പള്ളിപ്പുറത്ത് ഇന്ന് വിവാഹം നടക്കേണ്ടിയിരുന്ന യുവാവിനെ കാണാതായിട്ട് മൂന്ന് ദിവസം...

പള്ളിപ്പുറത്ത് യുവാവിനെ കാണാതായിട്ട് മൂന്ന് ദിവസം. പള്ളിപ്പുറം കുരുന്തല വീട്ടില്‍ വിഷ്ണുജിത്തി(30)നെയാണ് കാണാതായത്. ഇന്ന് വിവാഹം നടക്കേണ്ടിയിരുന്നതായിരുന്നു. ഈ മാസം നാലിന് പാലക്കാട് പോയതായിരുന്നു യുവാവ്.
വിവാഹ ആവശ്യത്തിന് പണം സംഘടിപ്പിക്കാനാണ് യുവാവ് പാലക്കാട്ടേക്ക് പോയതെന്ന് ബന്ധുക്കള്‍ . ഒരു ലക്ഷം രൂപ യുവാവിന്റെ പക്കല്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ . സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ പുറത്തേക്ക് പോവുകയാണെന്ന് പറഞ്ഞാണ് വിഷ്ണുജിത്ത് വീട്ടില്‍ നിന്ന് ഇറങ്ങിയത്. വീട്ടില്‍ പെയിന്റ് പണി നടക്കുന്ന സമയമായിരുന്നു അപ്പോള്‍.
അമ്മയുടെ പക്കല്‍ നിന്ന് 500 രൂപ വാങ്ങി പുറത്തേക്ക് പോയ വിഷ്ണു പാലക്കാടേക്കാണ് പോയത്. വിഷ്ണുവിന്റെ സഹോദരിയും വധുവും മഞ്ചേരിയില്‍ വിവാഹാവശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങാനായി പോയിരുന്നത് ഇതേ ദിവസമായിരുന്നു. ഇവര്‍ വരാന്‍ വൈകിയപ്പോള്‍ അമ്മ വിഷ്ണുവിനെ വിളിച്ചു. അന്നേരത്താണ് താന്‍ പാലക്കാടാണ് ഉള്ളതെന്ന് വിഷ്ണു പറഞ്ഞത്.
പിന്നീട് രാത്രി എട്ട് മണിയോടെ വിളിച്ച് താന്‍ പാലക്കാട് നിന്ന് പുറപ്പെടുന്നതേയുള്ളൂവെന്നും അമ്മയുടെ സഹോദരന്റെ വീട്ടില്‍ കിടന്ന ശേഷം രാവിലെ വീട്ടിലേക്ക് വന്നുകൊള്ളാമെന്നുമാണ് യുവാവ് പറഞ്ഞത്. എന്നാല്‍ രാവിലെയും കാണാതായതോടെ വിഷ്ണുവിന്റെ അമ്മ സഹോദരനെ വിളിച്ചപ്പോഴാണ് രാത്രി യുവാവ് അവിടെ എത്തിയില്ലെന്ന് അറിഞ്ഞത്.
ഇതോടെ മകന്റെ പാലക്കാട്ടെ സുഹൃത്തിനെ വിളിച്ചു. പാലക്കാട് നിന്ന് പോകുമ്പോള്‍ വിഷ്ണുവിന്റെ പക്കല്‍ ഒരു ലക്ഷം രൂപ ഉണ്ടായിരുന്നുവെന്ന് സുഹൃത്ത് അമ്മയോട് പറഞ്ഞു. പിന്നാലെ കുടുംബം പൊലീസില്‍ പരാതി നല്കി.
വിഷ്ണുവിന്റെ സഹോദരിയും ഭര്‍ത്താവും പൊലീസിനൊപ്പം പാലക്കാട് പുതുശേരിയിലെത്തി അന്വേഷിച്ചെങ്കിലും യുവാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പുതുശേരിയിലാണ് വിഷ്ണുവിന്റെ ഫോണിന്റെ അവസാന ടവര്‍ ലൊക്കേഷന്‍. അതിന് ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ആയതാണ്. അന്വേഷണം തുടരുന്നുെവന്ന് പൊലീസ് ്. നാട്ടുകാരും സുഹൃത്തുക്കളുമെല്ലാം യുവാവിനായി തെരച്ചില്‍ നടത്തുകയാണ്.
"
https://www.facebook.com/Malayalivartha
























