മലപ്പുറം എസ്പി എസ് ശശിധരനെ സ്ഥലം മാറ്റി... പുതിയ മലപ്പുറം എസ്പി ആര് വിശ്വനാഥന്...

മലപ്പുറം എസ്പി എസ് ശശിധരനെ സ്ഥലം മാറ്റി... പുതിയ മലപ്പുറം എസ്പി ആര് വിശ്വനാഥന്... ശശിധരനെ വിജിലന്‍സിലേക്കാണ് മാറ്റിയത്. പൊലീസ് ഹെഡ് ക്വാട്ടേഴ്സ് എഐജി സ്ഥാനത്തു നിന്നാണ് ആര് വിശ്വനാഥന് മലപ്പുറം എസ്പി സ്ഥാനത്തേക്ക് എത്തുന്നത്.
ജില്ലയിലെ രണ്ട് സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിമാരടക്കം 8 ഡിവൈഎസ്പിമാരേയും മാറ്റിയിട്ടുണ്ട്. താനൂര്‍ ഡിവൈഎസ്പി വിവി ബെന്നിയെ കോഴിക്കോട് റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ചിലേക്കാണ് മാറ്റിയത്.
മുട്ടില്‍ മരംമുറി കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് വിവി ബെന്നി. മലപ്പുറത്തെ അഴിച്ചു പണിക്കൊപ്പം ഐപിഎസ് തലപ്പത്ത് വലിയ മാറ്റങ്ങളാണ് സര്‍ക്കാര്‍ വരുത്തുന്നത്.
മലപ്പുറം ജില്ലയിലെ എട്ട് ഡിവൈഎസ്പിമാര്‍ ഉള്‍പ്പെടെ മൊത്തം 16 ഡിവൈഎസ്പിമാര്‍ക്ക് സ്ഥലം മാറ്റമുണ്ട്. ഗതാഗത കമ്മീഷണറെ മാറ്റി. സിഎച്ച് നാഗരാജുവാണ് പുതിയ ഗതാഗത കമ്മീഷണര്‍. നിലവിലെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എ അക്ബര്‍ ക്രൈം ബ്രാഞ്ച് ഐജിയായി തുടരും.ദക്ഷിണ മേഖലാ ഐജിയായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായിരുന്ന എസ് ശ്യാം സുന്ദറിനെ നിയമിച്ചു. പുട്ട വിമലാദിത്യയാണ് പുതിയ കൊച്ചി കമ്മീഷണര്‍.
പാലക്കാട് സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി കെവി മണികണ്ഠനെ സസ്പെന്‍ഡ് ചെയ്തു. പരാതിക്കാരിയോടും ഓഫീസ് ജിവനക്കാരിയോടും മോശമായി പെരുമാറിയതിനാണ് നടപടി. ഭരണകക്ഷി എംഎല്‍എ തന്നെയായ പിവി അന്‍വര്‍ മലപ്പുറം പൊലീസിനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. പൊലീസിനെതിരെ പരാതിക്കാരി തന്നെ രംഗത്ത് വന്നതും അഴിച്ചു പണിയുടെ വേഗം കൂട്ടി.
മലപ്പുറം പൊലീസ് അസോസിയേഷന് ജില്ലാ സമ്മേളന വേദിയില്‍ വച്ച് നിലമ്പൂര്‍ എംഎല്‍എയായ അന്‍വര്‍ എസ്പി ശശിധരനെ പരസ്യമായി, അദ്ദേഹത്തെ വേദിയില്‍ ഇരുത്തി തന്നെ വിമര്ശിച്ചിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha
























