Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...


മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം


തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ


അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...

കൂടുതല്‍ വെളവിറക്കിയാല്‍ പിണറായീടെ ആപ്പീസ് പൂട്ടും അജിത് കുമാര്‍ ; കേന്ദ്രത്തില്‍ തെളിവുകള്‍ പലതും എത്തും

09 SEPTEMBER 2024 07:01 PM IST
മലയാളി വാര്‍ത്ത

More Stories...

വിസ്മയം ഇനി വിരൽത്തുമ്പിൽ... പ്രിയദർശിനി ബസിന്റെ വിജയത്തിന് പിന്നാലെ കെഎസ്ആർടിസിയുടെ മറ്റൊരു വമ്പൻ പ്രഖ്യാപനം; ഇനി പകുതി പണം തിരിച്ചുകിട്ടും, സ്വകാര്യ ബസുകൾക്ക് വെല്ലുവിളിയായി പുതിയ ഓഫർ

ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...

ഉണ്ണിത്താന്റെ മകനോട് കളിക്കല്ലേ... നിങ്ങൾ കുരച്ചോ, ആ സകലകലാ വല്ലഭന്റെ യോഗ്യതയെന്താ? ഷാഫിക്കെതിരെ വീണ്ടും തുറന്നടിച്ച് അമൽ ഉണ്ണിത്താൻ; ഹൈക്കമാൻഡ് വിലക്കിലും അടങ്ങാതെ കോൺഗ്രസിലെ ഗ്രൂപ്പ് പോര്

രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത് ഞെട്ടിക്കുന്നത്.. അയ്യപ്പനെ വിറ്റ് കാശാക്കാൻ യൂട്യൂബർമാർ! ക്യാമറ പോക്കറ്റിലും ഇരുമുടിക്കെട്ടിലും ഒളിപ്പിച്ച് ചിത്രീകരണം; പോലീസിന്റെ കണ്ണുവെട്ടിച്ച് ശ്രീകോവിലിലെ ദൃശ്യങ്ങൾ, റീൽസുകാർക്ക് ഇനി പിടിവീഴും

ആ മനസിലിരിപ്പ് കുടുംബത്തിനറിയില്ല... ഷാഫിക്കെതിരായ നീക്കത്തിൽ എ ഗ്രൂപ്പിന് അതൃപ്തി, പരസ്യപ്പോരിന് കടിഞ്ഞാണിട്ട് ഹൈക്കമാൻഡ്!

ഇരട്ടച്ചങ്കന് പിഴച്ചു എഡിജിപി എം ആര്‍ അജിത് കുമാര്‍ കാലുവാരി. പോലീസ് മേധാവി കസേരയ്ക്ക് വേണ്ടി കളിയിറക്കിയ അജിത് കുമാര്‍ മുഖ്യനെ കരുവാക്കി. അജിത് കുമാര്‍, ആര്‍.എസ്.എസുമായി പാലമിട്ടത് പോലീസ്‌മേധാവിപ്പട്ടികയില്‍ ഇടംപിടിക്കാന്‍. തൃശ്ശൂരില്‍ ആര്‍.എസ്.എസ്. മേധാവിയെ കണ്ട സ്വകാര്യാവശ്യം ഇതാണെന്നാണ് സൂചന. സ്വകാര്യ സന്ദര്‍ശനമായിരുന്നെന്ന് അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുമുണ്ട്. എന്നാല്‍, കോവളത്തുവെച്ച് രണ്ടുപ്രാവശ്യം ആര്‍.എസ്.എസ്. നേതാവിനെ കണ്ടതിനുപിന്നിലെ ലക്ഷ്യം വേറെയാണെന്ന സംശയവുമുയരുന്നു. സുഹൃത്തെന്ന് അജിത്കുമാര്‍ വിശേഷിപ്പിക്കുന്ന ആളെക്കൂടാതെ മറ്റുരണ്ടുപേര്‍കൂടി ഉണ്ടായിരുന്നതായും സൂചനയുണ്ട്.

