വയനാട് തലപ്പുഴയിലെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മരം മുറിയില്‍ വിശദമായ അന്വേഷണം നടത്താന്‍ ഡിഎഫ്ഒയുടെ നിര്‍ദ്ദേശം....

വയനാട് തലപ്പുഴയിലെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മരം മുറിയില്‍ വിശദമായ അന്വേഷണം നടത്താന്‍ ഡിഎഫ്ഒയുടെ നിര്‍ദ്ദേശം. മുറിച്ച മരങ്ങള്‍ എത്രത്തോളം ഓഫീസില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് കണ്ടെത്താനായി പരിശോധന നടത്താനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
സര്‍ക്കാരിന് എത്രത്തോളം നഷ്ടം വന്നുവെന്ന് കണ്ടെത്തുന്നതിലും പരിശോധന നടക്കും. അനുമതി വാങ്ങാതെ 73 മരങ്ങള്‍ മുറിച്ചതില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കും ശുപാര്‍ശ ചെയ്യാനാണ് തീരുമാനമായിട്ടുള്ളത്.
ഇന്നലെ തലപ്പുഴയിലെ കാട്ടില്‍ ഡിഫഒയുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിട്ടുണ്ടായിരുന്നു. സംഭവത്തില്‍ റെയിഞ്ച് ഓഫീസറോട് റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദ്ദേശിച്ചു.
"
https://www.facebook.com/Malayalivartha
























