പിണറായിയെ മാറ്റണം അജിത്തിനെ ചൊല്ലി ഇടതുമുന്നണിയിൽ കലാപം : സി പി ഐ വലത്തേക്കോ?
എ.ഡി.ജി.പി അജിത് കുമാർ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ബി.ജെ.പി നേതാക്കളെ കണ്ടെന്ന തരത്തിലുള്ള ആക്ഷേപവുമായി സി പി ഐ നേതാവും മുൻ മന്ത്രിയുമായ വി.എസ്. സുനിൽ കുമാർ രംഗത്തെത്തിയത്തോടെ ഇടതുമുന്നണിയിൽ കലാപം രൂക്ഷമായി. തദ്ദേശ തെരഞ്ഞടുപ്പിന് മുമ്പ് സി പി ഐ യു ഡിഎഫിൽ എത്തിയാലും അത്ഭുതപ്പെടേണ്ടതില്ല. പിണറായിയെ മാറ്റണം എന്നതാണ് സി പിഐയുടെ ആവശ്യം. ഉടൻ തീരുമാനമുണ്ടായില്ലെങ്കിൽ സി പി ഐ മുന്നണി യോഗങ്ങളിൽ പങ്കെടുക്കില്ല.
തൃശൂര്‍കാരെ സംബന്ധിച്ച് തോറ്റോ ജയിച്ചോ എന്നതല്ല പ്രശ്‌നം, പൂരം ആര് കലക്കി എന്നതാണ്. തൃശൂര്‍കാരുടെ വികാരമാണ് പൂരം. അതിന്റെ പിന്നില്‍ ആരൊക്കെ പ്രവര്‍ത്തിച്ചുവെന്നു പുറത്തുവരണം’’ - ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വി.എസ്.സുനില്‍കുമാറിന്റെ വാക്കുകളാണിത്.
ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി എം.ആര്‍.അജിത് കുമാര്‍ സമ്മതിക്കുന്നതോടെ വെട്ടിലാകുന്നതു പൊലീസിനൊപ്പം സി പി എമ്മുമാണ്.. 2023 മേയ് 22-ന് തൃശൂരിൽ വച്ച് ദത്താത്രേയ ഹൊസബാളെയുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയെന്നും അതിന്റെ തുടര്‍ച്ചയായാണ് തൃശൂരിലെ സംഭവവികാസങ്ങളെന്നുമുള്ള ആരോപണമാണു പ്രതിപക്ഷം ഉന്നയിക്കുന്നത്.
ദത്താത്രേയ ഹൊസബാളെയും എഡിജിപിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും വി.ഡി.സതീശന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നുമാണ് ആര്‍എസ്എസ് ഉത്തരകേരള പ്രാന്ത കാര്യവാഹ് പി.എന്‍.ഈശ്വരന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നത്. എന്നാല്‍ കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി തന്നെ സമ്മതിച്ച സാഹചര്യത്തില്‍ ആര്‍എസ്എസിന്റെ നിഷേധവും സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്. സംസ്ഥാനത്തിന്റെ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആര്‍.അജിത് കുമാര്‍ ഔദ്യോഗിക വാഹനം ഒഴിവാക്കി, പകരം വിജ്ഞാനഭാരതി ഭാരവാഹിയെത്തിയ കാറില്‍ കയറിയത് കൂടിക്കാഴ്ച രഹസ്യമാക്കി വയ്ക്കാനാണെന്നാണ് ആക്ഷേപം. ഇത് ആർക്കുവേണ്ടിയാണെന്നാണ് സി.പി.ഐ ചോദിക്കുന്നത്.
കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസുകള്‍ ഒഴിവാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് അജിത്കുമാര്‍ ആര്‍എസ്എസ് നേതാവിനെ രഹസ്യമായി കണ്ടതെന്ന ആരോപണമാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉന്നയിച്ചത്. ഇത് സി.പി. ഐയുടെ
അറിവോടെ കോൺഗ്രസ് നടത്തിയ ആരോപണമാണ്.
