കണ്ണീര്‍ക്കാഴ്ചയായി.... കോഴിക്കോട് കൊയിലാണ്ടിയില്‍ വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന ഗൃഹനാഥന്‍ ബൈക്കിടിച്ചു മരിച്ചു...
കോഴിക്കോട് കൊയിലാണ്ടിയില്‍ വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന ഗൃഹനാഥന്‍ ബൈക്ക് ഇടിച്ചു മരിച്ചു. മണമല്‍ സ്വദേശി ദിനേശാണ് (56)മരിച്ചത്. ബൈക്ക് ഇടിച്ചതിനെ തുടര്‍ന്ന് ഡ്രെയ്‌നേജില്‍ വീണ ദിനേശിനെ ഏറെ നേരം കഴിഞ്ഞാണ് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്.
പിന്നീട് ഇദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha