അവസരത്തിന് വേണ്ടി വാതില്‍ തുറന്ന് കൊടുത്തോ ? അവതാരകന്റെ കരണംപുകച്ച് നടി

രണ്ട് ദിവസമായി സോഷ്യല്‍മീഡിയയില്‍ കിടന്ന് വൈറലാകുന്നൊരു വീഡിയോ ഉണ്ട്. നിങ്ങളില്‍ പലരും അത് കണ്ട് കാണും. ഒരു ആങ്കറിന്റെ കരണംപുകച്ച നടിയുടെ കിടിലന്‍ വീഡിയോ. അവസരങ്ങള്‍ക്ക് വേണ്ടി ചേച്ചി വാതില്‍ തുറന്ന് കൊടുത്തിട്ടുണ്ടോയെന്ന് വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത ആങ്കര്‍ ചോദിക്കുന്നത്. അത് ചോദിച്ചത് മാത്രമേ സെല്ലുലോയ്ഡ് എന്ന ഓണ്‍ലൈന്‍ ചാനലിന്റെ അവതാരകന് അജിന് ഓര്‍മ്മയുള്ളു. പിന്നീട് നടന്നത് അവതാരകന്റെ കിളിപറത്തുന്ന മറുപടികള്‍. ആ നടിയെ മലയാളികള്‍ അറിയും തട്ടീം മുട്ടീം എന്ന പരമ്പരയിലെ വാസവദത്ത എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മനീഷ. നടി മാത്രമല്ല നല്ലയൊരു ഗായിക കൂടിയാണ് മനീഷ. എസ്പിബിയുടെ കൂടെ ഒരു വേദിയില്‍ പാടുകയും വികാരനിര്ഭരയായ് മനീഷ് കരയുന്നതിന്റെയുമൊക്കെ വീഡിയോ വൈറലാണ്. മികച്ച ഒരുകലാകാരിയെ വിളിച്ചിരുത്തിയാണ് ഇമ്മാതിരി ഊളചോദ്യം അവതാരകന് ചോദിച്ചത്.
അതും ഈ നടിയുമായ് വളരെ അടുപ്പമുള്ള ആളാണ് അവതാകരന്. വിറളി വെളുത്തിട്ട് ചേച്ചിയോടുളള അടുപ്പം കൊണ്ടാണ് ചോദിച്ചതെന്ന് പറഞ്ഞ് അബിന്‍ രക്ഷപ്പെടാന്‍ നോക്കുമ്പോള്‍. അടുപ്പം ഉള്ളത് കൊണ്ട് എന്തും ചോദിക്കാമോയെന്ന് മനീഷ് തിരികെ ചോദിക്കുമ്പോള്‍ അവതാരകന്റെ വായടഞ്ഞ് പോകുന്നു. ഈ വീഡിയോയെക്കുറിച്ച് ഞാന്‍ സംസാരിക്കാന്‍ കാരണം. ഈ അവതാരകന് നടിമാരോട് സ്ഥിരം ഇങ്ങനത്തെ ചോദ്യങ്ങള്‍ ചോദിക്കുന്ന ആളാണ്. ബിഗ്ബോസിലെ ശരണ്യയോടും ഇതുപോലൊരു ചോദ്യം ചോദിച്ചു. സ്ത്രീകള്‍ ബിഗ്ബോസില്‍ കയറുന്നത് വഴങ്ങിക്കൊടുത്തിട്ടാണോ. 65 ദിവസം ശരണ്യ പിടിച്ച് നിന്നത് ഇതുപോലെ വസ്ത്രം ധരിച്ചിട്ടാണോ. ഈ അവതാരകന് സ്ത്രീകളോട് മാത്രമേ ഇങ്ങനത്തെ ചോദ്യം ചോദിക്കൂ. നടന്മാരോട് ചോദിയ്ക്കില്ല.
