വിമര്‍ശനം ശക്തം... തൃശൂര്‍ പൂരം മുടക്കിയതിന്റെ വിവാദം കെട്ടടുങ്ങും മുമ്പ് തലസ്ഥാനത്ത് കുടിവെള്ളം മുട്ടി; കാരണമന്വേഷിച്ചിച്ച് നെട്ടോട്ടം

തൃശൂര്‍ പൂരം കലക്കിയതിന്റെ രാഷ്ട്രീയ വിവാദം കെട്ടടങ്ങിയിട്ടില്ല. അതിനിടയ്ക്കാണ് തലസ്ഥാനത്തെ കുടിവെള്ള പ്രശ്‌നം. ഇത്തവണ തിരുവനന്തപുരം കോര്‍പറേഷന്‍ ബിജെപി പിടിക്കും എന്ന് ശക്തമായ പ്രചരണം ഉള്ളപ്പോഴാണ് കുടിവെള്ള പ്രശ്‌നം ശക്തമായത്. തദ്ദേശ തെരഞ്ഞെടുപ്പിന് കേവലം ഒരു വര്‍ഷം ഇനിയില്ല. അതിനിടയ്ക്കാണ് ആമയിഴഞ്ചാന് പിന്നാലെ കുടിവെള്ളവും ഉയര്‍ന്ന് വരുന്നത്. അതും നഗരസഭയ്ക്ക് പ്രതിരോധിക്കേണ്ടതായി വന്നു. ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍ക്കെതിരെ പലരും രംഗത്തെത്തി.
നാലുദിവസം തലസ്ഥാന നഗരത്തിന് കുടിവെള്ളം മുട്ടിയത് ജലഅതോറിറ്റി ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം. ആസൂത്രണം ഇല്ലാതെ അറ്റകുറ്റപ്പണികള്‍ തുടങ്ങിയതാണ് ദുരിതം ഇരട്ടിയാക്കിയത്. പ്രധാന പൈപ്പ് ലൈനിലെ വാല്‍വുകള്‍ പലതും പ്രവര്‍ത്തിക്കാത്തതും പ്രതിസന്ധി കൂട്ടി. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാണ് എംഎല്‍എമാരുടെയും കോര്‍പറേഷന്റെയും ആവശ്യം. അടിയന്തര സാഹചര്യങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ ഒന്നുംതന്നെ ജല അതോറിറ്റി പാലിച്ചില്ല.
കോര്‍പറേഷനെ വിവരം പോലും അറിയിച്ചില്ല. 48 മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കുമെന്ന അറിയിപ്പോടെ പണിതുടങ്ങി. മൂന്നാം ദിനവും ജനം വലഞ്ഞതോടെയാണ് വിഷയത്തിന്റെ ഗൗരവം ജനപ്രതിനിധികള്‍ അറിയുന്നത്. അതിനാല്‍ തന്നെ പകരം സംവിധാനം ഒന്നും ഒരുക്കിയില്ല. ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പിനെ ജല അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയറാണ് വലിയ അറ്റകുറ്റപ്പണികള്‍ നടക്കുമ്പോള്‍ വിവരം അറിയിക്കേണ്ടത്. അതുണ്ടായില്ല. ഇനി ഇങ്ങനെ പറ്റില്ലെന്ന് കോര്‍പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ വ്യക്തമാക്കി.
ഇത്തരം പ്രധാന അറ്റകുറ്റപണികള്‍ നടത്തുന്നതിന് മുന്‍കൂട്ടി നഗരസഭയുടെ അനുമതി വാങ്ങണമെന്ന് യോഗത്തില്‍ ജല അതോറിറ്റി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്ന് ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. അരുവിക്കരയില്‍ നിന്ന് ആരംഭിക്കുന്ന ട്രാന്‍സ്മിഷന്‍ പൈപ്പ് ലൈനില്‍ നിരവധി വാല്‍വുകള്‍ ഉണ്ട്. എന്നാല്‍, വര്‍ഷങ്ങളായി ഇത് ഉപയോഗിക്കാത്തതിനാല്‍ പലതും പ്രവര്‍ത്തിക്കുന്നില്ല. ചിലത് റോഡ് നിര്‍മാണത്തിനിടെ മൂടിപ്പോയി.
ഇതോടെയാണ് കിള്ളിപ്പാലം- ജഗതി റോഡിലെ അറ്റകുറ്റപ്പണിക്കായി അരുവിക്കരയില്‍ നിന്നുളള പമ്പിങ് തന്നെ നിര്‍ത്തിവയ്‌ക്കേണ്ടിവന്നത്. ഫലത്തില്‍ നഗരം ഒന്നാകെ കുടിവെള്ളം മുട്ടി. പിടിപി നഗറില്‍ നിന്ന് ഐരാണിമുട്ടം ഭാഗത്തേക്കുള്ള ട്രാന്‍സ്മിഷന്‍ ലൈനില്‍ ഇനിയൊരു അറ്റകുറ്റപ്പണി വന്നാലും സമാനസാഹചര്യമാണ് നിലനില്‍ക്കുന്നത്. ഉദ്യോഗസ്ഥ തലത്തിലെ വീഴ്ച പരിശോധിച്ച് സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് മേയറും വികെ പ്രശാന്ത് എംഎല്‍എയും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം എംഎല്‍എയും തലസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെ പങ്കെടുത്ത വിവാഹ നിശ്ചയ ചടങ്ങില്‍ അതിഥികള്‍ക്കു കൈ കഴുകാന്‍ പോലും വെള്ളം കിട്ടാത്ത അവസ്ഥ. ഫോര്‍ട്ട് പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹനിശ്ചയ ചടങ്ങിന്റെ സദ്യയ്ക്കിടയിലാണ് ദുരവസ്ഥ. ഒടുവില്‍, വധുവിന്റെ ബന്ധുക്കള്‍ വാഹനവുമായി ചാലയിലെത്തി ഇരുന്നൂറിലധികം കാനുകളില്‍ കുപ്പിവെള്ളം എത്തിച്ചാണ് കൈ കഴുകാന്‍ സൗകര്യമൊരുക്കിയത്.
അമ്പലത്തറ തോട്ടം റസിഡന്റ്‌സ് അസോസിയേഷന്‍ കാലടി ബാലചന്ദ്രന്റെ മകള്‍ ഭാവനയും നാലാഞ്ചിറ ചെച്ചേരി മാങ്കുളത്ത് വിള വൈശാഖത്തില്‍ വിശാഖും തമ്മിലുള്ള വിവാഹ നിശ്ചയമാണ് ഇന്നലെ നടന്നത്. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍, കോണ്‍ഗ്രസ് നേതാവ് വി.എസ്.ശിവകുമാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ എഴുന്നൂറോളം പേര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
സദ്യ രണ്ടാം പന്തി ആരംഭിച്ചതോടെയാണ് വെള്ളമില്ലെന്ന് അറിഞ്ഞത്. ഇവിടെയുള്ള 2000 ലീറ്ററിന്റെ ടാങ്ക് ശൂന്യമായിരുന്നു. തുടര്‍ന്നാണ് വലിയ കാനുകളില്‍ വെള്ളമെത്തിച്ചത്.
"
https://www.facebook.com/Malayalivartha
