ഇടതുസര്‍ക്കാരുമായി അടുപ്പമുണ്ടായിരുന്ന ടോമിന്‍ തച്ചങ്കരിക്കുണ്ടായത് തനിക്ക് സംഭവിക്കരുതെന്ന ഉദ്ദേശ്യത്തോടെയാണ് അജിത്, കേന്ദ്രബന്ധത്തിന് ശ്രമംതുടങ്ങിയത്. അടുത്ത ജൂലായില്‍ നിലവിലെ പോലീസ് മേധാവി ഒഴിയുമ്പോള്‍ കേന്ദ്രം നല്‍കുന്ന മൂന്നുപേരുടെ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെടാതിരിക്കാനുള്ള ശ്രമമാണിത്. അടുത്ത ജനുവരിയില്‍ ഡി.ജി.പി. സഞ്ജീബ്കുമാര്‍ പട്‌ജോഷി വിരമിക്കുമ്പോള്‍ എ.ഡി.ജി.പി. മനോജ് എബ്രഹാമും ഏപ്രിലില്‍ ഡി.ജി.പി. കെ. പത്മകുമാര്‍ വിരമിക്കുമ്പോള്‍ എം.ആര്‍. അജിത്കുമാറും ഡി.ജി.പി. കേഡറിലെത്തും.

ടി.കെ. വിനോദ്കുമാര്‍ വിരമിച്ച ഒഴിവില്‍ വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്ത ഡി.ജി.പി. തസ്തികയിലെത്തിയിട്ടുമുണ്ട്. മനോജ് എബ്രഹാമിനും യോഗേഷ് ഗുപ്തയ്ക്കും അജിത്കുമാറിനെക്കാള്‍ സര്‍വീസുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെടരുതെന്ന ഉദ്ദേശ്യത്തോടെയുള്ള ബന്ധമൊരുക്കലാണ് അജിത്കുമാറിന്റെ നടപടിയെന്നും വിലയിരുത്തുന്നു.
30 വര്‍ഷം പൂര്‍ത്തിയാക്കിയവരുടെ പട്ടികയാണ് പോലീസ് മേധാവി നിയമനത്തിനായി കേന്ദ്രത്തിന് സമര്‍പ്പിക്കുക. ആറുമാസത്തില്‍ കൂടുതല്‍ സര്‍വീസ് ശേഷിക്കുകയുംവേണം. കേന്ദ്രം വിവിധ പരിശോധനകള്‍ നടത്തിയാണ് മൂന്നുപേരുടെ പട്ടിക സംസ്ഥാനത്തിന് മടക്കി നല്‍കുന്നത്. അതില്‍നിന്ന് ആരെവേണമെങ്കിലും നിയമിക്കാം. രണ്ടുപ്രാവശ്യവും സീനിയോറിറ്റി മറികടന്ന് നിയമനം നല്‍കിയിട്ടുമുണ്ട്. ഇതൊക്കെ കണക്കിലെടുത്താണ് എം.ആര്‍. അജിത്കുമാര്‍ നീങ്ങുന്നതെന്ന സൂചനയാണുള്ളത്.

ഇതിനിടെ, നിലവിലെ വിജിലന്‍സ് ഡയറക്ടര്‍ നേരത്തേ കേന്ദ്ര ഡെപ്യൂട്ടേഷന് ശ്രമിച്ചിരുന്നു. എന്നാല്‍, അത് ലഭിച്ചില്ല. അദ്ദേഹത്തെ സഹായിക്കാനും അജിത്കുമാര്‍ ശ്രമിച്ചിരുന്നതായി സൂചനയുണ്ട്. അങ്ങനെയെങ്കില്‍ പോലീസ് മേധാവി പട്ടികയില്‍നിന്ന് ഒരു ഡി.ജി.പി. ഒഴിവാക്കപ്പെട്ടേക്കുമെന്നത് അജിത്കുമാറിന്റെ സാധ്യത കൂട്ടും. പി.വി. അന്‍വര്‍ എം.എല്‍.എ. കഴിഞ്ഞദിവസം പ്രത്യേക സംഘത്തിന് വിശദമായ മൊഴി കൊടുത്തിരുന്നു. ഒരുമാസത്തിനുള്ളില്‍ അന്വേഷണറിപ്പോര്‍ട്ട് വരുന്നതിനുമുമ്പ് ക്രമസമാധാന വിഭാഗത്തില്‍നിന്ന് എം.ആര്‍. അജിത്കുമാറിനെ ഒഴിവാക്കാനും സാധ്യതയുണ്ട്.

ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടിലാക്കി ആരോപണങ്ങള്‍ പ്രവഹിക്കവേ, പാര്‍ട്ടിയിലും മുന്നണിയിലും ഒറ്റപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍കാലങ്ങളിലേതുപോലെ മുഖ്യമന്ത്രിക്കു കവചമൊരുക്കാന്‍ നേതാക്കള്‍ കാര്യമായി രംഗത്തിറങ്ങിയിട്ടില്ല. സി.പി.എം. സൈബര്‍ പടയാളികളും മൗനത്തില്‍. ചാനല്‍ച്ചര്‍ച്ചകള്‍ക്കും സി.പി.എം. നേതാക്കളെ കിട്ടാനില്ല. മാധ്യമങ്ങളുടെ നിര്‍ബന്ധത്തിനു വഴങ്ങി സി.പി.എം. സഹയാത്രികരേ എത്തുന്നുള്ളൂ. ആഭ്യന്തരവകുപ്പിനെ ഉന്നമിട്ടുള്ള വെളിപ്പെടുത്തലുകളില്‍ വകുപ്പ് കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രിതന്നെ നടപടിയെടുക്കട്ടെ എന്ന നിലപാടിലാണ് പാര്‍ട്ടി. പി.ബി. അംഗങ്ങളായ എം.എ. ബേബിയും എ. വിജയരാഘവനുമൊക്കെ തൃശ്ശൂര്‍ ഒത്തുകളിവിവാദത്തില്‍ പ്രതികരിച്ചെങ്കിലും എ.ഡി.ജി.പി.യുടെ കാര്യത്തില്‍ പ്രതിരോധത്തിനു മുതിര്‍ന്നില്ല.

എ.കെ. ബാലന്‍, സജി ചെറിയാന്‍, എം.ബി. രാജേഷ്, പി.എ. മുഹമ്മദ് റിയാസ് എന്നിവരൊഴികെ മറ്റു മന്ത്രിമാരോ നേതാക്കളോ ആരുംതന്നെ പ്രതികരണത്തിനു മുതിര്‍ന്നില്ല. ആര്‍.എസ്.എസ്.എ.ഡി.ജി.പി. കൂടിക്കാഴ്ച ലഘൂകരിച്ചെന്ന് വിമര്‍ശനമുണ്ടായപ്പോള്‍ അതിലൊക്കെ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും പാര്‍ട്ടിയുമായി കൂട്ടിക്കെട്ടേണ്ടെന്നും വ്യക്തമാക്കി എം.വി. ഗോവിന്ദന്‍ വിവാദങ്ങളുടെ ഉത്തരവാദിത്വവും പരിഹാരവുമൊക്കെ മുഖ്യമന്ത്രിയുടെ തലയില്‍വെച്ചു. ഗൗരവമുള്ള പ്രശ്‌നങ്ങളില്‍ നടപടിയാവശ്യപ്പെട്ട സി.പി.ഐ.യാവട്ടെ, മുഖ്യമന്ത്രിയെ സംരക്ഷിച്ച് ഒരക്ഷരം ഉരിയാടിയിട്ടില്ല.

പാര്‍ട്ടിയുടെ ഇന്നത്തെ പോക്കില്‍ അമര്‍ഷവും പ്രതിഷേധവും പ്രകടിപ്പിച്ചുള്ള പോസ്റ്റുകള്‍ സി.പി.എം. സൈബര്‍ ഗ്രൂപ്പുകളില്‍ നിറയുന്നുണ്ട്.
മലപ്പുറത്തെ സി.പി.എം. മുന്‍ ജില്ലാ സെക്രട്ടറി പി.പി. വാസുദേവന്റെ ഫെയസ്ബുക്ക് പോസ്റ്റാണ് ഒടുവിലത്തെ ചര്‍ച്ച. കുരുക്ഷേത്രയുദ്ധത്തില്‍ ഭീഷ്മപിതാമഹനെ വീഴ്ത്തിയത് ശിഖണ്ഡിയെ മുന്നില്‍നിര്‍ത്തിയാണ്. ജാഗ്രതൈ... എന്നാണ് ഉള്ളടക്കം. എ.ഡി.ജി.പി. എവിടെയെങ്കിലും പോയതിന് സി.പി.എം. എങ്ങനെ ഉത്തരവാദിയാവുമെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞപ്പോഴും സൈബര്‍ ഗ്രൂപ്പുകളില്‍ രോഷം പൊട്ടി. പോലീസ് തലവന്മാരുടെ സംഘപരിവാര്‍ ബന്ധം എന്നുമുതലാണ് ഒരു സാധാരണത്വമായതെന്നാണ് ചോദ്യം. അത്രയും സംഘിവത്കരിക്കപ്പെട്ട സര്‍ക്കാരും പാര്‍ട്ടിയുമാണോ കേരളത്തിലുള്ളതെന്നും ഇ.പി. ജയരാജനുപോലും ഇല്ലാത്ത പരിരക്ഷ എ.ഡി.ജി.പി.ക്ക് എന്തിനാണെന്നും ചോദ്യമുയര്‍ന്നു.

