ച് വെളിപ്പ  (2 hours ago)

മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം  (2 hours ago)

ഉണ്ണിത്താന്റെ മകനോട് കളിക്കല്ലേ... നിങ്ങൾ കുരച്ചോ, ആ സകലകലാ വല്ലഭന്റെ യോഗ്യതയെന്താ? ഷാഫിക്കെതിരെ വീണ്ടും തുറന്നടിച്ച് അമൽ ഉണ്ണിത്താൻ; ഹൈക്കമാൻഡ് വിലക്കിലും അടങ്ങാതെ കോൺഗ്രസിലെ ഗ്രൂപ്പ് പോര്  (3 hours ago)

തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ  (3 hours ago)

രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത് ഞെട്ടിക്കുന്നത്.. അയ്യപ്പനെ വിറ്റ് കാശാക്കാൻ യൂട്യൂബർമാർ! ക്യാമറ പോക്കറ്റിലും ഇരുമുടിക്കെട്ടിലും ഒളിപ്പിച്ച് ചിത്രീകരണം; പോലീസിന്റെ കണ്ണുവെട്ടിച്ച് ശ്രീകോവിലിലെ ദൃശ്യങ  (4 hours ago)

ആ മനസിലിരിപ്പ് കുടുംബത്തിനറിയില്ല... ഷാഫിക്കെതിരായ നീക്കത്തിൽ എ ഗ്രൂപ്പിന് അതൃപ്തി, പരസ്യപ്പോരിന് കടിഞ്ഞാണിട്ട് ഹൈക്കമാൻഡ്!  (5 hours ago)

8 കോടിയുടെ സ്വത്തും ഇൻഷുറൻസും കിട്ടാൻ... ഇടയ്ക്കിടെ ഭർത്താവിന് അസുഖം, മകനും അനന്തരവനും വയ്യാതായി; മെഡിക്കൽ പരിശോധനയിൽ കണ്ടെത്തിയത് ശരീരത്തിൽ മാരക വിഷാംശം! 8 കോടി രൂപയുടെ സ്വത്തും ഇൻഷുറൻസും സ്വന്തമാക്ക  (5 hours ago)

അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ  (5 hours ago)

ഇനി പരീക്ഷണ കാലം...ശബരിമലയിൽ ദർശനത്തിന് അനുമതി തേടി ട്രാൻസ്‌ജെൻഡറുടെ ഹർജി; മദ്രാസ് ഹൈക്കോടതി തള്ളി, ഹർജിക്കാരിയെ മാത്രം വ്യക്തിപരമായി ബാധിക്കുന്ന വിഷയമല്ലേ, അതെങ്ങനെ പൊതുതാത്പര്യ ഹർജിയായി പരിഗണിക്കാനാ  (6 hours ago)

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (16 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (16 hours ago)

Malayali Vartha Recommends