Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...


ശുഭാംശു ശുക്‌ള ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും... അമേരിക്കയില്‍ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള തീരത്ത് പസഫിക് സമുദ്രത്തിലാണ് ശുഭാംശുവും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗണ്‍ പേടകം പതിക്കുക


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

'മികവിൻ്റെ കേന്ദ്രങ്ങൾ' അന്താരാഷ്ട്രവത്കരിക്കാൻ ലോകബാങ്ക് പിന്തുണ: മന്ത്രി ഡോ. ബിന്ദു

11 SEPTEMBER 2024 02:12 AM IST
മലയാളി വാര്‍ത്ത

കേരളത്തിൽ ആരംഭിക്കാൻ പോകുന്ന സെന്റേഴ്‌സ് ഓഫ് എക്സലൻസിന്റെ അന്താരാഷ്ടവത്കരണത്തിന് ലോകബാങ്ക് പിന്തുണ നൽകുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ലോകബാങ്കിന്റെ എജ്യൂക്കേഷൻ ഗ്ലോബൽ പ്രാക്ടീസ് പദ്ധതിയുടെ ചുമതലക്കാരുമായുള്ള കൂടിക്കാഴ്ചയിലാണീ ധാരണ - മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാര വർദ്ധനവിനും രാജ്യാന്തരസ്വഭാവത്തിലുള്ള അത്യാധുനിക ഗവേഷണം വികസിപ്പിക്കുന്നതിനുമാണ് ഏഴ് സെന്റേഴ്സ് ഓഫ് എക്സലൻസ് ആരംഭിക്കുന്നത്. അന്താരാഷ്ടതതലത്തിൽ വിദ്യാർത്ഥികളെയും ഗവേഷകരെയും ആകർഷിക്കുന്ന വിധത്തിൽ ഈ മികവിന്റെ കേന്ദ്രങ്ങളെ വികസിപ്പിക്കാൻ ലോകബാങ്ക് സഹകരിക്കും.

നിലവിൽ ഭരണാനുമതി ലഭിച്ച് തുടർനടപടികളിലേക്ക് പ്രവേശിച്ചുകഴിഞ്ഞ ഏഴ് കേന്ദ്രങ്ങളിൽ മൂന്നാറിൽ സ്ഥാപിക്കാനൊരുങ്ങുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് സ്റ്റഡീസിന്റെ കാര്യത്തിൽ ലോകബാങ്ക് സംഘം പ്രത്യേകം താത്പര്യം പ്രകടിപ്പിച്ചതായി മന്ത്രി പറഞ്ഞു.

ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ വിവിധ രാജ്യങ്ങളുമായി നടക്കുന്ന സ്റ്റുഡന്റ്സ് എക്സ്ചേഞ്ച് പദ്ധതികൾക്കും വിദേശ രാജ്യങ്ങളിൽ കേരളീയ വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന ട്വിന്നിങ് പ്രോഗ്രാമുകൾക്കും ഇതോടൊപ്പം ലോകബാങ്ക് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട് - മന്ത്രി അറിയിച്ചു.

സാങ്കേതികവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനത്തിനായുള്ള ലോകബാങ്ക് പദ്ധതിയിൽ ('മെറിറ്റ്' - MERITE) ഇന്ത്യയിൽനിന്ന് തിരഞ്ഞെടുത്ത സംസ്ഥാനങ്ങളിൽ കേരളത്തെ ഇതിനകം ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകബാങ്ക് വാഗ്ദാനം ചെയ്‌ത സഹകരണം വിദേശത്തുനിന്നുള്ള വിദ്യാർത്ഥികൾക്ക് ആകർഷകമായ ഉന്നതവിദ്യാഭ്യാസ പഠന കേന്ദ്രമാക്കി കേരളത്തെ മാറ്റുന്നതിൽ ആക്കം പകരും - മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

എജ്യൂക്കേഷൻ ഗ്ലോബൽ പ്രാക്ടീസ് പദ്ധതിയുടെ മേധാവികളായ നീന ആൻഹോൾഡ്, ഡെന്നിസ് മിഖലെവ്, ഇന്ത്യയിലെ കൺസൾട്ടന്റായ അംബരീഷ് അംബുജ് എന്നിവരാണ് മന്ത്രി ഡോ. ബിന്ദുവുമായി കൂടിക്കാഴ്‌ചക്കെത്തിയത്. കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ സ്‌പെഷ്യൽ ഓഫീസർ എൽദോ മാത്യുവും കൂടെയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആര്യവൈദ്യശാലാ ട്രസ്റ്റ് ബോര്‍ഡ് അംഗവും സ്‌പെ ഷ്യല്‍ കണ്‍സള്‍ട്ടന്റുമായ പി രാഘവവാരിയര്‍  (16 minutes ago)

ബ്രേക്കിന് പകരം ആക്സിലറേറ്റര്‍ ചവിട്ടിയതു മൂലമെന്ന് പ്രാഥമിക നിഗമനം..?  (17 minutes ago)

ബോംബ് ഭീഷണി സന്ദേശം ലഭിച്ചത് തമ്പാനൂര്‍ സ്റ്റേഷനില്‍ നിന്ന്....  (25 minutes ago)

സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ജീവനക്കാരി  (43 minutes ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 'അസ്ത്ര' മിസൈലിന്റെ പരീക്ഷണം വിജയകരം...  (1 hour ago)

സഹകരണ ബാങ്ക് സെക്രട്ടറിയെ മരിച്ച നിലയില്‍ ...  (1 hour ago)

ഗോള്‍വേട്ട തുടര്‍ന്ന് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി  (1 hour ago)

കലാശപ്പോരിനൊരുങ്ങി... വിംബ്ള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ റാക്കറ്റുമായിറങ്ങും അല്‍ക്കാരിസും സിന്നറും  (1 hour ago)

മരക്കൊമ്പ് ഒടിഞ്ഞുവീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു.  (2 hours ago)

കേരളത്തിന്റെ എ.എം.ആര്‍. പ്രവര്‍ത്തനം ആഗോള ശ്രദ്ധയില്‍  (2 hours ago)

ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക്  (2 hours ago)

ബിജെപി നേതാവ് സി സദാനന്ദന്‍ രാജ്യസഭയിലേക്ക്....  (2 hours ago)

രാജരാജേശ്വര ക്ഷേത്രത്തിലെത്തി പൊന്നിന്‍കുടംവെച്ച് വണങ്ങി  (3 hours ago)

ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ പൊലീസ്  (3 hours ago)

19 ന് ഭാര്യയുടെ പ്രസവത്തിനായി നാട്ടിൽ വരാനിരുന്ന ഡോക്ടർ..! വെക്യുറോണിയം ശരീരത്തിൽ കുത്തിക്കയറ്റി മരിച്ചു..!  (3 hours ago)

Malayali Vartha Recommends