വിവാദങ്ങള്‍ക്കൊടുവില്‍ എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെതിരേ നടപടിക്ക് സര്‍ക്കാര്‍. ആര്‍.എസ്.എസ്. നേതാക്കളുമായി എ.ഡി.ജി.പി. കൂടിക്കാഴ്ച നടത്തിയതിന്റെ പാപഭാരം ചുമക്കേണ്ടതില്ലെന്ന് സി.പി.എം. നേതൃത്വം നിലപാടെടുത്തതോടെയാണ് വിശ്വസ്തനെ കൈവിട്ട് സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം. ചുമതലയില്‍നിന്ന് ഒഴിവാക്കാനാവശ്യപ്പെട്ട് എ.ഡി.ജി.പി. കത്തുനല്‍കിയെന്നാണ് വിവരമെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.

വൈകാതെ ക്രമസമാധാനച്ചുമതലയില്‍നിന്ന് ഒഴിവാക്കി, അജിത്കുമാര്‍ അവധികഴിഞ്ഞുവരുമ്പോള്‍ പുതിയ സ്ഥാനമേല്‍ക്കുന്നവിധത്തിലുള്ള ക്രമീകരണവും സര്‍ക്കാര്‍ ആലോചിക്കുക. പി.വി. അന്‍വറിന്റെ വെളിപ്പെടുത്തലില്‍ ഡി.ജി.പി.യുടെ നേതൃത്വത്തിലുള്ള സംഘം ഇതിനിടെ അന്വേഷണറിപ്പോര്‍ട്ട് നല്‍കിയാല്‍ അതനുസരിച്ചാവും തുടര്‍നടപടി. തൃശ്ശൂരില്‍ ബി.ജെ.പി.യുമായി ഒത്തുകളിച്ചെന്ന പ്രതിപക്ഷ ആരോപണത്തെ രാഷ്ട്രീയമായി ചെറുക്കാനാണ് സി.പി.എം. തീരുമാനം. അതുകൊണ്ടാണ്, പി.ബി. അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ചത്.അതേസമയം, എ.ഡി.ജി.പി. ആര്‍.എസ്.എസ്. നേതാക്കളെ കണ്ട പ്രശ്‌നത്തില്‍ അങ്ങനെയൊരു നിലപാടെടുക്കേണ്ടെന്നാണ് നേതാക്കള്‍ക്കിടയിലെ ധാരണ. രാഷ്ട്രീയപ്രതിസന്ധി സൃഷ്ടിച്ച ഈ പ്രശ്‌നത്തില്‍ തീരുമാനം മുഖ്യമന്ത്രിക്കുവിട്ടു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെയും നടപടിക്ക് സാധ്യത. മുഖ്യമന്ത്രിയുടെ ഓഫീസിനെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കിയതിനാല്‍ ചുമതലയില്‍നിന്ന് നീക്കാന്‍ സിപിഐ ആവശ്യപ്പെട്ടു. പാര്‍ട്ടിക്ക് പരാതി ലഭിച്ചിട്ടില്ലെന്ന സിപിഎം വാദം സാങ്കേതികമാണെന്നും പരാതി പൊതുസമൂഹത്തിന്റെ മുന്‍പാകെയുണ്ടെന്നുമാണ് സിപിഐയുടെ വാദം. സംഘടനാ പരിശോധന നടക്കുന്നുണ്ടെന്ന് സിപിഎം നേതൃത്വം സിപിഐ നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. വിവാദവിഷയങ്ങളില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുപുറമേ, സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. ഇങ്ങനെപോയാല്‍പ്പോരെന്നും സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ച പ്രശ്‌നങ്ങള്‍ ഗൗരവമായി കാണണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. സി.പി.എം., സി.പി.ഐ. സെക്രട്ടറിമാര്‍ എന്നനിലയിലുള്ള ആശയവിനിമയവും നടന്നു. ഭരണതലത്തില്‍ നടപടികളുണ്ടാവുമെന്നാണ് സി.പി.ഐ.ക്കു ലഭിച്ചിട്ടുള്ള ഉറപ്പ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിസ്മയം ഇനി വിരൽത്തുമ്പിൽ... പ്രിയദർശിനി ബസിന്റെ വിജയത്തിന് പിന്നാലെ കെഎസ്ആർടിസിയുടെ മറ്റൊരു വമ്പൻ പ്രഖ്യാപനം; ഇനി പകുതി പണം തിരിച്ചുകിട്ടും, സ്വകാര്യ ബസുകൾക്ക് വെല്ലുവിളിയായി പുതിയ ഓഫർ  (8 minutes ago)

