ചികിത്സയില്‍ കഴിയുന്ന സുഹൃത്തിനെ കാണാന്‍ മറ്റൊരു സ്നേഹിതനോടൊപ്പം ആശുപത്രിയില്‍ എത്തിയ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തില്‍ ആശുപത്രിയുടെ പേരില്‍ കേസെടുത്ത് പോലീസ്

ചികിത്സയില്‍ കഴിയുന്ന സുഹൃത്തിനെ കാണാന്‍ മറ്റൊരു സ്നേഹിതനോടൊപ്പം ആശുപത്രിയില്‍ എത്തിയ യുവാവ് അബിന്‍ ബിനു (27) വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തില്‍ ആശുപത്രിയുടെ പേരില്‍ കേസെടുത്ത് പോലീസ്.
അബിന്റെ ബന്ധു അനീഷ്മോന് ആന്റണി നല്കിയ പരാതിപ്രകാരമാണ് കേസെടുത്തത്. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍മാരുടെയും ശാസ്ത്രീയവിദഗ്ധന്മാരുടെയും നേതൃത്വത്തില്‍ ആശുപത്രിയില്‍ പരിശോധന നടത്തിയതായും വൈദ്യുതാഘാതമേറ്റാണ് മരണമെന്ന് സ്ഥിരീകരിച്ചതായും തിരുവമ്പാടി എസ്.ഐ. ് പറഞ്ഞു. തുടരന്വേഷണം നടത്തിയ ശേഷമേ പ്രതിപ്പട്ടിക തയ്യാറാക്കാന്‍ കഴിയുകയുള്ളൂ.
തിരുവമ്പാടി ചവലപ്പാറ പുതിയകുന്നേല്‍ ബിനു-രാജി ദമ്പതിമാരുടെ മകനായ അബിന്‍ ബിനു കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് കൂടരഞ്ഞി കരിങ്കുറ്റിയിലെ സെയ്ന്റ് ജോസഫ്സ് ആശുപത്രി കാന്റീനിനു സമീപത്തായി വൈദ്യുതാഘാതമേറ്റ് മരിച്ചത്.
ആശുപത്രി മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുമുണ്ടായ ഗുരുതര സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി അബിന്റെ പിതാവ് ബിനു താമരശ്ശേരി ഡി. വൈ.എസ്.പി.ക്കും പരാതി നല്കി്. വൈദ്യുതാഘാതമേറ്റ മകന് വിദഗ്ധചികിത്സ ലഭ്യമാക്കാനോ മറ്റ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യാനോ തയ്യാറായില്ലെന്ന് പരാതിയില്‍ പറയുന്നു. കാന്റീന് പരിസരത്ത് അലക്ഷ്യമായിട്ടിരുന്ന വയറില്‍ നിന്നാണ് ഷോക്കേറ്റതെന്ന് സുഹൃത്തുക്കള്‍.
രക്ഷപ്പെടുത്തുന്നതിനിടെ കൂടെയുണ്ടായിരുന്ന സ്നേഹിതനും ഷോക്കേറ്റിട്ടുണ്ടായിരുന്നു. വിശദീകരണംതേടി ആശുപത്രിയുമായി ബന്ധപ്പെട്ടെങ്കിലും പി.ആര്.ഒ. സ്ഥലത്തില്ലെന്ന മറുപടിയാണ് ലഭിച്ചത്.
അതേസമയം കോട്ടയത്ത് ബാര്‍ ജീവനക്കാരനായ അബിന്‍ ബിനു പാവപ്പെട്ട കുടുംബത്തിന്റെ ഏകാശ്രയമായിരുന്നു. രണ്ട് സഹോദരിമാരുണ്ട്.
https://www.facebook.com/Malayalivartha
























