നാവിക സേനയ്ക്കു വേണ്ടി നിര്‍മിച്ച രണ്ട് അന്തര്‍വാഹിനി ആക്രമണ പ്രതിരോധ കപ്പലുകള്‍ കൊച്ചിന് കപ്പല്‍ശാല നീറ്റിലിറക്കി...നാവിക സേനയ്ക്കു വേണ്ടി നിര്‍മിച്ച രണ്ട് അന്തര്‍വാഹിനി ആക്രമണ പ്രതിരോധ കപ്പലുകള്‍ കൊച്ചിന് കപ്പല്‍ശാല നീറ്റിലിറക്കി...

നാവിക സേനയ്ക്കു വേണ്ടി നിര്‍മിച്ച രണ്ട് അന്തര്‍വാഹിനി ആക്രമണ പ്രതിരോധ കപ്പലുകള്‍ കൊച്ചിന് കപ്പല്‍ശാല നീറ്റിലിറക്കി. ഇന്നലെ രാവിലെ 8.40 ന് വിജയ ശ്രീനിവാസ് കപ്പലുകള്‍ നീറ്റിലിറക്കുന്ന ചടങ്ങ് നിര്‍വഹിച്ചിരുന്നു. വൈസ് അഡ്മിറല്‍ വി ശ്രീനിവാസ്, എവിഎസ്എം, എന്‍ എം, ഫ്ലാഗ് ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫ്, സതേണ്‍ നേവല്‍ കമാന്‍ഡ്, എന്നിവരാണ് മുഖ്യതിഥികള്‍ ആയിരുന്നത്.
നേരത്തെ ഐഎന്‍എസ് മാഹി, ഐഎന്‍എസ് മാല്‍വന്‍, ഐഎന്‍എസ് മാംഗ്രോള്‍ എന്നിങ്ങനെ മൂന്ന് കപ്പലുകള്‍ നീറ്റിലിറക്കിയിട്ടുണ്ടായിരുന്നു.
അന്തര്‍വാഹിനി സാന്നിധ്യം തിരിച്ചറിയാനായി കഴിയുന്ന അത്യാധുനിക സോണാര്‍ സംവിധാനം ഉള്‍പ്പടെയുള്ള കപ്പലുകളാണ് നാവിക സേനയ്ക്ക് കൊച്ചിന് ഷിപ്യാര്ഡ് നിര്‍മിച്ചു നല്‍കുന്നത്. കഴിഞ്ഞ നവംബറിലാണ് ഐഎന്‍എസ് മാഹി, ഐഎന്‍എസ് മാല്‍വന്‍, ഐഎന്‍എസ് മാംഗ്രോള്‍ എന്നി മൂന്ന് കപ്പലുകള്‍ നീറ്റിലിറക്കിയത്.
"
https://www.facebook.com/Malayalivartha
























