Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐ ബി ഉദ്യോഗസ്ഥ പേട്ട റെയില്‍വേ ട്രാക്കില്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം... ഐ ബി ഉദ്യോഗസ്ഥന്‍ സുകാന്തിന്റെ റിമാന്റ് 22 വരെ നീട്ടി ജയിലിലേക്ക് തിരിച്ചയച്ചു സുകാന്തിന് ജാമ്യമില്ല


രാജ്യത്ത് സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി...


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി


ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...


ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..

സീതാറാം യെച്ചൂരിയുടെ നില ഗുരുതരം ആയി തുടരുകയാണ്...48 മണിക്കൂർ നിർണ്ണായകമെന്നാണ് ഡോക്ടർമാർ...യെച്ചൂരിയെ സന്ദർശിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇന്ന് ഡൽഹിയിലേക്ക് പോകും...

11 SEPTEMBER 2024 11:59 AM IST
മലയാളി വാര്‍ത്ത

ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള സി.പി.എം ജനറൽ സെകട്ടറി സീതാറാം യെച്ചൂരിയുടെ നില ഗുരുതരം ആയി തുടരുകയാണ് . 48 മണിക്കൂർ നിർണ്ണായകമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം സീതാറാം യെച്ചൂരിയെ നിരീക്ഷിച്ചു.വെന്റിലേറ്ററിൽ കഴിയുന്ന അദ്ദേഹത്തിന് ശ്വാസ തടസമുണ്ടെന്നും ആരോഗ്യനില ഡോക്ടർമാരുടെ സംഘം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സി.പി.എം പ്രസ്താവനയിൽ അറിയിച്ചു.

 

കടുത്ത പനിയെ തുടർന്ന് ആഗസ്റ്റ് 19നാണ് യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിച്ചത്.ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.പ്രത്യേക ഡോക്ടര്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ് അദ്ദേഹം.എയിംസിലെ മുതിര്‍ന്ന ഡോക്ടര്‍മാരുടെ സംഘം യെച്ചൂരിയുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. മുഖ്യമന്ത്രി പിണറായി വിജയനും എം എ ബേബിയും അടക്കമുള്ളവര്‍ നേരത്തെ യെച്ചൂരിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. 72കാരനായ സീതാറാം യെച്ചൂരി അടുത്തിടെ തിമിര ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.കൃത്രിമ ശ്വാസോച്ഛ്വാസ സഹായക്കോടെയാണ് ചികിത്സ തുടരുന്നതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

നാലുദിവസമായി വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് യെച്ചൂരി ചികിത്സയില്‍ തുടരുന്നത്‌. ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്നും നിലവില്‍ ഗുരുതരാവസ്ഥയിലാണെന്നാണ് അറിയിച്ചിട്ടുള്ളതെന്നും വാര്‍ത്താക്കുറിപ്പിലുണ്ട്.ഓഗസ്റ്റ് 22-ന് അന്തരിച്ച പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് യെച്ചൂരി ട്വിറ്ററില്‍ ആറു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.വരുന്ന ജമ്മുകശ്മീര്‍ നിയമസഭാ തിരിഞ്ഞെടുപ്പിനായുള്ള സിപിഎം-കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യധാരണയ്ക്ക് ഐകദാര്‍ഡ്യം പ്രഖ്യാപിച്ച് ഓഗസ്റ്റ് 23-ന് വീണ്ടും അദ്ദേഹം എക്‌സില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഓഗസ്റ്റ് 29-നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. തന്റെ അടുത്ത സുഹൃത്തുകൂടിയായ അന്തരിച്ച അബ്ദുള്‍ ഗഫൂര്‍ നൂറാനിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് അദ്ദേഹം എക്‌സില്‍ പോസ്റ്റ്് ചെയ്തിരുന്നു.

എന്നാല്‍ ഓഗസ്റ്റ് 31-ന് അദ്ദേഹത്തിന്റെ ആരോഗ്യനില പൊടുന്നനെ ഗുരുതരമാകുകയായിരുന്നു. ശ്വാസകോശത്തില്‍ അണുബാധ ഉണ്ടായതിനേത്തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റുകയും ചെയ്തതായി അന്ന് സിപിഎം പുറത്തുവിട്ട ഔദ്യോഗിക കുറിപ്പില്‍ അറിയിച്ചു. പിന്നീട് സെപ്റ്റംബര്‍ ആറിന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്കു മാറ്റി.യെച്ചൂരിയെ സന്ദർശിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇന്ന് ഡൽഹിയിലേക്ക് പോകും. ഡൽഹിയിലുള്ള പാർട്ടി നേതാക്കളുമായി നിരന്തരം ബന്ധപ്പെട്ടുവരിയാണെന്നും യെച്ചൂരിയുടെ ആരോഗ്യസ്ഥിതി മോശമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാളി വനിത മക്കയില്‍ മരിച്ചു...  (19 minutes ago)

ഹാര്‍ബര്‍ ഗേറ്റിന് സമീപം പുഴയില്‍ മൃതദേഹം കണ്ടെത്തി...  (24 minutes ago)

ആക്രമിച്ച ശേഷം കഴുത്ത് മുറുക്കി കൊലപ്പെടുത്തി...  (40 minutes ago)

രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മലയോരമേഖലയിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം....  (53 minutes ago)

കെഎസ്ആര്‍ടിസി ബസ് പണിമുടക്ക്  (1 hour ago)

സിബിയെ കാപ്പ ചുമത്തി ജയിലിലടക്കാന്‍ കോടതി ഉത്തരവ്.  (1 hour ago)

ബൈക്കില്‍ കഞ്ചാവുമായി വന്ന യുവാക്കളെ  (1 hour ago)

വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ആനയായിരുന്നു വത്സല.  (1 hour ago)

നാളെ ഭാരത് ബന്ദ്..! സ്കൂളുകൾക്ക് അവധി..?! കേരളം സ്തംഭിക്കും..! പൊട്ടിത്തെറിച്ച് ഗണേഷ് കുമാർ  (1 hour ago)

2026ലെ ഹജ്ജിന് അപേക്ഷ ക്ഷണിച്ചു.  (1 hour ago)

കോഴിക്കോട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം  (1 hour ago)

വലഞ്ഞ് ജനം.... പണിമുടക്ക് അനുകൂലികള്‍ സര്‍വീസ് നടത്താന്‍ തയ്യാറായ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞു, ജനങ്ങള്‍ പെരുവഴിയില്‍  (2 hours ago)

തൃശൂര്‍ സ്വദേശി മരിച്ചു.  (2 hours ago)

ഭാരത് ബന്ദ് പൂർണം, KSRTC ചതിച്ചു..! ഗണേഷ്കുമാറിന് തെറിവിളി കേരളം സ്തംഭിച്ചു..!മന്ത്രിയെ വിശ്വസിച്ച ജനം നടു റോഡിൽ  (2 hours ago)

മൂന്ന് മത്സര പരമ്പര 2-1ന് സ്വന്തമാക്കി ശ്രീലങ്ക....  (2 hours ago)

Malayali Vartha Recommends