ജിമ്മിലെ ട്രെഡ്മില്ലില് വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ യുവതി മരിച്ചു

ജിമ്മിലെ ട്രെഡ്മില്ലില് വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ യുവതി മരിച്ചു. എളമക്കര ആര്.എം.വി റോഡ് ചിറയ്ക്കപ്പറമ്പില്‍ ശാരദാനിവാസില്‍ വി.എസ്. രാഹുലിന്റെ ഭാര്യ അരുന്ധതിയാണ് (25) മരിച്ചത്.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. വയനാട് സ്വദേശിനിയാണ്. എട്ടുമാസം മുമ്പായിരുന്നു വിവാഹം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം വയനാട്ടിലേക്ക് കൊണ്ടുപോയി.
"
https://www.facebook.com/Malayalivartha
























