ബോണസില്‍ പുത്തന്‍ റെക്കോര്‍ഡിട്ട് ബെവ്കോ ജീവനക്കാര്‍...

ബോണസില്‍ പുത്തന്‍ റെക്കോര്‍ഡിട്ട് ബെവ്കോ ജീവനക്കാര്‍. 95,000 രൂപവരെയാണ് ബിവറേജസ് കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്ക് ബോണസായി ലഭിക്കുക. സംസ്ഥാനത്തെ തന്നെ ഉയര്‍ന്ന ബോണസാണ് ഇത്.
കഴിഞ്ഞ തവണ 90,000 രൂപയായിരുന്നു ബെവ്കോ ജീവനക്കാര്‍ക്ക് ബോണസായി നല്‍കിയത്. ഇത്തവണ ഒരു ലക്ഷം രൂപ ബോണസായി നല്‍കണമെന്നായിരുന്നു ശുപാര്‍ശ. എക്സൈസ് മന്ത്രിയുടെ ചേംബറില്‍ നടന്ന ചര്‍ച്ചയിലാണ് ബോണസ് തീരുമാനമായത്.
സര്‍ക്കാരിന്റെ ബോണസ് പരിധി കടക്കാതിരിക്കാനായി പെര്‍ഫോമന്‍സ് ഇന്‍സെന്റീവ്, എക്സ് ഗ്രേഷ്യ എന്നിങ്ങനെ വേര്‍തിരിച്ച് ഒരുമിച്ചു നല്‍കും. ഔട്ട്ലെറ്റിലും ഓഫിസിലുമായി 5000 ജീവനക്കാരാണ് ബെവ്കോയിലുള്ളത്. സ്വീപ്പര്‍ തൊഴിലാളികള്‍ക്ക് 5000 രൂപയാണു ബോണസ്.
അതേസമയം കൊച്ചിന് ദേവസ്വം ബോര്‍ഡിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ബോണസ് അനുവദിച്ചു. 4500 രൂപ ബോണസും 3250 രൂപ ഉത്സവബത്തയുമാണ് അനുവദിച്ചത്. അഡ്വാന്‍സ് 12000 രൂപയായി വര്‍ദ്ധിപ്പിച്ചു.
"
https://www.facebook.com/Malayalivartha
