അമേരിക്കൻ എയർലൈൻസ് അടിയന്തരമായി നിലത്തിറക്കി... എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കീഴടക്കി  (55 minutes ago)

#AttukalPongala ക്യു.ആർ കോഡ് ഉപയോഗിച്ച് കാണിക്ക വാങ്ങാം  (1 hour ago)

ആ കാണുന്ന സഞ്ജുവല്ല ഈ സഞ്ജു... ആന്റിബയോട്ടിക് കഴിച്ച് 10 കിലോമീറ്റർ ഓട്ടം, അസുഖം മറച്ചുവച്ച് കേരളത്തിനായി കളത്തിലിറങ്ങി; പുറത്തുകാണുന്ന ചിരിക്ക് പിന്നിൽ ഇത്രയും കഷ്ടപ്പാടോ? സഞ്ജുവിനെക്കുറിച്ച് വെളിപ്പ  (1 hour ago)

മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം  (1 hour ago)

ഉണ്ണിത്താന്റെ മകനോട് കളിക്കല്ലേ... നിങ്ങൾ കുരച്ചോ, ആ സകലകലാ വല്ലഭന്റെ യോഗ്യതയെന്താ? ഷാഫിക്കെതിരെ വീണ്ടും തുറന്നടിച്ച് അമൽ ഉണ്ണിത്താൻ; ഹൈക്കമാൻഡ് വിലക്കിലും അടങ്ങാതെ കോൺഗ്രസിലെ ഗ്രൂപ്പ് പോര്  (2 hours ago)

തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ  (2 hours ago)

രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത് ഞെട്ടിക്കുന്നത്.. അയ്യപ്പനെ വിറ്റ് കാശാക്കാൻ യൂട്യൂബർമാർ! ക്യാമറ പോക്കറ്റിലും ഇരുമുടിക്കെട്ടിലും ഒളിപ്പിച്ച് ചിത്രീകരണം; പോലീസിന്റെ കണ്ണുവെട്ടിച്ച് ശ്രീകോവിലിലെ ദൃശ്യങ  (3 hours ago)

ആ മനസിലിരിപ്പ് കുടുംബത്തിനറിയില്ല... ഷാഫിക്കെതിരായ നീക്കത്തിൽ എ ഗ്രൂപ്പിന് അതൃപ്തി, പരസ്യപ്പോരിന് കടിഞ്ഞാണിട്ട് ഹൈക്കമാൻഡ്!  (4 hours ago)

8 കോടിയുടെ സ്വത്തും ഇൻഷുറൻസും കിട്ടാൻ... ഇടയ്ക്കിടെ ഭർത്താവിന് അസുഖം, മകനും അനന്തരവനും വയ്യാതായി; മെഡിക്കൽ പരിശോധനയിൽ കണ്ടെത്തിയത് ശരീരത്തിൽ മാരക വിഷാംശം! 8 കോടി രൂപയുടെ സ്വത്തും ഇൻഷുറൻസും സ്വന്തമാക്ക  (4 hours ago)

അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ  (4 hours ago)

ഇനി പരീക്ഷണ കാലം...ശബരിമലയിൽ ദർശനത്തിന് അനുമതി തേടി ട്രാൻസ്‌ജെൻഡറുടെ ഹർജി; മദ്രാസ് ഹൈക്കോടതി തള്ളി, ഹർജിക്കാരിയെ മാത്രം വ്യക്തിപരമായി ബാധിക്കുന്ന വിഷയമല്ലേ, അതെങ്ങനെ പൊതുതാത്പര്യ ഹർജിയായി പരിഗണിക്കാനാ  (5 hours ago)

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (15 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (15 hours ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (15 hours ago)

Malayali Vartha Recommends