പാലക്കാട്ട് നടന്ന ആര്‍എസ്എസ് സമ്മേളനത്തില്‍ എഡിജിപി എം.ആര്‍.അജിത്‌കുമാര്‍ പങ്കെടുത്തുവെന്ന രഹസ്യവിവരം തനിക്കു പൊലീസില്‍നിന്നു കിട്ടിയിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും പി.വി.അന്‍വര്‍ പറഞ്ഞ അന്നു തന്നെയാണു പ്രതിപക്ഷ നേതാവും സമാനമായ ആരോപണം എഡിജിപിക്കെതിരെ ഉന്നയിച്ചത്. ഇത് അൻവറിന്റെ അറിവോടെയാണെന്നാണ് സംശയം.
സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം കൂടിക്കാഴ്ചാവിവാദം അന്വേഷിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയെ ജയിപ്പിക്കാനായി എഡിജിപി എം.ആര്‍.അജിത്കുമാര്‍ പൂരം കലക്കിയെന്ന് ഇടത് എംഎല്‍എ പി.വി.അന്‍വര്‍ ആരോപിച്ചിരുന്നു. ഈ ആരോപണത്തിനു പുറമേയാകും കൂടിക്കാഴ്ചാവിവാദം കൂടി പ്രത്യേകസംഘം അന്വേഷിക്കുക. പൂരം കലക്കിയതാണോ, പൊലീസ് ഉദ്യോഗസ്ഥര്‍ക്കു പങ്കുണ്ടോ, ആര്‍എസ്എസ് ഇടപെടലുണ്ടോ എന്നിവ പരിശോധിക്കേണ്ടി വരും. പിണറായിയുടെ ഇടപെടൽ പുറത്തുവന്നാലും ഇല്ലെങ്കിലും ഇടതുമുന്നണിയുടെ ഭാവി അപകടത്തിലാണ്.
സുരേഷ് ഗോപിയെ ജയിപ്പിച്ചത് പിണറായിയാണെന്ന് മുമ്പും സി പി ഐ ആരോപണം ഉന്നയിച്ചിരുന്നു. ഇതിൽ തൃശൂർ പോലീസ് കമ്മീഷണർ അങ്കിത് അശോകനെ സർക്കാർ ബലിയാടാക്കി. പൂരം കലക്കിയതിന്റെ പൂർണ ഉത്തരവാദിത്വം കമ്മീഷണറുടെ തലയിൽ ചാരി. ഭരണവുമായി അടുപ്പം പുലർത്തുന്ന അജിത് കുമാറിന്റെ നിർദ്ദേശാനുസരണമാണ് കമ്മീഷണർ പൂരം കലക്കിയതെന്നാണ് സി.പി.ഐയുടെ പരാതി. രാജ്യ സഭാ സീറ്റ് സി.പി.ഐക്ക് നൽകിയിട്ടും സുനിൽ കുമാറിന്റെ തൃശൂർ തോൽവിയിൽ സി പി ഐക്ക് അമർഷം തീർന്നില്ല.
ത്യശൂർ പൂരം കലക്കിയതിൽ മുഖ്യമന്ത്രിയുടെ ഓഫീസിനും തൃശൂർ മേയർക്കുമുള്ള പങ്കിനെ ചൊല്ലി ഇടതുമുന്നണിയിൽ തർക്കം തീർന്നിട്ടില്ല. . തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിൽ നിർണായകമായത് തൃശൂർ പൂരമാണെന്നും പിണറായി വിജയന്റെ അറിവോടെയാണ് പൂരം പൊളിച്ച തെന്ന നിഗമനത്തിലുമാണ് സി പി ഐ. ഇത് സംബന്ധിച്ച്
സി പി ഐ കേന്ദ്ര നേതൃത്വം സി പി എം കേന്ദ്ര നേതൃത്വത്തെ പ്രതിഷേധം അറിയിച്ചു.
തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ നടന്ന പൂരം അലങ്കോലപ്പെടുത്തൽ ആസൂത്രിതമെന്നു തൃശൂരിലെ സിപിഐ സ്ഥാനാർഥി വി.എസ്.സുനിൽകുമാർ അന്നേ പരസ്യമാക്കി. എൽഡിഎഫിന്റെ മേയർ എം.കെ.വർഗീസ് തിരഞ്ഞെടുപ്പിൽ ബിജെപിക്കു വേണ്ടിയാണ് പ്രവർത്തിച്ചത് എന്ന ഗുരുതര ആരോപണവും സുനിൽ ഉയർത്തി. മേയർ പദവിയിൽ അദ്ദേഹത്തെ വച്ചുകൊണ്ടിരിക്കരുത്. പ്രതിപക്ഷത്ത് ഇരിക്കുന്നതാണ് എൽഡിഎഫിന് അന്തസ്. മുഖ്യമന്ത്രിക്കെതിരെ പറയുന്നതിന് പകരമാണ് മേയർക്കെതിരെ സുനിൽ കുമാർ ആഞ്ഞടിച്ചത്. എന്നാൽ മേയർക്ക് ഒന്നും സംഭവിച്ചില്ല.
സംയമനത്തോടെ കാര്യങ്ങൾ നടത്തുന്നവരാണ് പൂരത്തിന്റെ ചുമതലകൾ എക്കാലത്തും നിർവഹിച്ചിട്ടുളളതെന്ന് സുനിൽകുമാർ ചൂണ്ടിക്കാട്ടി. അതിനിടയിൽ കമ്മിഷണർ പ്രകോപനപരമായി പെരുമാറിയത് യാദൃച്ഛികമായി കാണാൻ കഴിയില്ല. പൂരത്തിന് കലാപം ഉണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നവരുമായി ആ ഉദ്യോഗസ്ഥന് എന്തെങ്കിലും ബന്ധം ഉണ്ടാകാം. തിരഞ്ഞെടുപ്പിന് നാലു ദിവസം മുൻപാണ് ഇതെല്ലാം സംഭവിക്കുന്നത്. സംഭവം നടന്ന ഉടനെ ആർഎസ്എസ് നേതാക്കൾ അവിടെ പ്രത്യക്ഷപ്പെട്ടു. ഒരിക്കലും സംഭവിക്കാത്ത ചില കാര്യങ്ങൾ ആ പാതിരാത്രി ആരും അറിയാതെ സംഭവിക്കില്ല. ഇടതുപക്ഷത്തിനു കിട്ടേണ്ട വോട്ടുകൾ തങ്ങൾക്ക് അനുകൂലമായി തിരിക്കാൻ പൂരത്തെ ആസൂത്രിതമായി ചിലർ ഉപയോഗിച്ചു. അതിൽ ചില പൊലീസ് ഉദ്യോഗസ്ഥർ പങ്കുവഹിച്ചു. കാര്യങ്ങൾ കൂടുതൽ വഷളാക്കാതിരുന്നത് സർക്കാരിന്റെ ഇടപെടൽ മൂലമാണ്– സുനിൽ പറഞ്ഞു. ഇതിൽ പോലീസുദ്യോഗസ്ഥൻ എന്ന് ഉദ്ദേശിക്കുന്നത് അജിത് കുമാറിനെയാണ്.
