തൃശൂരില്‍ റെയില്‍വേ സ്റ്റേഷന്റെ മേല്‍പ്പാലത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളില്‍ കണ്ടെത്തി...സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി

തൃശൂരില്‍ റെയില്‍വേ സ്റ്റേഷന്റെ മേല്‍പ്പാലത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളില്‍ കണ്ടെത്തി...സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
സുരക്ഷാ ജീവനക്കാരാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗ് കണ്ടെത്തിയത്. തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ജനിച്ച് ഒരു ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ മൃതദേഹമാണിതെന്നാണ് സംശയം. ആരാണ് മൃതദേഹം ഇവിടെ ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല.
ഇന്ന് രാവിലെ 8.45 ഓടെയാണ് സംഭവമുണ്ടായത്. റെയില്‍വെ സ്റ്റേഷനില്‍ മധ്യഭാഗത്തുള്ള മേല്‍പ്പാലത്തില്‍ ലിഫ്റ്റിനോട് ചേര്‍ന്നാണ് ബാഗ് കണ്ടെത്തിയത്. പിന്നാലെ റെയില്‍വെ പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. കുഞ്ഞ് മരിച്ചെന്ന് സ്ഥിരീകരിച്ച പൊലീസുകാര്‍ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. തൃശ്ശൂര്‍ ഈസ്റ്റ് പൊലീസും സ്ഥലത്തെത്തി.
https://www.facebook.com/Malayalivartha
























