ഷീരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്ജുന് വേണ്ടിയുള്ള തിരച്ചില്‍ വ്യാഴാഴ്ച പുനഃരാരംഭിക്കും...

ഷീരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്ജുന് വേണ്ടിയുള്ള തിരച്ചില്‍ വ്യാഴാഴ്ച പുനഃരാരംഭിക്കും. ഗോവയില്‍ നിന്നും ഡ്രജര്‍ ബുധനാഴ്ചയോടെ ഗംഗാവലി പുഴയിലെത്തിക്കുകയും ചെയ്യും.
അര്‍ജുനെയും ലോറിയെയും കണ്ടെത്താന്‍ ഡ്രജര്‍ എത്തിക്കുമെന്നു കര്‍ണാടക സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നു. ഒഴുക്കിലും മണ്ണിളക്കി പരിശോധിക്കാവുന്ന ഡ്രജറാണ് ഗോവയില്‍നിന്ന് എത്തിക്കുന്നത്. 15 അടി താഴ്ച വരെ മണ്ണ് ഇളക്കാന്‍ ഈ ഡ്രജറിന് സാധിക്കും.
ഗോവയില്‍ നിന്ന് ഡ്രജര്‍ കൊണ്ടു വരാന്‍ ഉള്ള ചെലവ് പൂര്‍ണമായും കര്‍ണാടക സര്‍ക്കാരാണ് വഹിക്കുന്നത്. ഇതു സംബന്ധിച്ച് അര്‍ജുന്റെ കുടുംബത്തിനു മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പു നല്കിയിട്ടുണ്ടായിരുന്നു. ഒരു കോടി രൂപയാണ് ഡ്രജറിന് ചെലവ് പ്രതീക്ഷിക്കുന്നത്.
ഡ്രജര്‍ കൊണ്ടുവന്ന് എത്രയും വേഗം തിരച്ചില്‍ പുനഃരാരംഭിക്കണമെന്ന് അര്‍ജുന്റെ കുടുംബവും മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha
























