കണ്ണീരടക്കാനാവാതെ... സംസ്ഥാനത്ത് രണ്ടിടങ്ങളിലായി ഉണ്ടായ വാഹനാപകടത്തില്‍ മൂന്നു മരണം....

കണ്ണീരടക്കാനാവാതെ... സംസ്ഥാനത്ത് രണ്ടിടങ്ങളിലായി ഉണ്ടായ വാഹനാപകടത്തില്‍ മൂന്നു മരണം..... പാലക്കാട് രണ്ട് യുവാക്കളും കണ്ണൂരില്‍ ഒരാളും മരിച്ചു.
പാലക്കാട് എടത്തനാട്ടുകര വട്ടമണ്ണപ്പുറത്ത് ബൈക്കും കാറും കൂട്ടിയിടിച്ചാണ് സുഹുത്തുക്കളായ യുവാക്കള്‍ മരിച്ചത്.
എടത്തനാട്ടുകര സ്വദേശി ഫഹദ് (20), സുഹൃത്ത് ആഞ്ഞിലങ്ങാടി സ്വദേശി അര്ഷില് (18) എന്നിവരാണ് മരിച്ചത്. കണ്ണൂര്‍ ശ്രീകണ്ഠപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനും മരണമടഞ്ഞു.
വളക്കൈ സ്വദേശി മുഹമ്മദ് കുഞ്ഞിയാണ് മരിച്ചത്. രാത്രി എട്ടരയോടെയായിരുന്നു അപകടമുണ്ടായത്. മൃതേദഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha
























