വിനായക ചുതര്‍ത്ഥി ദിനത്തില്‍ നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിന്റെ വിവിധയിടങ്ങളില്‍ വിഗ്രഹങ്ങള്‍ സ്ഥാപിക്കാന്‍ അനുമതി നല്കി ചെന്നൈ പൊലീസ്...

വിനായക ചുതര്‍ത്ഥി ദിനത്തില്‍ നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിന്റെ വിവിധയിടങ്ങളില്‍ വിഗ്രഹങ്ങള്‍ സ്ഥാപിക്കാനായി അനുമതി നല്കി ചെന്നൈ പൊലീസ്.
1,519 വിഗ്രഹങ്ങളാണ് നഗരത്തില്‍ സ്ഥാപിക്കുന്നത്. വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ സമാധാനപരമായി കൊണ്ടാടുന്നതിന് വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് തമിഴ്നാട് പൊലീസ് ഒരുക്കിയിട്ടുള്ളത്.
തിരക്ക് നിയന്ത്രിക്കുന്നതിനും ഗതാഗതം ക്രമീകരിക്കുന്നതിനുമായി നഗരത്തിലുനീളം 64,217 പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്. പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ സുരക്ഷാ നടപടികള്‍ സ്വീകരിച്ചുവരുന്നു. നഗരത്തിന്റെ വിവിധയിടങ്ങളില്‍ സിസിടിവി ക്യാമറകളും സജ്ജമാക്കി.
പൊലീസ് ഡ്രോണ്‍ ഉപയോഗിച്ച് പ്രദേശത്ത് പരിശോധന നടത്തിവരുന്നു. വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള വിഗ്രഹങ്ങളില്‍ 'സ്മാര്‍ട്ട് കവലര്' ആപ്പ് ഉപയോഗിച്ച് ജിപിഎസ്-ടാഗ് ചെയ്യും. ഇത് പൊലീസ് പരിശോധനകള്‍ക്ക് സഹായകരമായേക്കും. ബസ് സ്റ്റാന്‍ഡുകളില്‍ തിരക്ക് നിയന്ത്രിക്കുന്നതിന് കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
പ്രധാന റോഡുകളില്‍ ഗതാഗതം സുഗമമാക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി. ആഘോഷങ്ങള്‍ വിപുലമായി നടക്കുന്നതിന് എല്ലാ സംഘാടകരും പൊതുജനങ്ങളും സഹകരിക്കണമെന്ന് പൊലീസ് .
"
https://www.facebook.com/Malayalivartha
























