കണ്ണീര്‍ക്കാഴ്ചയായി... ഇടുക്കിയില്‍ കുളമാവില്‍ പിക്കപ്പ് വാനിനു പിന്നില്‍ ബൈക്കിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം

കണ്ണീര്‍ക്കാഴ്ചയായി... ഇടുക്കിയില്‍ കുളമാവില്‍ പിക്കപ്പ് വാനിനു പിന്നില്‍ ബൈക്കിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം. നെടുംകണ്ടം ബാലഗ്രാം സ്വദേശി ഷാരൂഖ് ആണ് മരിച്ചത്.
കരുണാപുരം എന്‍എസ്എസ് സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. ഫുട്ബോള്‍ സെലക്ഷന് ക്യാമ്പിന് തൊടുപുഴയിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം നടന്നത്.
ബൈക്ക് ഓടിച്ചിരുന്നത് ഷാരൂഖ് ആണ്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന പതിമൂന്നുകാരന് പരിക്കേറ്റിട്ടുണ്ട്. ഷാരൂഖിനെ ആശുപത്രിയില്‍ എത്തിക്കുന്നതിനു മുന്‍പ് ജീവന് നഷ്ടപ്പെട്ടിരുന്നു.
"
https://www.facebook.com/Malayalivartha
























