എ.ഡി.ജി.പി. എം.ആര്. അജിത്കുമാറിനും എസ്.പി. എസ്. സുജിത് ദാസിനുമെതിരേ ആരോപണമുന്നയിച്ച പി.വി. അന്‍വര്‍ എം.എല്‍.എ.യില്നിന്ന് തൃശ്ശൂര്‍ ഡി.ഐ.ജി. ഇന്ന് മൊഴിയെടുക്കും

എ.ഡി.ജി.പി. എം.ആര്. അജിത്കുമാറിനും എസ്.പി. എസ്. സുജിത് ദാസിനുമെതിരേ ആരോപണമുന്നയിച്ച പി.വി. അന്‍വര്‍ എം.എല്‍.എ.യില്നിന്ന് തൃശ്ശൂര്‍ ഡി.ഐ.ജി. ഇന്ന് മൊഴിയെടുക്കും. അന്‍വര്‍ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണിത്.
കൈവശമുള്ള തെളിവുകള്‍ അദ്ദേഹത്തിന് നല്‍കുമെന്ന് അന്‍വര്‍ പറഞ്ഞു. ഡി.ഐ.ജി. നല്ല ഉദ്യോഗസ്ഥനാണെന്നാണ് അറിവ്. തന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയതിന്റെ ആദ്യതെളിവാണ് എസ്.പി. സുജിത് ദാസിന്റെ സസ്പെന്‍ഷനെന്നും അന്‍വര്‍ പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിക്കും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും നല്കിയ പരാതിയില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുടെ പേരില്ലെന്ന് പി.വി. അന്‍വര്‍. പി. ശശിക്കെതിരേ ഉടന്‍ പരാതി എഴുതി നല്‍കും. സോളാര്‍ കേസുമായി ബന്ധപ്പെട്ട് കുറച്ചു തെളിവുകള്‍ ശേഖരിക്കുകയാണ്. അതുകൂടി കഴിഞ്ഞാല്‍ ഈ മാസംതന്നെ പി. ശശിയുടെ പേരില്‍ പരാതിനല്‍കുമെന്നും അന്‍വര്‍ .
https://www.facebook.com/Malayalivartha
























