തലസ്ഥാന നഗരിയിലെ കുടിവെള്ള പ്രതിസന്ധിക്ക് ആശ്വാസം....ഉയര്‍ന്ന പ്രദേശങ്ങളില്‍ രാത്രിയോടെ വെള്ളമെത്തി

തലസ്ഥാന നഗരിയിലെ കുടിവെള്ള പ്രതിസന്ധിക്ക് ആശ്വാസം....ഉയര്‍ന്ന പ്രദേശങ്ങളില്‍ രാത്രിയോടെ വെള്ളമെത്തി . ഇന്നലെ രാത്രിയോടെയാണ് കുടിവെള്ള വിതരണം പൂര്‍ണമായും പുനഃസ്ഥാപിച്ചത്.
പമ്പിങ് പുനരാരംഭിച്ചതോടെ നഗരത്തിലെ ഭൂരിഭാഗം വാര്‍ഡുകളിലും ഇന്നലെ ഉച്ചയ്ക്ക് മുമ്പ് തന്നെ വെള്ളമെത്തിയിരുന്നു. വേണ്ടത്ര മുന്നൊരുക്കം നടത്താതെ അശാസ്ത്രീയമായി പൈപ്പ് ലൈനുകളുടെ അലൈന്മെന്റ് മാറ്റിയത് അഞ്ച് ദിവസമാണ് നഗരവാസികളെ ഏറെ വലച്ചത്.
പ്രതിസന്ധി അയഞ്ഞെങ്കിലും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന ഇടത് എംഎല്‍എമാരുടെ ഉള്‍പ്പെടെ ആവശ്യത്തില്‍ എന്തു നടപടി ഉണ്ടാകും എന്നാണ് ഇനി അറിയാനുള്ളത്. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ പേരില്‍ വാട്ടര്‍ ലൈന്‍ അലൈന്മെന്റ് മാറ്റിയ സ്ഥലങ്ങളില്‍ ഇനിയും ദുരിതം തുടര്‍ന്നേക്കും.
ഞായറാഴ്ച പുലര്‍ച്ചയോടെയാണ് ആദ്യം താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളമെത്തി തുടങ്ങിയത്. എന്നാല്‍, തിങ്കളാഴ്ച വൈകിട്ടുവരെയും ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളമെത്തിയിരുന്നില്ല.
നേമം, മേലാംകോട്, വട്ടിയൂര്‍ക്കാവ് , വാഴോട്ട്കോണം ഭാഗങ്ങളില്‍ ഇന്നലെയാണ് വെള്ളമെത്തിയത്. പിടിപി നഗര്‍ വാട്ടര്‍ അതോറിറ്റി ഓഫീസുകള്‍ക്ക് കീഴിലെ വാര്‍ഡുകളിലും ഇന്നലെ രാത്രിയോടെയാണ് വെള്ളം വന്നത്.
"
https://www.facebook.com/Malayalivartha
























