പേട്ട പോലീസിനെ അന്യസംസ്ഥാന തൊഴിലാളികള്‍ ആക്രമിച്ച കേസ്...14 പ്രതികള്‍ക്കും ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജാമ്യക്കാര്‍ക്ക് നോട്ടീസും, പേട്ട സി ഐ ഒക്ടോബര്‍ 1 നകം പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവ്

പേട്ട പോലീസിനെ അന്യസംസ്ഥാന തൊഴിലാളികള്‍ ആക്രമിച്ച് നരഹത്യ ചെയ്യാന്‍ ശ്രമിച്ച കേസില്‍ ബംഗാളികളടക്കമുള്ള 14 പ്രതികള്‍ക്കും ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജാമ്യക്കാര്‍ക്ക് നോട്ടീസയക്കാനും കോടതി ഉത്തരവിട്ടു. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയുടേതാണുത്തരവ്. ഒക്ടോബര്‍ 1 നകം പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ പേട്ട സര്‍ക്കിള്‍ ഇന്‍സ്പെക്ടറോട് മജിസ്ട്രേട്ട് എല്‍സാ കാതറിന് ജോര്‍ജ് ഉത്തരവിട്ടു. 2020 മെയ് ഞായറാഴ്ചയാണ് സംഭവം നടന്നത്.
ഒരുവാതില്‍ക്കോട്ടയിലെ ലേബര്‍ ക്യാമ്പിലെ അന്യസംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്കു മടങ്ങാന്‍ സൗകര്യം ഒരുക്കണമെന്നാവശ്യവുമായി പ്രതിഷേധിച്ചു.
ഇവരോട് ക്യാമ്പുകളിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ട പോലീസുകാര്‍ക്കു നേരെ കല്ലുകളും സിമന്റ് കട്ടകളും വലിച്ചെറിയുകയായിരുന്നു. പേട്ട സി.ഐ. ഗിരിലാലിനും പോലീസ് ഡ്രൈവര്‍ ദീപു, ഹോംഗാര്‍ഡ് അശോകന് എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. സംഭവത്തില്‍ 14 മറുനാടന്‍ തൊഴിലാളികളെയാണ് അറസ്റ്റു ചെയ്തത്.
"
പശ്ചിമ ബംഗാള്‍, ബീഹാര്‍, ജാര്‍ഖണ്ഡ്, ഒഡിഷ, യു.പി. സ്വദേശികളായ ജഹാംഗീര്‍ ആലം, ഉമേഷ് പ്രസാദ് ഗുപ്ത, കല്ദേവ് ദാസ്, ബാബു സോറന്, സുനില്‍ കോര്‍വ, വീരേന്ദ്ര കോര്‍വ, അബ്ദുള്‍ മാലിക്, സിക്കന്തര്‍ യാദവ്, വിജയ് യാദവ്, ശംഭു യാദവ്, സന്തോഷ് കുമാര്‍, ശംബു യാദവ്, ദീപക് പ്രസാദ്, സന്തോഷ് എന്നിവരെയാണ് പേട്ട പോലീസ് അറസ്റ്റുചെയ്തത്. പേട്ട എസ്.ഐ. പി.രതീഷിന്റെ നേതൃത്വത്തില്‍ ക്രൈം എസ്.ഐ. ഗോപകുമാര്‍, എ.എസ്.ഐ.മാരായ അശോകന്, സുനില്‍രാജ്, സന്തോഷ്, പ്രഭാത്, സി.പി.ഒ.മാരായ പ്രവീണ്‍, ബിനു, സജിരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.
https://www.facebook.com/Malayalivartha
























