പ്രവാസികൾക്കായി നോർക്ക ബിസിനസ്സ് ക്ലിനിക്ക് സെപ്റ്റം 12 മുതൽ. ഉദ്ഘാടനം പി. ശ്രീരാമകൃഷ്‌ണൻ.

നാട്ടിൽ തിരിച്ചെത്തിയപ്രവാസികൾക്കും പ്രവാസിസംരംഭകർക്കുമായി നോർക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ നേതൃത്വത്തിലുളള ബിസിനസ്സ് ക്ലിനിക്ക് (NBC) സേവനം 2024 സെപ്റ്റംബർ 12 ന് റസിഡന്റ് വൈസ് ചെയർമാൻ ശ്രീ. പി. ശ്രീരാമകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യും.
കേരളത്തിലെ മികച്ച സംരംഭകമേഖലകളും സാധ്യതകളും പരിചയപ്പെടുത്തുന്നതിനും ഉചിതമായ സംരംഭക പദ്ധതികൾ തെരഞ്ഞെടുക്കുന്നതിനും ബാങ്ക് വായ്പകളുടെ സാധ്യതകൾ, വിവിധ ലൈസൻസുകൾ, കേന്ദ്ര സംസ്ഥാന സർക്കാറുകൾ വഴിയും നോർക്ക റൂട്ട്സ് വഴിയും നൽകിവരുന്ന വിവിധ സേവനങ്ങൾ ആനുകൂല്യങ്ങൾ എന്നിവയെക്കുറിച്ചുളള അവബോധം നൽകുന്നതിനും നിലവിലെ ബിസിനസ്സ് വിപുലീകരിക്കുന്നതിനും സഹായിക്കുന്നതാണ് സേവനം.
ചടങ്ങിൽ നോർക്ക ബിസ്സിനസ്സ് ക്ലിനിക്കിന്റെ ലോഗോ പ്രകാശനം സി.ഇ.ഒ അജിത് കോളശ്ശേരി നിർവഹിക്കും. ഓൺലൈനായും ഓഫ് ലൈനായുമുളള നോർക്ക ബിസിനസ്സ് ക്ലിനിക്ക് സേവനം പ്രയോജനപ്പെടുത്തുന്നതിന് 0471-2770534/+91-8592958677 നമ്പറിലോ (പ്രവൃത്തി ദിനങ്ങളിൽ-ഓഫീസ് സമയത്ത്) nbfc.coordinator@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്.
പ്രവാസി സംരംഭങ്ങൾ പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2019 മുതൽ തിരുവനന്തപുരം നോർക്ക സെന്ററിൽ പ്രവർത്തിക്കുന്ന ഏകജാലകസംവിധാനമാണ് എൻ.ബി.എഫ്.സി. കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.
https://www.facebook.com/Malayalivartha
























