കേരളത്തിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നും ആനകളെ കൊണ്ടു വരുന്നത് തടഞ്ഞ് ഹൈക്കോടതി

കേരളത്തിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നും ആനകളെ കൊണ്ടു വരുന്നത് തടഞ്ഞ് ഹൈക്കോടതി. ഡിവിഷന് ബഞ്ചാണ് താത്കാലികമായി തടഞ്ഞത്. പിടികൂടിയ ആനകളുടെ കൈമാറ്റം സംബന്ധിച്ച ചട്ടങ്ങള്‍ പ്രകാരമാണ് ഇടക്കാല ഉത്തരവ്.
മൃഗ സംരക്ഷണ സംഘടന നല്കിയ ഹര്‍ജിയിലാണ് നടപടി. ഇതര സംസ്ഥാനങ്ങളില്‍ നിന്നു കൊണ്ടു വരുന്ന ആനകളുടെ കൈമാറ്റത്തിനു സര്‍ക്കാരും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും അനുമതി നല്‍കുന്നതാണ് ഹൈക്കോടതി താത്കാലികമായി തടഞ്ഞത്.
ആനകളുടെ സ്ഥിതി പരിതാപകരമാണെന്നു കോടതി നിരീക്ഷിച്ചു. കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ ചെരിഞ്ഞ ആനകളുടെ എണ്ണം 154 ആണെന്നും ചൂണ്ടിക്കാട്ടി കോടതി .
"
https://www.facebook.com/Malayalivartha
























