ഒരു സ്ത്രീ എങ്ങനെ ഒരു കുടുംബത്തിന്റെ നട്ടെല്ലാകുന്നുവെന്നതിന്റെയും പാട്രിയാർക്കി, തുല്യതാവാദം, ഫെമിനിസം ഇത്യാദി ചേരുവകളിലില്ലാതെ തന്നെ ഒരു സ്ത്രീക്ക് പൊതുസമൂഹത്തിന് മുന്നിൽ തന്റെ സിഗ്‌നേച്ചർ ഒരു നല്ല മകളായും ഭാര്യയായും അമ്മയായും സുഹൃത്തായും കാണിക്കുവാൻ കഴിയുന്നതെങ്ങനെയെന്ന് ജീവിച്ചു കാണിക്കുന്ന ഒരു സ്ത്രീ പെറ്റ് വളർത്തിയ നാല് കുട്ടികൾ; മനം പോലെ മാംഗല്യം എന്ന ചൊല്ല് അക്ഷരാർത്ഥത്തിൽ അനുഭവം ആക്കിയൊരു പെൺകുട്ടി; അഞ്ജു പാർവതി പ്രഭീഷ്

ഒരു സ്ത്രീ എങ്ങനെ ഒരു കുടുംബത്തിന്റെ നട്ടെല്ലാകുന്നുവെന്നതിന്റെയും പാട്രിയാർക്കി, തുല്യതാവാദം, ഫെമിനിസം ഇത്യാദി ചേരുവകളിലില്ലാതെ തന്നെ ഒരു സ്ത്രീക്ക് പൊതുസമൂഹത്തിന് മുന്നിൽ തന്റെ സിഗ്‌നേച്ചർ ഒരു നല്ല മകളായും ഭാര്യയായും അമ്മയായും സുഹൃത്തായും കാണിക്കുവാൻ കഴിയുന്നതെങ്ങനെയെന്ന് ജീവിച്ചു കാണിക്കുന്ന ഒരു സ്ത്രീ പെറ്റ് വളർത്തിയ നാല് കുട്ടികൾ. ഫേസ്ബുക്ക് പോസ്റ്റുമായി അഞ്ജു പാർവതി പ്രഭീഷ് . ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
മനം പോലെ മാംഗല്യം എന്ന ചൊല്ല് അക്ഷരാർത്ഥത്തിൽ അനുഭവം ആക്കിയൊരു പെൺകുട്ടി. അവൾക്കൊപ്പം എന്തിനും ഏതിനും ചേർന്ന് പോകുന്നൊരു ചുന്ദരൻ ചെക്കൻ. അവളുടെ കല്യാണ ഒരുക്കങ്ങൾ, അവരുടെ വിശേഷങ്ങൾ ഒക്കെ ഓരോ വ്ലോഗുകളായി വരുമ്പോൾ കണ്ണിമ ചിമ്മാതെ നോക്കിയിരിക്കും. ഇന്ന് അവൾ പങ്ക് വച്ച അവളുടെ വിവാഹവ്ലോഗ് കാണുകയായിരുന്നു. എന്ത് രസമാണ്, എന്തൊരു പോസിറ്റിവിറ്റിയാണ് ആ കുട്ടിയുടെ ഓരോ ചലനങ്ങളിലും. എന്നും ആദരവ് കലർന്ന വല്ലാത്ത ഒരു ഇഷ്ടമാണ് ആ നാല് പെൺ കുട്ടികളോടും അവരുടെ അച്ഛനമ്മമാരോടും.