തിരഞ്ഞെടുപ്പ് പരാജയത്തിൽ സി.പി.ഐ. ജില്ലാ എക്‌സിക്യുട്ടിവിൽ മുഖ്യമന്ത്രിക്കും സർക്കാരിനും രൂക്ഷവിമർശനമുണ്ടായി. എൽ.ഡി.എഫിന്റെ പരാജയത്തിന് കാരണമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകപക്ഷീയമായ പെരുമാറ്റമാണെന്ന് നേതാക്കൾ ആരോപിച്ചു. തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷവും ധാർഷ്ട്യത്തോടെയുള്ള മുഖ്യമന്ത്രിയുടെ പെരുമാറ്റത്തേയും നേതാക്കൾ വിമർശിച്ചു. ബി.ജെ.പി.യുടെ വളർച്ച ഗൗരവമായി കാണണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
മുഖ്യമന്ത്രി പിണറായി വിജയനും ഇടതുമുന്നണി കൺവീനർ ഇ പി ജയരാജനും ചേർന്നാണ് തൃശ്ശൂരിൽ സുരേഷ് ഗോപി ജയിപ്പിച്ചതെന്ന പ്രചരണം പണ്ടേയുണ്ട്. പരാജയ കാരണങ്ങളിലേക്ക് പാർട്ടി കടന്നപ്പോഴാണ് ഇ പി ജയരാജന്റെ മുന്നണി കൺവീനർ സ്ഥാനം നഷ്ടപ്പെട്ടത്. ബിജെപിയിലേക്ക് പോകാൻ ശ്രമിച്ചെന്ന ആരോപണം നേരിടേണ്ടി വന്ന ജയരാജൻ ബിജെപിക്കാർ തന്നെ വന്ന് കണ്ടെന്ന് വോട്ടെടുപ്പ് ദിനം രാവിലെ വെളിപ്പെടുത്തിയത് പാർട്ടി കേന്ദ്രങ്ങളിൽ നടുക്കിയിരുന്നു . ജയരാജന്റെ പ്രസ്താവന തെരഞ്ഞെടുപ്പ് ദിനം പാർട്ടി പ്രവർത്തകരുടെ ആത്മവീര്യത്തെ ബാധിക്കും എന്ന് തോന്നൽ വന്നതോടെ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ തള്ളിപ്പറഞ്ഞു. എന്നിട്ടും പ്രവർത്തകർ കാത്തിരുന്നു. നടപടി വരുമെന്ന് തന്നെ പ്രവർത്തകർ പ്രതീക്ഷിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല . നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പ് ദിവസം ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമയെ വി എസ് സന്ദർശിച്ചത് സിപിഎമ്മിൽ ഉണ്ടാക്കിയ ആഘാതത്തോടാണ് ഇതിനെ താരതമ്യം ചെയ്യേണ്ടത്. ബിജെപി ബന്ധം സംബന്ധിച്ച ആരോപണം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചേർന്ന് ശരിയല്ലെന്ന് പറഞ്ഞെങ്കിലും ഡൽഹിയിലെ മുന്നണി കേന്ദ്രങ്ങൾ ഇതിനെ വളരെ ഗൗരവപൂർവ്വമാണ് കണ്ടത്.
