ഓണം പ്രമാണിച്ച് സംസ്ഥാനത്തെ ആറു ലക്ഷത്തോളം എ.എ.വൈ (മഞ്ഞ) കാര്‍ഡുടമകള്‍ക്കും വയനാട് ദുരന്ത മേഖലയിലെ എല്ലാ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും ഇന്നു മുതല്‍ സൗജന്യ ഓണക്കിറ്റ്

ഓണം പ്രമാണിച്ച് സംസ്ഥാനത്തെ ആറു ലക്ഷത്തോളം എ.എ.വൈ (മഞ്ഞ) കാര്‍ഡുടമകള്‍ക്കും വയനാട് ദുരന്ത മേഖലയിലെ എല്ലാ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും ഇന്നു മുതല്‍ സൗജന്യ ഓണക്കിറ്റ് .
ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികളായ എന്‍.പി.ഐ കാര്‍ഡുടമകള്‍ക്ക് നാളെ മുതല്‍ ഉദ്യോഗസ്ഥര്‍ കിറ്റുകള്‍ നേരിട്ട് എത്തിക്കും. ക്ഷേമസ്ഥാപനങ്ങളില്‍ താമസിക്കുന്ന നാലുപേര്‍ക്ക് ഒരു കിറ്റ് എന്ന രീതിയിലാണ് വിതരണം ചെയ്യുക.
സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 8ന് പേരൂര്‍ക്കട ബാപ്പൂജി ഗ്രന്ഥശാല ഓഡിറ്റോറിയത്തില്‍ മന്ത്രി ജി.ആര്. അനില്‍ നിര്‍വഹിക്കും. ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്സ്, മില്‍മ നെയ്യ്, കശുഅണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാര്‍പൊടി, മുളക്പൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, തേയില, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടിയുപ്പ് എന്നീ ആവശ്യസാധനങ്ങളും തുണിസഞ്ചിയും ഉള്‍പ്പെടെ 14 ഇനങ്ങളാണ് ഓണക്കിറ്റിലുള്പ്പെടുന്നത്.
https://www.facebook.com/Malayalivartha
























