Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മാലിന്യമുക്ത കേരളം ജനകീയ ക്യാമ്പയിനിൽ പല ഘട്ടങ്ങളിലായി എല്ലാ വിദ്യാർത്ഥികളും പങ്കെടുക്കും:മന്ത്രി വി ശിവൻകുട്ടി

11 SEPTEMBER 2024 02:05 AM IST
മലയാളി വാര്‍ത്ത

മാലിന്യമുക്ത കേരളം ജനകീയ ക്യാമ്പയിനിൽ പല ഘട്ടങ്ങളിലായി എല്ലാ വിദ്യാർത്ഥികളും പങ്കെടുക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. മാലിന്യമുക്ത കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായുള്ള തിരുവനന്തപുരം ജില്ലാതല നിർവഹണ സമിതി യോഗം ജില്ലാപഞ്ചായത്ത്‌ ഓഫീസ് ഹാളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

മാലിന്യനിർമാർജനവും മാലിന്യ സംസ്കരണവും പാഠ്യപദ്ധതിയുടെ ഭാഗമാണ്. എല്ലാ ക്ലാസ്സുകളിലെയും കുട്ടികളെ ഇക്കാര്യം പഠിപ്പിക്കുന്നുണ്ട്. ഒമ്പതാം ക്ലാസിൽ പ്രത്യേക ടെക്സ്റ്റ് ബുക്ക് തന്നെ ഇക്കാര്യത്തിൽ ഉണ്ട്. ഹരിത വിദ്യാലയം ശുചിത്വ വിദ്യാലയം പദ്ധതി ക്യാമ്പസുകളിലെ മാലിന്യ സംസ്കരണ, നിർമാർജന പ്രവർത്തനങ്ങളുടെ സംസ്കാരം തന്നെ മാറ്റുന്ന പദ്ധതിയാണ്.

മാലിന്യമുക്ത കേരളം എന്ന കാഴ്ചപ്പാട് വെറും സ്വപ്നമല്ല; അത് ഒരു അനിവാര്യതയാണ്. നൂതനമായ മാലിന്യ സംസ്കരണ രീതികൾ, ബോധവൽക്കരണ കാമ്പെയ്‌നുകൾ, പ്രാദേശിക സമൂഹങ്ങളുടെ സജീവമായ ഇടപെടൽ എന്നിവയിലൂടെ നമ്മുടെ സംസ്ഥാനം ഈ ദിശയിൽ സുപ്രധാന നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.

എന്നാൽ യഥാർത്ഥത്തിൽ വിജയിക്കണമെങ്കിൽ ഓരോ പൗരനും അവരവരുടെ പങ്ക് വഹിക്കേണ്ടതുണ്ട്. മാലിന്യം ഉറവിടത്തിൽ തന്നെ വേർതിരിക്കുക, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക, ജൈവമാലിന്യങ്ങൾ വളമാക്കുക, പുനരുപയോഗ സംരംഭങ്ങളെ പിന്തുണയ്ക്കുക എന്നിവയാണ് വലിയ മാറ്റങ്ങൾക്ക് കാരണമാകുന്ന ചെറിയ പ്രവർത്തനങ്ങൾ. ശുദ്ധവും ആരോഗ്യകരവുമായ ഒരു കേരളം ഭാവി തലമുറയ്ക്ക് അവകാശികളായി നൽകേണ്ടത് നമ്മുടെ കടമയാണെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ഡി.സുരേഷ് കുമാർ അധ്യക്ഷനായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമുള്ള വിബി ജി റാം ജി ബില്‍ ലോക്‌സഭ പാസ്സാക്കി  (14 minutes ago)

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു  (19 minutes ago)

കുട്ടികളെ പഠിപ്പിക്കാന്‍ വന്ന അധ്യാപകനൊപ്പം ഒളിച്ചോടിയ ഭാര്യയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഭര്‍ത്താവ്  (45 minutes ago)

ഗര്‍ഭിണിയാണെന്ന് പറഞ്ഞിട്ടും യുവതിക്ക് പൊലീസ് സ്‌റ്റേഷനില്‍ ക്രൂര മര്‍ദനം  (58 minutes ago)

ബസില്‍ കടത്താന്‍ ശ്രമിച്ച 8 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി  (2 hours ago)

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപിന്റെ കോടതിയലക്ഷ്യ ഹര്‍ജി  (3 hours ago)

കുവൈത്തില്‍ വീണ്ടും ഡീസല്‍ കള്ളക്കടത്ത്  (3 hours ago)

തിരുവനന്തപുരം ലുലുമാളില്‍ മികച്ച ഓഫറുകളോടെ ആനിവേഴ്‌സറി സെയില്‍  (3 hours ago)

ഒമാന്റെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് ഒമാന്‍' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  (3 hours ago)

അങ്കണവാടിയിലെ കുട്ടികള്‍ക്ക് നേരെ കടന്നല്‍ ആക്രമണം  (4 hours ago)

വ്യത്യസ്ഥ ഭാവങ്ങളുമായി പ്രകമ്പനത്തിന് പുതിയ പോസ്റ്റർ  (5 hours ago)

ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതം ചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹം -ഡി വൈ എഫ് ഐ  (6 hours ago)

ഓട്ടോണോമസ് കോ-വര്‍ക്കറിനെ സൃഷ്ടിക്കുന്നതിനുള്ള 'ക്ലാപ്പ് എഐ' യുമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്: ഓണ്‍-സ്ക്രീന്‍ ജോലികളെ ഓട്ടോമേറ്റഡ് ആക്കുന്നതില്‍ പ്രധാന വഴിത്തിരിവ്  (6 hours ago)

ക്രിസ്‌മസിന്‌ സ്വർണ സമ്മാന ഓഫറുമായി ഫ്രെയർ എനർജി...  (6 hours ago)

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി: ജനുവരി ഏഴ് വരെ വിലക്ക് തുടരും...  (6 hours ago)

Malayali Vartha Recommends