എ ഡി.ജി.പി ആർ. എസ്. എസ് നേതാവിനെ കണ്ടത് വലിയ പ്രശ്നമാക്കി മാറ്റാൻ പ്രതിപക്ഷ നേതാവും കോൺഗ്രസ്സ് - ആർ.എസ്. എസ് ബന്ധം പറഞ്ഞ് അതിനെ പ്രതിരോധിക്കുവാനാണ് മുഖ്യമന്ത്രിയും ശ്രമിക്കുന്നത് ; തുറന്നടിച്ച് ബി ജെ പി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷണദാസ്

കൊച്ചി - ഭരണകക്ഷി എം.എൽ.എ സംസ്ഥാന മുഖ്യമന്ത്രിക്കും അഭ്യന്തര വകുപ്പിനെതിരെയും ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും അതിനെതിരെ ശബ്ദിക്കാതെ എ ഡി.ജി.പി ആർ. എസ്. എസ് നേതാവിനെ കണ്ടത് വലിയ പ്രശ്നമാക്കി മാറ്റാൻ പ്രതിപക്ഷ നേതാവും കോൺഗ്രസ്സ് - ആർ.എസ്. എസ് ബന്ധം പറഞ്ഞ് അതിനെ പ്രതിരോധിക്കുവാനാണ് മുഖ്യമന്ത്രിയും ശ്രമിക്കുന്നത് എന്ന് ബി ജെ പി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷണദാസ് .
ഇരുവരും ആർ.എസ്.എസിന്റെ പേരിൽ മുസ്ലീങ്ങൾക്കിടയിൽ ഭയാശങ്ക സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് എന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ ഓഫീസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യസുരക്ഷക്കും അഖണ്ഡതയ്ക്കും ഭീഷണിയാകുന്നതും സംസ്ഥാനത്തെ ക്രമസമാധാനനില തകർച്ചയിലും മുഖ്യമന്ത്രിയുടെ ഓഫീസിനും ക്രമസമാധാന ചുമതലയുളള എ.ഡി.ജി.പി.ക്കുമുള്ള പങ്കിനെക്കുറിച്ചുമൊക്കെ ഭരണകക്ഷി എം.എൽ.എ ആരോപണം ഉന്നയിച്ചപ്പോൾ മുഖ്യമന്ത്രിയെ സംരക്ഷിക്കുവാനാണ് പ്രതിപക്ഷനേതാവ് ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കൊലപാതകം, അഴിമതി, സ്വർണ്ണക്കടത്ത്, ഫോൺ ചോർത്തൽ എന്നീ ആരോപണങ്ങളിൽ നിന്നും മുഖ്യമന്ത്രിക്ക് സംരക്ഷണം നൽകുന്ന വി.ഡി. സതീശൻ പിണറായി വിജയന്റെഗോൾ കീപ്പറായി മാറിയതായും അദ്ദേഹം ആരോപിച്ചു.
https://www.facebook.com/Malayalivartha
























