ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ സാധ്യത; തെക്കൻ ചൈനാക്കടലിൽ ‘യാഗി’ എന്ന ചുഴലിക്കാറ്റ് നിലനിൽക്കുന്നു; കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ഇന്ന് ഒറ്റപ്പെട്ടയിടങ്ങളി ൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 kmph വരെയും വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. സെപ്റ്റംബർ 6ന് ശേഷമേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകൂ. ന്യൂനമർദം ഉണ്ടായാൽ ഒഡിഷ ഭാഗത്തായിരിക്കും നീങ്ങുക. തെക്കൻ ചൈനാക്കടലിൽ ‘യാഗി’ എന്ന ചുഴലിക്കാറ്റ് നിലനിൽക്കുന്നുണ്ട്.
ഇപ്പോൾ അത് ഫിലിപ്പീൻസിന്റെ മുകളിലാണ്. അടുത്ത ദിവസങ്ങളിൽ അതിന്റെ ശക്തി കൂടാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ അതിന്റെ സ്വാധീനം കൂടി ചിലപ്പോൾ രാജ്യത്ത് ഉണ്ടാകാം. അതിനാൽ രണ്ട് പ്രതിഭാസങ്ങളും കൂടിയാകുമ്പോൾ മഴയുടെ രീതി എങ്ങനെയെന്ന് പറയാനാകില്ല.
അറബിക്കടലിലെ ശക്തികൂടിയ ന്യൂനമർദവും വിദർഭ ശക്തികൂടിയ മർദവും ന്യൂനമർദമായി ശക്തി കുറഞ്ഞിട്ടുണ്ട്. വടക്കൻ കേരള തീരത്തെ ന്യൂനമർദ പാത്തിയും ദുർബലമായിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ വലിയ മഴയ്ക്ക് സാധ്യതയില്ല. എല്ലാ ജില്ലകളിലും ഇടവേളകളോട് കൂടിയ മഴ തുടരാനാണ് സാധ്യത.
https://www.facebook.com/Malayalivartha
























