സംസ്ഥാനത്ത് നാലു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് നാലു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... ഏഴി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്. വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ. കേരളതീരം മുതല്‍ വടക്കന്‍ കര്‍ണാടക തീരം വരെ പുതിയ ന്യൂനമര്‍ദ്ദപാത്തി രൂപപ്പെട്ട സാഹചര്യത്തിലാണിത്.
തെക്കന്‍ ജില്ലകളില്‍ മലയോര മേഖലകളിലാണ് മഴ സാദ്ധ്യത. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.
വടക്കന്‍ ജില്ലകളില്‍ ഇടിമിന്നലിനും സാധ്യതയുണ്ട്. ഇടുക്കി,കോട്ടയം,വയനാട് എന്നീ ജില്ലകളില്‍ ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. കേരളം, ലക്ഷദീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.
https://www.facebook.com/Malayalivartha
