ഒരു സ്ത്രീ എങ്ങനെ ഒരു കുടുംബത്തിന്റെ നട്ടെല്ലാകുന്നുവെന്നതിന്റെയും പാട്രിയാർക്കി, തുല്യതാവാദം, ഫെമിനിസം ഇത്യാദി ചേരുവകളിലില്ലാതെ തന്നെ ഒരു സ്ത്രീക്ക് പൊതുസമൂഹത്തിന് മുന്നിൽ തന്റെ സിഗ്‌നേച്ചർ ഒരു നല്ല മകളായും ഭാര്യയായും അമ്മയായും സുഹൃത്തായും കാണിക്കുവാൻ കഴിയുന്നതെങ്ങനെയെന്ന് ജീവിച്ചു കാണിക്കുന്ന ഒരു സ്ത്രീ പെറ്റ് വളർത്തിയ നാല് കുട്ടികൾ. ഇന്ന് ഓസി എന്ന ദിയ കൃഷ്ണ അവളുടെ സ്വന്തം അശ്വിനൊപ്പം ഇങ്ങനെ ചിരിച്ചു നില്ക്കുന്നതിന്റെ ഫുൾ ക്രെഡിറ്റ് ആദ്യം നൽകേണ്ടത് സിന്ധു എന്ന അമ്മയ്ക്ക് തന്നെയാണ്. മക്കളെ അവരവരുടെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് വളര്‍ത്തുന്നതിനോടൊപ്പം തന്നെ പ്രായത്തിനനുസരിച്ചുള്ള ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനും സ്വയം പര്യാപ്തതയോടെ കാര്യങ്ങള്‍ നടത്താനും സാമ്പത്തിക അച്ചടക്കം പാലിക്കാനും ഒക്കെ പെണ്മക്കളെ പരിശീലിപ്പിച്ച, പ്രാപ്തയാക്കിയ ഒരമ്മയാണവർ.
ഇനി ആ പെൺകുട്ടികളെ കുറിച്ചാണെങ്കിൽ, അവരുടെ അച്ഛന്റെ രാഷ്ട്രീയം നോക്കി ട്രോളാനും അതിന്റെ പേരിൽ വളഞ്ഞിട്ടപഹസിക്കാനും ഒരു കൂട്ടർ മുതിർന്നപ്പോൾ അതിനെയൊക്കെ ചങ്കൂറ്റത്തോടെ നേരിട്ട , bold and beautiful signature കൊണ്ട് അപവാദങ്ങളെ അപദാനങ്ങളാക്കി മാറ്റിയ പെൺകുട്ടികൾ. ചെറിയ പ്രായത്തിൽ നടൻ കൃഷ്ണ കുമാറിന്റെ മക്കൾ എന്ന ലേബലിൽ സ്‌കൂളിലും മറ്റും അറിയപ്പെട്ട ആ കുട്ടികൾ മുതിർന്നപ്പോൾ ഓരോരുത്തരായി സ്വന്തം കാലിൽ നിന്ന്, സാമ്പത്തിക സ്വയം പര്യാപ്തത നേടി പരസ്പരം താങ്ങും തണലുമായി നിന്ന് കുടുംബത്തെ ഏറെ ഇമ്പം ഉള്ളതാക്കി.
ഇന്ന് ആ അച്ഛനും അമ്മയും ഏറെ ആഹ്ലാദിക്കുന്ന ഒരു കാര്യമുണ്ട് -മക്കളുടെ പേരിൽ അവർ അറിയപ്പെടുന്നതിൽ. നടൻ കൃഷ്ണകുമാർ എന്ന ലേബൽ കൊണ്ട് ഗ്ലാമർ പരിവേഷത്തിന് അപ്പുറം ആ കുടുംബത്തിന് അത്രയ്ക്ക് സാമ്പത്തിക ഭദ്രത ഉണ്ടായിരുന്നില്ല. പലപ്പോഴും കൂട്ടലുകളും കിഴിക്കലുമായി നാല് പെണ്മക്കളെയും കൊണ്ട് ഉള്ളത് കൊണ്ട് ഓണം പോലെ അവർ ജീവിച്ചു. "അയ്യോ നാല് പെണ്മക്കൾ" അവരുടെ കല്യാണം എന്ന മലയാളി പൊതുബോധം ഇവർക്ക് മുന്നിൽ ചോദ്യങ്ങൾ ഇട്ടു.
