സങ്കടം അടക്കാനാവാതെ.... മലപ്പുറം തിരൂര്‍ക്കാട് തടത്തില്‍ വളവിലുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം

മലപ്പുറം തിരൂര്‍ക്കാട് തടത്തില്‍ വളവിലുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം. മലപ്പുറം കാളമ്പാടി സ്വദേശി അക്ബര്‍ അലി (21) യാണ് മരിച്ചത്. മുരിങ്ങേക്കല്‍ സുലൈമാന്റെ മകനാണ്. ഇന്നു രാവിലെ 7 മണിയോടെയാണ് അപകടം സംഭവിച്ചത്.
പെരിന്തല്‍മണ്ണ ഭാഗത്തേക്ക് പോവുകയായിരുന്നു ബൈക്ക്. എതിര് ദിശയില്‍ കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറി ഇടിക്കുകയായിരുന്നു. വളവില്‍ വച്ച് മറ്റൊരു ലോറിയെ മറികടക്കുന്നതിനിടെ ആണ് അപകടം സംഭവിച്ചത്. അപകടം നടന്ന സ്ഥലത്ത് വച്ചു തന്നെ അക്ബല് അലി മരണമടഞ്ഞു.
https://www.facebook.com/Malayalivartha
























