ഇറാന് ചരക്ക് കപ്പല്‍ കുവൈത്തില്‍ മറിഞ്ഞ് തൃശൂര്‍ സ്വദേശി മരിച്ചു... നാട്ടിലേക്ക് വരാനിരിക്കെയാണ് ദുരന്തം, കാണാതായ കണ്ണൂര്‍ സ്വദേശിയ്ക്കായി കാത്തിരുന്ന് കുടുംബം

ഇറാന് ചരക്ക് കപ്പല്‍ കുവൈത്തില്‍ മറിഞ്ഞ് തൃശൂര്‍ സ്വദേശി മരിച്ചു... നാട്ടിലേക്ക് വരാനിരിക്കെയാണ് ദുരന്തം, കാണാതായ കണ്ണൂര്‍ സ്വദേശിയ്ക്കായി കാത്തിരുന്ന് കുടുംബം.
ഇറാന് ചരക്ക് കപ്പല്‍ കുവൈത്തില്‍ മറിഞ്ഞ് തൃശൂര്‍ സ്വദേശി മരിച്ചു... നാട്ടിലേക്ക് വരാനിരിക്കെയാണ് ദുരന്തം.തൃശൂര്‍ മണലൂര്‍ പാലം സ്റ്റോപ്പ് സൂര്യാനഗറില്‍ വെളക്കേത്ത് ഹനീഷ് ( 26) ആണ് മരിച്ചത്.. അമ്മ: നിമ്മി. സഹോദരന്: ആഷിക്.
10 മാസം മുന്‍പാണ് കപ്പലില്‍ ജോലിക്ക് പോയത്. അടുത്ത മാസമോ, ഡിസംബറിലോ നാട്ടിലെത്തുമെന്ന് നേരത്തെ കൂട്ടുകാരെ അറിയിച്ചിരുന്നു. 2 ആഴ്ച മുന്നേ കുവൈത്തിലെത്തിയതായി ഹനീഷ് പറഞ്ഞതായി കൂട്ടുകാര്‍ .
അതേസമയം ഇറാന് ചരക്കുകപ്പല്‍ കുവൈത്ത് തീരത്ത് മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ കണ്ണൂര്‍ വെള്ളാട് കാവുംകുടി സ്വദേശി കോട്ടയില്‍ അമല്‍ കെ. സുരേഷി (26)നെ കുറിച്ചുള്ള വിവരത്തിനായി എംബസി അധികൃതര്‍ അമലിന്റെ പിതാവ് സുരേഷുമായി ബന്ധപ്പെട്ടു. ഇതേതുടര്‍ന്ന് ബന്ധുക്കള്‍ കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപിയും ജോര്‍ജ് കുര്യനുമായി ബന്ധപ്പെട്ട് വരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്, കണ്ണൂര്‍ എംപി കെ. സുധാകരന് വിദേശകാര്യമന്ത്രാലയം എന്നിവിടങ്ങളില്‍ അമലിന്റെ പിതാവ് കോട്ടയില്‍ സുരേഷ് അപേക്ഷ നല്കി. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ് കുടുംബം.
അമല്‍ കപ്പലില്‍ ട്രെയിനിങ് തുടങ്ങിയിട്ട് എട്ടുമാസം പൂര്‍ത്തിയാകുന്നതേയുള്ളൂ. 9 മാസമാണ് ട്രെയിനിങ്. അതിനുശേഷം ആണ് ജോലിയില്‍ പ്രവേശിക്കുക. മുന്‍പ് പാപ്പിനിശ്ശേരി കെഎസ്ഇബി സെക്ഷനില്‍ ജോലി ചെയ്തിരുന്ന അമല്‍ പിന്നീട് മുംബൈയില്‍ ജിപി റേറ്റിങ് കോഴ്സ് പൂര്‍ത്തിയാക്കിയാണ് മുംബൈയിലെ ഏജന്‍സി വഴി ജോലിയില്‍ പ്രവേശിച്ചത്. മാതാവ് ഉഷ. ഒരു സഹോദരിയുണ്ട്.
https://www.facebook.com/Malayalivartha
























