സംസ്ഥാനത്ത് മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.... ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത

സംസ്ഥാനത്ത് മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.... ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത.
ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണ് മഴ ലഭിക്കുന്നത്. മദ്ധ്യ വടക്കന്‍ ജില്ലകളിലാണ് മഴയ്ക്ക് ഏറെ സാദ്ധ്യത.
ഇന്ന് മഴയുടെ അടിസ്ഥാനത്തില്‍ എറണാകുളം,തൃശൂര്‍,മലപ്പുറം, കോഴിക്കോട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
മദ്ധ്യ തെക്കന്‍ ജില്ലകളില്‍ രണ്ട് ദിവസം ശക്തമായ കാറ്റിനും സാദ്ധ്യതയേറെയുണ്ട്.കേരള തീരത്ത് ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ പ്രത്യേകം ജാഗ്രത പാലിക്കേണ്ടതാണ്.
https://www.facebook.com/Malayalivartha
