ഇത് കേട്ടാല്‍ കൈയ്യില്ലാത്തവന് കൈ വെച്ചുകെട്ടി അടിക്കും. അമ്മാതിരി സൂക്കേടാണ് ആങ്കര്‍ക്ക്. മീഡിയ ആണ് എന്നുള്ളത് കൊണ്ട് എന്ത് തോന്നിവാസവും ചോദിക്കാം എന്നുകരുത്. നല്ല പെട കിട്ടും. ഇത്തരത്തില്‍ ചോദ്യം വരുമ്പോള്‍ നടിമാര്‍ ശക്തമായ മറുപടി കൊടുക്കുക. ചില നടിമാരുണ്ട് ഇത്തരം ചോദ്യങ്ങളോട് എങ്ങനെ പ്രതികരിക്കണം എന്നറിയാതെ വളരെ കഷ്ടപ്പെട്ട് അതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കാറുണ്ട്. എന്നാലും വിടില്ല വീണ്ടും ചോദിച്ചോണ്ടേ ഇരിക്കും. മറുപടി പറയാന്‍ ഇല്ല എന്ന് പറഞ്ഞാലും വീണ്ടും വീണ്ടും അതേ കാര്യം പല രൂപത്തില്‍ ചോദിക്കും. ജോണ്‍ ബ്രിട്ടാസിന്റെ ജെബി ജംഗ്ഷന് എന്ന പരിപാടി അതിന് ഉദാഹരണമാണ്. നടിമാരോട് ബ്രിട്ടാസിന് കുത്തി കുത്തി പല ചോദ്യങ്ങളും ചോദിക്കണം. നോ പറഞ്ഞാലും വീണ്ടും അതില്‍ കടിച്ച് തൂങ്ങും. അതിന് ഭേഷ പലതവണ കിട്ടിയിട്ടും ഉണ്ട്. എന്നാലും ഒരു നാണവുമില്ലാതെ സ്ഥിരം പല്ലവി തന്നെ. ജോണി ലൂക്കോസിനും ഇതേ രീതിയാണ് ഇറിട്ടേട്ട് ചെയ്യുന്ന ചോദ്യങ്ങള്‍ ചോദിക്കും. ഒരുതവണ ശോഭനയെ ഇന്റര്‍വ്യൂ ചെയ്ത് നടി എടുത്തിട്ട് കുടഞ്ഞതാണ്. ഇവരുടെയൊക്കെ ആവശ്യം നടിമാരുടെ വായില്‍ നിന്ന് എന്തെങ്കിലുമൊന്ന് വീണ് കിട്ടണം. അവരുടെ സ്വകാര്യതയിലേക്ക് വലിഞ്ഞ് കേറി തെമ്മാടിത്തം ചോദിക്കലാണ്.
നടിമാരെ ഇന്റര്‍വ്യൂ ചെയ്യുമ്പോ അടുത്തിടെ വരെ ഉണ്ടായിരുന്ന രീതിയാണ് പ്രത്യേകിച്ച് അന്യഭാഷ നടിമാര്‍ മലയാളത്തില്‍ അഭിനയിച്ചാല്‍ ഉള്ള ചോദ്യം. നടന്മാരുടെ കെയറിങ് എങ്ങനെ ഉണ്ടായിരുന്നു. അതിന് കുറുപ് എന്ന സിനിമയില്‍ അഭിനയിച്ച ശോഭിത ധൂലിപാല കൊടുത്ത മറുപടി എനിക്ക് കെയറിങ്ങിന്റെ ആവശ്യം ഇല്ലായെന്നാണ്. ആ ഇന്റര്‍വ്യൂ കഴിഞ്ഞതോടെ പിന്നെ അവതാരകര്‍ നടന്മാരുടെ കയെറിങ്ങിനെപ്പറ്റി നടിമാരോട് ചോദിച്ചിട്ടില്ല.
https://www.facebook.com/Malayalivartha
