സംസ്ഥാന സിപിഎം നേതൃത്വത്തിന് പ്രധാനമന്ത്രിയുമായും ബിജെപി നേതാക്കളുമായും അടുത്ത ബന്ധമാണുള്ളതെന്ന കാര്യം രാഹുൽഗാന്ധി ഉൾപ്പെടെയുള്ള എല്ലാ ദേശീയ നേതാക്കൾക്കും അറിയാം. മുഖ്യമന്ത്രിയും മകൾക്കും കുടുംബത്തിനും എതിരെ ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം ഫലപ്രദമായി നടക്കാത്തതിന് കാരണം മുഖ്യമന്ത്രിയുടെ ഡൽഹി പാലമാണെന്ന് ഇന്ത്യ മുന്നണിയിലെ പ്രധാനപ്പെട്ട നേതാക്കൾ വിശ്വസിക്കുന്നു. കേരളത്തിൽ മാത്രം ഒതുങ്ങി നിന്ന ബിജെപി ബന്ധ രഹസ്യങ്ങൾ ഡൽഹിയിൽ പാട്ടായതോടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ദേശീയതലത്തിൽ നടപടി ഉണ്ടാവുമെന്ന് ശ്രുതി പരക്കുന്നത്. പ്രധാനമന്ത്രിയുമായും നിധിൻ ഗഡ്കരിയുമായും അടുത്ത ബന്ധം പുലർത്തുന്ന സിപിഎം മുഖ്യമന്ത്രിയെ ഇനി വച്ചുപൊറുപ്പിക്കേണ്ടതില്ല എന്ന തീരുമാനമാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത് . സീതാറാം യെച്ചൂരി നിസ്സഹായമാകുന്ന ഒരു ഘടകം കേരളത്തിലെ സി.പി.എം. ആയിരുന്നു. ഇപ്പോൾ ബിജെപിക്കൊപ്പം ഒരു സീറ്റിൽ മാത്രം സിപിഎം ജയിച്ചതോടെ സീതാറാം വർദ്ധിത വീര്യത്തോടുകൂടി പിണറായിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. ഇപ്രകാരം തിരിഞ്ഞില്ലെങ്കിൽ ദേശീയതലത്തിലുള്ള യെച്ചൂരിയുടെ ഇമേജ് പോലും ചോദ്യം ചെയ്യപ്പെടുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത് . കാരണം പ്രതിപക്ഷ കക്ഷികളുടെ പ്രധാനപ്പെട്ട നേതാക്കളും ബിജെപിയും തമ്മിൽ രഹസ്യമായ ഒത്തുതീർപ്പ് ഉണ്ടെന്ന പ്രചരണം മുഖ്യമായും തിരിഞ്ഞിരിക്കുന്നത് പിണറായി വിജയന് നേരെയാണ്. ഇന്ത്യ മുന്നണി തങ്ങളുടെ വിജയത്തിൽ ദേശീയ തലത്തിൽ ആഹ്ലാദിക്കുമ്പോൾ മുന്നണിയിലെ പ്രധാന കക്ഷിയുടെ നേതാവ് കേരളത്തിൽ ബിജെപിക്ക് ചരിത്രത്തിൽ ആദ്യമായി ലോക്സഭയിൽ സീറ്റ് നേടിക്കൊടുത്തു എന്ന് ആരോപണമാണ് നേരിടുന്നത്. ഇതിനെ പ്രതിരോധിക്കാൻ സുനിൽകുമാറിന്റെ രണ്ടാം സ്ഥാനത്തെ കുറിച്ച് പറഞ്ഞു പിണറായി വിജയൻ ഗീർവാണം വിടുന്നുണ്ടെങ്കിലും ദേശീയ തലത്തിൽ ആരും ഇത് വിശ്വസിക്കുന്നില്ല. ഇതിന് കാരണമായത് അജിത് കുമാറാണെന്ന് എല്ലാവരും വിശ്വസിക്കുന്നു.
സീതാറാം യച്ചൂരിയുടെ കൈകൾ ഇത്രയും കാലം ശൂന്യമായിരുന്നു. എന്നാൽ ദേശീയ തലത്തിൽ യച്ചൂരി ഫിനിക്സ് പക്ഷിയെ പോലെ ഉയർന്ന കാഴ്ചയാണ് കണ്ടത് . ഡൽഹിയിലെ നിർണായക ചർച്ചകൾ നടത്തുന്നത് സീതാറാമാണ് . രാഹുൽ ഗാന്ധിയുടെ വലതുഭാഗത്ത് നിന്നുകൊണ്ടാണ് യെച്ചൂരി ചർച്ചകൾക്ക് നേതൃത്വം നൽകുന്നത് . ഇത്രയും കാലം രാഹുൽ ഗാന്ധിയെ പപ്പു എന്ന് വിളിച്ചു മുഖ്യമന്ത്രി പിണറായി വിജയനുള്ള മറുപടിയാണ് യെച്ചൂരിയുടെ പുതിയനീക്കങ്ങൾ. യഥാർത്ഥത്തിൽ പിണറായിയുടെ നിറംമങ്ങിക്കഴിഞ്ഞു. മുന്നോട്ടുള്ള വഴിപോലും അദ്ദേഹത്തിന് പ്രവചിക്കാൻ കഴിയുന്നില്ല . തൻറെ സർക്കാരിന് പതനം ഉറപ്പാണെന്ന് പിണറായിക്ക് അറിയാം. എന്നാൽ ഇത്ര വേഗം നിലം തൊടേണ്ടി വരുമെന്ന് ഒരിക്കലും പിണറായി പ്രതീക്ഷിച്ചില്ല. ഇതിനെല്ലാം കാരണമായത് തൃശ്ശൂരിൽ സുരേഷ് ഗോപി നേടിയ ഒരു സീറ്റാണ്. സാധാരണഗതിയിൽ ബിജെപി സീറ്റ് നേടുമെന്ന് കണ്ടാൽ എൽഡിഎഫും യുഡിഎഫും ക്രോസ് വോട്ടിംഗ് ചെയ്യാറുണ്ട് . എന്നാൽ ഇക്കുറി സുരേഷ് ഗോപിയെ ജയിപ്പിക്കാനാണ് പിണറായി താല്പര്യപ്പെട്ടത്. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖരന്റെ വിജയവും അവസാന നിമിഷം പോലും പിണറായി ഉറപ്പിച്ചതാണ്. ശശി തരൂരിന്റെ വ്യക്തിപരമായ ബന്ധം ഒന്നുകൊണ്ടു മാത്രമാണ് അദ്ദേഹത്തിന് തിരുവനന്തപുരത്ത് ജയിക്കാനായത്. തീരദേശ മേഖലയിലെ തരൂരിന്റെ സദ്യഢമായ ബന്ധങ്ങളാണ് അദ്ദേഹത്തിന് തുണയായത്. തിരുവനന്തപുരവും തൃശ്ശൂരും ബിജെപിക്ക് നൽകാം എന്ന് ബിജെപിയുടെ ദേശീയ നേതാക്കൾക്ക് പിണറായി ഉറപ്പുകൊടുത്തു എന്ന പ്രചരണം ഇലക്ഷന് മുമ്പ് തന്നെ സജീവമായിരുന്നു. ഇത് ശരിവെക്കുന്ന തരത്തിലാണ് ഫല പ്രഖ്യാപനം ഉണ്ടായത്. .
പിണറായിക്കെതിരെ സി.പി.എമ്മിൽ കരുനീക്കങ്ങൾ ശക്തമാണ്. സീതാറാം യച്ചൂരിയുടെ നേതൃത്വത്തിലാണ് നീക്കങ്ങൾ ശക്തമായിരിക്കുന്നത്. പഴയതു പോലെ മോദിയുടെ പിന്തുണ പിണറായിക്ക് കിട്ടില്ലെന്നാണ് സിപിഎം ദേശീയ നേതൃത്വം കരുതുന്നത് . കഴിഞ്ഞ സർക്കാരിന്റെ കാലത്തെ പോലെ കേസുകൾ രജിസ്റ്റർ ചെയ്ത് ആളുകളെ ചൊൽപടിക്ക് നിർത്താൻ മോദിക്ക് കഴിയില്ലെന്ന് യച്ചൂരി കരുതുന്നു. ഇത്തരത്തിൽ പിണറായിയും മോദിയും തമ്മിലുള്ള ബന്ധം തൽക്കാലം ഇല്ലാതാകുമെന്ന് സി.പി.എം. ദേശീയ നേതൃത്വം കരുതുന്നത്. ബി. ജെ. പിക്ക് സീറ്റ് വാങ്ങി കൊടുത്ത സി.പി.എം. മുഖ്യമന്ത്രി എന്ന നിലയിലാണ് പിണറായി ദേശീയ നേതൃത്വത്തിന് മുന്നിൽ തരം താണിരിക്കുന്നത്. ഇതിനെല്ലാം പാലം വലിച്ച അജിത്താണ് ഇപ്പോൾ ബുദ്ധിമുട്ടിലായത്.
https://www.facebook.com/Malayalivartha
























