നെടുമ്പാശേരിയിൽ സ്പൈസ് ജെറ്റ് വിമാനം വൈകുന്നു; യാത്രക്കാർ ദുരിതത്തിലായി; എമിഗ്രേഷൻ ക്ലിയറൻസ് കഴിഞ്ഞ യാത്രക്കാർ പ്രതിഷേധിച്ചു

വിമാന യാത്രക്കാർക്ക് വീണ്ടു ദുരിതം നേരിടേണ്ടി വന്നിരിക്കുന്നു. നെടുമ്പാശേരിയിലാണ് ഇത്തവണ യാത്രക്കാര്‍ ദുരിതത്തിലായത് . സ്പൈസ് ജെറ്റ് വിമാനം വൈകുന്നു . ഇന്നലെ രാത്രി 10.30 പുറപ്പെടേണ്ട കൊച്ചി-ദുബായ് വിമാനമാണ് വൈകിയത്. എമിഗ്രേഷൻ ക്ലിയറൻസ് കഴിഞ്ഞ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തി. വിമാനം എപ്പോൾ പുറപ്പെടുമെന്ന് ഇതുവരെ മറുപടി കിട്ടിയിട്ടില്ലെന്ന് യാത്രക്കാർ അറിയിച്ചു.
അതിനിടെ തിരുവനന്തപുരം വിമാനത്താവളത്തിൽ കരാർ ജീവനക്കാരുടെ സമരത്തെ തുടർന്ന് വിമാന സർവീസുകൾ വൈകി. എയർ ഇന്ത്യ സാട്സ് മാനേജ്മെൻറിനെതിരെ സംയുക്ത സമരവുമായി കരാർ തൊഴിലാളികൾ രംഗത്ത് വന്നു.
വേതനവും ബോണസും നിഷേധിക്കുന്നതിനെതിരെയാണ് സമരം . തൊഴിലാളികൾ ആരോപിക്കുന്നത്, കഴിഞ്ഞ മൂന്നു വർഷത്തിലേറെയായി മാനേജ്മെൻറ് ശമ്പള പരിഷ്കരണം നടത്തിയിട്ടില്ല എന്നാണ് സംയുക്ത സമരസമിതി വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha
























