കുറച്ച് പണം റെഡിയാക്കാനുണ്ടെന്ന് പറഞ്ഞ് പോയി; മലപ്പുറം പള്ളിപ്പുറത്ത് യുവാവിനെ കാണാതായി; ഇന്ന് വിവാഹം നടക്കാനിരിക്കവെയാണ് കാണാതായത്

മലപ്പുറം പള്ളിപ്പുറത്ത് യുവാവിനെ കാണാതായി. മൂന്ന് ദിവസമായി യുവാവിനെ കാണാതായിട്ട് . വിഷ്ണുജിത്തിന്റെ വിവാഹം ഇന്നായിരുന്നു . ഈ മാസം നാലിന് പാലക്കാട് പോയ യുവാവ് വീട്ടിൽ ഇത് വരെ തിരിച്ചെത്തിയിട്ടില്ല.
വിവാഹ ആവശ്യത്തിന് പണം സംഘടിപ്പിക്കാനാണ് യുവാവ് പാലക്കാട്ടേക്ക് പോയത് എന്നാണ് ബന്ധുക്കൾ പറയുന്നത് . കുറച്ച് പണം റെഡിയാക്കാനുണ്ടെന്ന് പറഞ്ഞായിരുന്നു ബുധനാഴ്ച്ച പോയത്. ഒരു ലക്ഷം രൂപ യുവാവിന്റെ കൈയിൽ ഉണ്ടായിരുന്നു. താലിമാലയും, മോതിരവും മാത്രമാണ് ഇനി വാങ്ങാൻ ഉണ്ടായിരുന്നത്.
അവസാനമായി ഫോൺ ലൊക്കേഷൻ കാണിച്ചത് പാലക്കാട് കഞ്ചിക്കോടാണ്. അന്ന് എട്ടു മണിക്ക് വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയെയും, സുഹൃത്തിനെയും വിഷ്ണു വിളിച്ചിരുന്നു . ചെറിയ പ്രശ്നം ഉണ്ട്, അത് തീർത്തിട്ട് വരാം എന്ന് പറഞ്ഞു. എന്താണ് പ്രശ്നമെന്ന് പറഞ്ഞില്ലെന്നും സഹോദരി പറഞ്ഞു. കുടുംബം എസ്പിക്ക് പരാതി നൽകി.
https://www.facebook.com/Malayalivartha
























