കേരളാ ക്രിക്കറ്റ് ലീഗിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന് 38 റൺസ് ജയം
തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗിലെ ഒൻപതാം ദിവസത്തെ രണ്ടാം മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് തൃശൂർ ടൈറ്റൻസിനെ 38 റൺസിന് തോല്പിച്ചു. ടോസ് നേടിയ തൃശൂർ കാലിക്കറ്റിനെ ബാറ്റിംഗിന് അയച്ചു. മഴയെ തുടർന്ന് കാലിക്കറ്റിന്റെ ബാറ്റിംഗിനിയടയ്ക്ക് വെച്ച് മത്സരം നിർത്തിവെച്ചു.
മഴയെ തുടർന്ന് മത്സരം 19 ഓവറായി പുനർ നിശ്ചയിച്ചു. ആറു വിക്കറ്റ് നഷ്ടത്തിൽ 155 റൺസാണ് കാലിക്കറ്റ് നിശ്ചിത ഓവറിൽ നേടിയത് . അഖിൽ സ്കറിയ (54), സൽമാൻ നിസാർ (53 നോട്ടൗട്ട്) എന്നിവരുടെ പ്രകടനമാണ് കാലിക്കറ്റിന്റെ സ്കോർ 150 കടത്തിയത്. വി ജെ ഡി നിയമപ്രകാരം 19 ഓവറിൽ തൃശൂരിന്റെ വിജയലക്ഷ്യം 159 ആയി പുനർ നിർണയിച്ചു.
എന്നാൽ തൃശൂർ 18.2 ഓവറിൽ 120 ന് എല്ലാവരും പുറത്തായി. കാലിക്കറ്റിന് 38 റൺസിന്റെ ജയം. കാലിക്കറ്റിന്റെ സൽമാൻ നിസാറാണ് പ്ലയർ ഓഫ് ദ മാച്ച്. 159 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ തൃശൂരിന് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായി.
അനസ് നസീർ (നാല്), വരുൺ നായനാർ (ഒന്ന്), വിഷ്ണു വിനോദ് (13) എന്നിവരുടെ വിക്കറ്റുകൾ തൃശൂരിന്റെ സ്കോർ 25 ലെത്തുന്നതിനു മുമ്പേ നഷ്ടമായി. 31 പന്തിൽ നിന്നും 35 റൺസ് നേടിയ അഹമ്മദ് ഇമ്രാനും 18 പന്തിൽ നിന്നും 17 റൺസ് എടുത്ത അക്ഷയ് മനോഹറുമാണ് മുൻനിര ബാറ്റ്സ്മാൻമാരിൽ അല്പമെങ്കിലും ചെറുത്തു നിൽപ് നടത്തിയത്.
https://www.facebook.com/Malayalivartha