സപ്ലൈകോയുടെ ഓണം ഫെയറുകള്‍ ഇന്ന് ആരംഭിക്കും....ഓരോ നിയോജകമണ്ഡലത്തിലെയും ഒരു സൂപ്പര്‍മാര്‍ക്കറ്റ് വീതമാണ് ഓണം ഫെയര്‍ ആയി പ്രവര്‍ത്തിക്കുക, സെപ്റ്റംബര്‍ 14 വരെയാണ് സപ്ലൈകോ ഓണം ഫെയറുകള്‍

സപ്ലൈകോയുടെ ഓണം ഫെയറുകള്‍ ഇന്ന് ആരംഭിക്കും....ഓരോ നിയോജകമണ്ഡലത്തിലെയും ഒരു സൂപ്പര്‍മാര്‍ക്കറ്റ് വീതമാണ് ഓണം ഫെയര്‍ ആയി പ്രവര്‍ത്തിക്കുക, സെപ്റ്റംബര്‍ 14 വരെയാണ് സപ്ലൈകോ ഓണം ഫെയറുകള്‍
എറണാകുളം ജില്ലയില്‍ കൊച്ചി മറൈന്‍ഡ്രൈവില്‍ പ്രവര്‍ത്തിക്കുന്ന സപ്ലൈകോ ജില്ലാ ഓണം ഫെയറിന് പുറമെയാണ് നിയോജകമണ്ഡല തലത്തിലുള്ള ഫെയറുകള്‍ സംഘടിപ്പിക്കുന്നത്.
പെരുമ്പാവൂര്‍ സൂപ്പര്‍മാര്‍ക്കറ്റ്, അങ്കമാലി പീപ്പിള്‍സ് ബസാര്‍, കോലഞ്ചേരി സൂപ്പര്‍മാര്‍ക്കറ്റ്, പിറവം ഹൈപ്പര്‍ മാര്‍ക്കറ്റ്, കോതമംഗലം സൂപ്പര്‍മാര്‍ക്കറ്റ്, മൂവാറ്റുപുഴ സൂപ്പര്‍ മാര്‍ക്കറ്റ്, വൈപ്പിനിലെ നായരമ്പലം മാവേലി സ്റ്റോര്‍, പറവൂര്‍ പീപ്പിള്‍സ് ബസാര്‍, കളമശ്ശേരി നീരിക്കോട് മാവേലി സ്റ്റോര്‍, തൃപ്പൂണിത്തുറ സൂപ്പര്‍ മാര്‍ക്കറ്റ്, ആലുവ സൂപ്പര്‍മാര്‍ക്കറ്റ്, എറണാകുളം ഗാന്ധിനഗര്‍ ഹൈപ്പര്‍മാര്‍ക്കറ്റ്, കൊച്ചി ചുള്ളിക്കല്‍ പീപ്പിള്‍സ് ബസാര്‍, തൃക്കാക്കര വൈറ്റില സൂപ്പര്‍മാര്‍ക്കറ്റ് എന്നിവയാണ് നിയോജകമണ്ഡലം ഫെയറുകള്‍ ആയി പ്രവര്‍ത്തിക്കുക.
ഓണംഫെയറുകളിലും എല്ലാ സപ്ലൈകോ വില്പനശാലകളിലും നിത്യോപയോഗ സാധനങ്ങള്‍ക്ക് 45% വരെ വിലക്കുറവുണ്ട്. ഫെയറുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ഉച്ചയ്ക്ക് രണ്ടു മുതല്‍ നാലു വരെ ഡീപ്പ് ഡിസ്കൗണ്ട് അവേഴ്സ് പദ്ധതി നടപ്പാക്കുന്നുണ്ട്.
നിത്യോപയോഗ സാധനങ്ങള്‍ക്ക് 50 ശതമാനം വരെ വിലക്കുറവ് ഡീപ്പ് ഡിസ്കൗണ്ട് അവേഴ്സില്‍ ലഭ്യമാകും.
" f
https://www.facebook.com/Malayalivartha
