ഒക്കെതിനെയും പതിവ് ചിരിയോടെ നേരിട്ട പാവം അച്ഛൻ. എങ്കിലും ആ അച്ഛന് അറിയാമായിരുന്നു തന്റെ മക്കൾ അവരുടെ potential, തങ്ങളുടെ parenting, അതിന്റെ ദിശ ഒക്കെയും മുകളിലോട്ട് തന്നെയെന്ന് ആ കുട്ടികൾക്ക് എന്നും അവരുടേത് ആയ പേഴ്സണൽ സ്‌പേസ് ഉണ്ടായിരുന്നു. ആ സ്‌പേസ് നല്കിയ പേഴ്സണൽ ചോയ്സ് വച്ച് അവർ അവരുടെ കരിയർ സ്വയം തെരഞ്ഞെടുത്തു. ആടിയും പാടിയും ഇഷ്ടമുള്ള പങ്കാളിയെ വരെ ലോകത്തിനു മുന്നിൽ കൂടെ കൂട്ടിയും അവർ ഓരോ നിമിഷവും ജീവിതം കൊണ്ടാടി. എളുപ്പം അല്ല അങ്ങനൊന്ന്. പ്രത്യേകിച്ച് അന്യന്റെ സ്വകാര്യത സ്കാൻ ചെയ്ത് വിധിയെഴുത്ത് നടത്തുന്ന പൊതുസമൂഹത്തിൽ. പക്ഷേ അവർ മുന്നോട്ട് തന്നെ പോയി.
അച്ഛൻ എന്ന ഏക ആൺതരി, ആ അച്ഛന്റെ വരുമാനത്തിന്റെ കീഴേ വളർന്നു തുടങ്ങിയ, ആ വരുമാനത്തിന്റെ താഴ്ചകൾ കണ്ടും കേട്ടും അറിഞ്ഞും താണ്ടിയ ബാല്യ-കൗമാരത്തിൽ നിന്നും അവർ ഒരുപാട് പാഠം ഉൾക്കൊണ്ടു. മുതിർന്നപ്പോൾ ആ കുട്ടികൾ മനോഹരമായ പെൺതോട്ടം തീർത്ത് ആ അച്ഛന് നല്കി ആവോളം തണൽ.
സ്വന്തം കാലിൽ നിന്ന്, സ്വയം പര്യാപ്തത നേടിയ ശേഷം ജീവിത പങ്കാളിയെ തെരഞ്ഞെടുത്ത ദിയ കൃഷ്ണ, അവളുടെ വിവാഹത്തിന്റെ ഓരോ നിമിഷവും ആഘോഷിച്ചത്, ആസ്വദിച്ചത് കാണുമ്പോൾ വല്ലാത്തൊരു സന്തോഷം, വല്ലാത്ത അഭിമാനം. അച്ഛന്റെ രാഷ്ട്രീയ പദവി വച്ച്, അദ്ദേഹത്തിന്റെ സിനിമ ബന്ധങ്ങൾ വച്ച്, ചേച്ചി അഹാനയുടെ സെലിബ്രിറ്റി സ്റ്റാറ്റസ് വച്ച് താര -വി വി ഐ പി കളെ കൊണ്ട് നിറയുമായിരുന്ന വിവാഹ സദസ്സ് ഒന്നും വേണ്ടെന്ന് വച്ച്, വിവാഹം എന്നത് ഏറ്റവും അടുത്ത കുറച്ച് പേരുടെ അനുഗ്രഹവും സാന്നിധ്യവും കൊണ്ട് മാത്രം നടക്കേണ്ടുന്ന ചടങ്ങ് മാത്രം മതി എന്നവൾ കാണിച്ചു. ആഭരണവും മേക്കപ്പും വസ്ത്രവും ഒക്കെയും സ്വന്തം ചോയ്സ്, സ്വന്തം ചിലവ്. അല്ലെങ്കിലും സ്വന്തം മനം പോലെ തന്നെ നടക്കേണ്ടുന്ന ഒന്നല്ലേ ഈ മംഗല്യം. ദിയയ്ക്കും ദിയയുടെ സ്വന്തം അശ്വിനും കോടി മംഗളങ്ങൾ .
https://www.facebook.com/Malayalivartha
























